Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ന്യൂനമര്‍ദം ശക്തിപ്പെടുന്നു.... മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്!!

തിരുവനന്തപുരം: കേരളത്തില്‍ ന്യൂനമര്‍ദം ശക്തമാകുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഒക്ടോബര്‍ ആദ്യ വാരത്തില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ട് അറബി കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. അതേസമയം ന്യൂനമര്‍ദത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികല്‍ കടലിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ അതീവ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ദീര്‍ഘനാളത്തേക്ക് അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോയവരെ എത്രയും പെട്ടെന്ന് ഇക്കാര്യങ്ങള്‍ അറിയിക്കണമെന്ന് നിര്‍ദേശമുണ്ട്.

1

ഒക്ടോബര്‍ 7,8 തീയതികളാണ് ന്യൂനമര്‍ദം ശക്തിപ്പെടാന്‍ സാധ്യതയുള്ളത്. നേരത്തെ കടലില്‍ പോയവരോട് എത്രയും പെട്ടെന്ന് തിരിച്ചെത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തീരദേശ ഗ്രാമങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം കേരളത്തില്‍ വരും ദിവസങ്ങളില്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കേരളത്തില്‍ തുലാ മഴ ശക്തമായിരുന്നു. ഇടുക്കിയില്‍ കനത്ത മഴയെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചിരുന്നു. മഴയ്‌ക്കൊപ്പം ശക്തമായ ഇടിയും ആരംഭിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ മുപ്പത് വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. അതേസമയം തുലാമഴ കുറയാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരുന്നത്. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും തുലാമഴ ശക്തമാണ്. ഇതിന്റെ ബാക്കിയാണ് ഒക്ടോബര്‍ ആദ്യവാരത്തില്‍ ലഭിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+