Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്!!

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടതോടെ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സംസ്ഥാനത്തെ് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പ് നൽകുന്നത്. വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടാണുള്ളത്.

ശനിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറുന്നതോടെ ആന്ധ്രാ- ഒഡിഷ തീരത്തേത്ത് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പിൽ പറയുന്നത്.

 images-157180

മഴ കനക്കുന്നതോടെ മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. തെക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നും കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. ശനിയാഴ്ച വടക്ക് ആൻഡമാൻ തീരം,തെക്ക് ഒഡിഷ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിമീ വരെവേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മേൽപ്പറഞ്ഞ കാലയളവിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. ആഴക്കടലിൽ മത്സ്യബന്ധനത്തിന് ഏർപ്പെട്ടിരിക്കുന്ന മൽസ്യത്തൊഴിലാളികൾ തീരത്തേക്ക് എത്തണമെന്ന് അറിയിക്കുന്നു.

Recommended Video

cmsvideo
    കേരളത്തിൽ അടിമുടി പെട്ട അവസ്ഥ..സ്‌കൂളും തിയേറ്ററും തുറക്കില്ല

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+