കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ജനങ്ങളോടുയര്‍ത്തുന്ന വെല്ലുവിളി; പാചക വാതക വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് മഹാമാരിയും അത് വരുത്തിവച്ച ദുരിതങ്ങളും വിട്ടൊഴിഞ്ഞിട്ടില്ല. ഈ സഹാഹര്യത്തിലും കേന്ദ്രസര്‍ക്കാര്‍ പാചക വാതക വില വര്‍ധിപ്പിക്കുകയാണ്. ഇത് ജനങ്ങളോടുയര്‍ത്തുന്ന വെല്ലുവിളിയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

dyfi

ഗാര്‍ഹിക സിലിണ്ടറിന് അന്‍പത് രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 651 രൂപ നല്‍കണം. വാണിജ്യ സിലിണ്ടറിന് 55 രൂപയും വര്‍ധിപ്പിച്ചു. ഇനിമുതല്‍ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയുമായി. അന്താരാഷ്ട്ര തലത്തില്‍ വിലയില്‍ മാറ്റമില്ലാത്തപ്പോഴും വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി പകല്‍ കൊള്ളയാണ്. ദുരിതങ്ങളില്‍ താങ്ങാകേണ്ട സര്‍ക്കാര്‍ ദുരിത കയങ്ങളിലേക്ക് സാധാരണ ജനങ്ങളെ തള്ളിവിടുകയാണ്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് തൊഴില്‍ നഷ്ടമായവര്‍ നിരവധിയാണ്. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവര്‍ നിത്യ ദുരിതത്തിലാണ്. ഈ സാഹചര്യത്തിലുള്ള പാചക വാതക വില വര്‍ദ്ധനവ് ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. കൈപിടിച്ചുയര്‍ത്തേണ്ടവര്‍ ജനങ്ങളെ തീരാ കയറ്റത്തിലേക്ക് തള്ളിവിട്ട് കൊള്ളലാഭം കൊയ്യുന്നത് അംഗീകരിക്കാനാകില്ല.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സാധാരണക്കാരന്റെ ജീവിതഭാരം കൂട്ടുന്ന ഈ തീരുമാനം മനുഷ്യത്വരഹിതമാണ്. ജനങ്ങളെ പിഴിഞ്ഞ് ലാഭം കൊയ്യുന്ന നടപടി കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം. പാചക വാതക വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Shoba Surendran's Old Video Viral After LPG Price Hike | Oneindia Malayalam

ഇവരൊക്കെ ചെയ്യുന്നതെല്ലാം ജീവിതത്തില്‍ പകര്‍ത്തല്ലേ, പണി പാലും വെള്ളത്തില്‍ കിട്ടും; ജാഗ്രതൈ..!ഇവരൊക്കെ ചെയ്യുന്നതെല്ലാം ജീവിതത്തില്‍ പകര്‍ത്തല്ലേ, പണി പാലും വെള്ളത്തില്‍ കിട്ടും; ജാഗ്രതൈ..!

English summary
LPG Cylinder Price; DYFI urges govt to reverse cooking gas price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X