കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്യാസിന് 3 മാസം കൊണ്ട് വര്‍ധിച്ചത് 225 രൂപ, സബ്സിഡി ഇല്ല; കേന്ദ്രത്തിന്‍റെ പകല്‍ കൊള്ളയെന്ന് സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയോട് രഹസ്യമായി ധാരണയിലെത്തിയിട്ടുള്ള കോൺഗ്രസ് നേതൃത്വം എൽഡിഎഫിനെ വെറുപ്പോടെയാണ് കാണുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം തടയുന്നതിന് വർഗീയശക്തികളുമായി കൂട്ടുചേരുമ്പോൾ ഇത് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. ജമാഅത്തെ ഇസ്ലാമിയുമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉണ്ടാക്കിയ സഖ്യത്തെ തള്ളിപ്പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ, ഇപ്പോൾ അതേപ്പറ്റി മിണ്ടുന്നില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. പാചക വാതകം, പെട്രോള്‍-ഡീസല്‍ വില വര്‍ധനവിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സിപിഎം ആരോപിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ലീഗിന്‍റെ പുതിയ ആവശ്യം; പേരാമ്പ്ര ഉള്‍പ്പടെ 3 സീറ്റുകള്‍ കൂടി വേണംകോണ്‍ഗ്രസിനെ ഞെട്ടിച്ച് ലീഗിന്‍റെ പുതിയ ആവശ്യം; പേരാമ്പ്ര ഉള്‍പ്പടെ 3 സീറ്റുകള്‍ കൂടി വേണം

ഉറപ്പാണ് എൽഡിഎഫ്" എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചപ്പോൾ വെറുപ്പാണ് എൽഡിഎഫ് എന്നായിരുന്നു കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ഇതിനെ നിസ്സാരമായി കാണരുത്. ബിജെപിയോട് രഹസ്യമായി ധാരണയിലെത്തിയിട്ടുള്ള കോൺഗ്രസ് നേതൃത്വം എൽഡിഎഫിനെ വെറുപ്പോടെയാണ് കാണുന്നത്. രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം തടയുന്നതിന് വർഗീയശക്തികളുമായി കൂട്ടുചേരുമ്പോൾ ഇത് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. ജമാഅത്തെ ഇസ്ലാമിയുമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉണ്ടാക്കിയ സഖ്യത്തെ തള്ളിപ്പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ, ഇപ്പോൾ അതേപ്പറ്റി മിണ്ടുന്നില്ല. അതിന്റെ അർഥം വ്യക്തമാണ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യവുമായി യുഡിഎഫ് മുമ്പോട്ടുപോകുകയാണ്.

lpg

ഹിന്ദുവർഗീയത പത്തിവിടർത്തി നിൽക്കുന്ന ദേശീയ സാഹചര്യത്തിലാണ് നാം തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ഈ സാഹചര്യത്തിൽ ചങ്കൂറ്റത്തോടെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരു സർക്കാർ ഉണ്ടാകണമെന്നത് ജനങ്ങളുടെ പൊതുതാൽപ്പര്യമാണ്. വർഗീയതയോട് ചാഞ്ചാടുന്ന നയം സ്വീകരിക്കുന്നവരെയോ ഹിന്ദുത്വവർഗീയതയ്ക്ക് ബദലായി മൃദുഹിന്ദുത്വനയവുമായി പോകുന്നവരെയോ പ്രബുദ്ധരായ ജനങ്ങൾ അംഗീകരിക്കില്ല. ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരാണ് കേരളത്തിലുള്ളത്. വർഗീയധ്രുവീകരണ നയങ്ങളോടൊപ്പംതന്നെ കോർപറേറ്റുകളെ സഹായിക്കുന്ന സാമ്പത്തിക ഉദാരവൽക്കരണത്തെയും ഇടതുപക്ഷം ശക്തിയായി എതിർക്കുന്നു.

സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ തിക്തഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. മൂന്നു മാസത്തിനകം പാചകവാതകത്തിന് 225 രൂപ വർധിപ്പിച്ചു. മോഡി സർക്കാർ 2014ൽ അധികാരത്തിൽ വരുമ്പോൾ 400 രൂപയായിരുന്ന ഗാർഹിക സിലിൻഡറിന് 828 രൂപയായി. ഈ കൊള്ളയോടൊപ്പം മറ്റൊരു വഞ്ചന കൂടിയുണ്ട്. സബ്സിഡി പൂർണമായി നിർത്തി. പാചകവാതക സബ്സിഡി അക്കൗണ്ടിൽ വരുമെന്ന് വാഗ്ദാനം ചെയ്ത് എല്ലാവരെക്കൊണ്ടും ബാങ്ക് അക്കൗണ്ട് തുറപ്പിക്കുകയും ആധാർ ബന്ധിപ്പിക്കുകയും ചെയ്തു. അതിനുവേണ്ടി പാവപ്പെട്ടവർ അനുഭവിച്ച കഷ്ടപ്പാട് വിവരണാതീതമാണ്. ഇപ്പോൾ എന്താണ് സംഭവിച്ചത്? 2020 മെയ് മുതൽ ആരുടെ അക്കൗണ്ടിലേക്കും സബ്സിഡി പോകുന്നില്ല. അത് നിർത്തി.

പെട്രോൾ, ഡീസൽ എന്നിവയുടെ വില നിത്യേന ഉയർന്ന് പെട്രോളിന് 100 രൂപയ്ക്ക് അടുത്തും ഡീസലിന് 90 രൂപയ്ക്ക് അടുത്തും എത്തി. കോൺഗ്രസിന് ഇതിനെ ശക്തിയായി എതിർക്കാൻ പറ്റില്ല. ഉദാരവൽക്കരണത്തിന്റെ ഭാഗമായി 2010ൽ യുപിഎ സർക്കാരാണ് പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞത്. 2014ൽ മോഡി സർക്കാർ വന്നപ്പോൾ ഡീസലിന്റെ വിലനിയന്ത്രണവും ഉപേക്ഷിച്ചു. അന്താരാഷ്ട്ര വിപണിയിലെ വിലയും ഇന്ത്യയിലെ വിലയുമായി ഒരു ബന്ധവും ഇല്ല. ഇവിടെ നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്. 2018-19ൽ 2.94 ലക്ഷം കോടി രൂപയാണ് ഇന്ധന നികുതി വഴി കേന്ദ്രം സമാഹരിച്ചത്. 2019-20 ൽ 2.4 ലക്ഷം കോടി. 2020-21 ൽ അതു നാലു ലക്ഷം കോടി രൂപയാകും.

ഈ കൊള്ളയെ ന്യായീകരിക്കുന്നവരാണ് സംസ്ഥാനത്തിന് നികുതി കുറച്ചുകൂടേ എന്ന് ചോദിക്കുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കുമായി 2018-19ൽ നികുതി ഇനത്തിൽ കിട്ടിയത് 27,000 കോടി രൂപ മാത്രമാണ്.
ഇടതുപക്ഷത്തെ എതിർക്കുന്നതിന് വർഗീയതയോട് കോൺഗ്രസ് സമരസപ്പെടുന്നു. വർഗീയതയോടുള്ള സമരസപ്പെടൽ കോൺഗ്രസിനെ എവിടെ കൊണ്ടുചെന്നെത്തിച്ചു എന്നത് ദേശീയ രാഷ്ട്രീയത്തിൽ അടുത്ത ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങളിൽനിന്ന് വ്യക്തമാകും. ഗുലാംനബി ആസാദ്, കപിൽ സിബൽ, ആനന്ദശർമ തുടങ്ങിയ മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്.

ഈ സംഘത്തിന്റെ പോക്ക് ഏതുവഴിക്കാണെന്ന് ഇപ്പോൾ പ്രവചിക്കുക വയ്യ. നരേന്ദ്ര മോഡിയെ പ്രശംസിച്ചുകൊണ്ട് ജമ്മുവിലെ പൊതുപരിപാടിയിൽ ഗുലാം നബി ആസാദ് നടത്തിയ പ്രസ്താവന ഞെട്ടിക്കുന്നതാണ്. ഇതിലൊന്നും ഇടപെടാൻ ശേഷിയില്ലാതെ രാഹുൽ ഗാന്ധി തെക്കേ ഇന്ത്യയിൽ നാടകം കളിച്ചുനടക്കുന്നു. അതിനിടയിൽ അദ്ദേഹം ഒരു സത്യം പറഞ്ഞു. ഏതു സംസ്ഥാനത്തായാലും കോൺഗ്രസിന് ചെറിയ ഭൂരിപക്ഷം കിട്ടിയിട്ട് കാര്യമില്ല. കാരണം, കോൺഗ്രസുകാരെ കാലുമാറ്റി ബിജെപി അധികാരം പിടിക്കും. ഇതു പറയുമ്പോൾത്തന്നെ, ബിജെപിയെ നേരിടാൻ കോൺഗ്രസിനും രാഹുലിനും ഒറ്റ പരിപാടിയേയുള്ളൂ-മൃദുഹിന്ദുത്വം. അതിന്റെ കൂടെ, ഇപ്പോൾ തീവ്ര ഇടതുപക്ഷ വിരോധവുമുണ്ട്. ആരു വിചാരിച്ചാലും ഈ കോൺഗ്രസിനെ രക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

കോവിഡിനുശേഷമുള്ള ലോകം ഇന്നത്തെ നിലയിലായിരിക്കില്ല എന്ന് എല്ലാവർക്കും ബോധ്യമുണ്ട്. പ്രതിസന്ധികൾക്കൊപ്പം ചില അവസരങ്ങളും കോവിഡ് മഹാമാരി നമുക്ക് തുറന്നുതരുന്നു. കേരളത്തിലിരുന്ന് ലോകത്തിന്റെ ഏതു ഭാഗത്തുള്ള സംരംഭങ്ങൾക്കുവേണ്ടിയും ജോലി ചെയ്യാൻ കഴിയും. ഈ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയണം. ആ നിലയിൽ ഭാവികേരളത്തെ ദീർഘവീക്ഷണത്തോടെ രൂപപ്പെടുത്താൻ എൽഡിഎഫ് സർക്കാരിന് കഴിയും എന്ന ഉറപ്പും ജനങ്ങൾക്കുണ്ട്. അതിവേഗ ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമാക്കുന്ന കെ ഫോൺ പദ്ധതിയും ആഗോള തൊഴിൽവിപണിയുമായി നമ്മുടെ അഭ്യസ്തവിദ്യരെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ബന്ധപ്പെടുത്താൻ ബജറ്റിൽ നിർദേശിച്ച പദ്ധതിയും ജനങ്ങളുടെ മുമ്പിലുണ്ട്.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

കേരളത്തെ വിജ്ഞാനസമൂഹമായും ഡിജിറ്റൽ സമ്പദ്ഘടനയായും പരിവർത്തനപ്പെടുത്താനുള്ള വലിയ കാൽവയ്‌പാണ് എൽഡിഎഫ് സർക്കാർ നടത്തിയത്. യുഡിഎഫ് കാലത്ത് ഉപേക്ഷിക്കപ്പെട്ട പദ്ധതികളടക്കം ഈ സർക്കാർ പൂർത്തിയാക്കിയിരിക്കുന്നു. ദേശീയപാത വികസനവും ഗെയിൽ പദ്ധതിയും കൂടംകുളത്തുനിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇടമൺ-കൊച്ചി പവർ ഹൈവേയുമെല്ലാം ഇതിന് ഉദാഹരണമാണ്. അതുകൊണ്ടുതന്നെ ഉറപ്പ് എന്ന് എൽഡിഎഫ് പറയുമ്പോൾ നിശ്ചയദാർഢ്യം എന്ന അർഥംകൂടി അതിനുണ്ട്.

തനി നാടന്‍ പെണ്‍കൊടിയായി നടി കീര്‍ത്തി സുരേഷ്: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Cooking gas price increased by Rs 25, 2nd hike in 4 days | Oneidia Malayalam

English summary
lpg price hike by Rs 225 in 3 months, no subsidy; CPM with criticism against the Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X