എല്‍പിജി വിലവർധനവ്: കുടുംബ ബജറ്റ് താളം തെറ്റുന്നു, യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ പൂർത്തിയായതിന് പിന്നാലെ ജനദ്രോഹ നടപടികളുമായി കേന്ദ്ര സർക്കാർ വീണ്ടും രംഗത്തെത്തിയിരിക്കുകയാണെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ഗാര്‍ഹിക - വാണിജ്യ - പാചക വാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 49 രൂപ വില വര്‍ദ്ധിച്ചതോടെ ഒരു സിലിണ്ടറിന്റെ വില 1100 രൂപയായിരിക്കുകയാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 410 രൂപയായിരുന്ന സിലിണ്ടറിനാണ് ഇപ്പോള്‍ ഈ വിലയില്‍ എത്തിയിരിക്കുന്നത്. അടുപ്പ് പുകയാത്ത നിലയിലേക്ക് രാജ്യത്തെ എത്തിക്കുന്ന ഈ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. 8 വര്‍ഷത്തിനിടെ മോഡി സര്‍ക്കാര്‍ വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില 12 തവണയാണ് വര്‍ദ്ധിപ്പിച്ചത്. ഈ വിലക്കയറ്റം കുടുംബ ബഡ്‌ജറ്റിനെ തന്നെ ബാധിക്കുന്നതാണെന്നും സി പി എം ചൂണ്ടിക്കാട്ടുന്നു.
വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ പുതിയ വില 2124 രൂപയാകും. വാണിജ്യ സിലിണ്ടറിന്റെ വില വര്‍ദ്ധന ചെറുകിട വ്യാപാരികളെയാണ് നേരിട്ട് ഏറ്റവും ദോഷകരമായി ബാധിക്കുക. ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍, കുടുംബശ്രീ ഹോട്ടലുകള്‍ എന്നിവയെ ഇത് കാര്യമായി ബാധിക്കും. ഭക്ഷണ സാധനങ്ങളുടെ വിലകയറ്റത്തിലേക്കാണ് ഇത് നയിക്കുക. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിത ചിലവ് വന്‍തോതില്‍ ഉയരുന്നതിനും ഇത് ഇടയാക്കും.
പെട്രോളിന് വില വര്‍ദ്ധിപ്പിച്ച് നേടിയ തുക കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവിനും കടം എഴുതി തള്ളുന്നതിനും ഉപയോഗിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ തുടര്‍ച്ചയായി പണം ഇല്ലെന്ന് പറഞ്ഞ് എല്ലാ സബ്ബ്‌സിഡികളും ഇല്ലാതാക്കുന്നതിനും തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പടെ തകര്‍ക്കുകയും ചെയ്യുന്ന നടപടിയിലൂടെ ജനങ്ങളെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനുപുറമെയാണ് കൂനിന്‍മേല്‍ കുരു എന്നപോലെ പാചക വാതകത്തിന്റെയും വില വര്‍ദ്ധിപ്പിച്ചത്. കേന്ദ്ര അവഗണനയെ തുടര്‍ന്ന് ഏറെ ദുഷ്‌ക്കരമായ സാഹചര്യത്തില്‍ കേരളം രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയപ്പോള്‍ തെരുവിലിറങ്ങിയ യുഡിഎഫ് നേതാക്കളുടെ ഇക്കാര്യത്തിലുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും സി പി എം വ്യക്തമാക്കുന്നു.
പാചക വാതക വില ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ ലോക്കല്‍ അടിസ്ഥാനത്തില്‍ വമ്പിച്ച ജനകീയ പ്രതിഷേധം ഉയര്‍ത്തണമെന്നും പാർട്ടി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ പൂർത്തിയായതിന് പിന്നാലെ ജനദ്രോഹ നടപടികളുമായി കേന്ദ്ര സർക്കാർ വീണ്ടും രംഗത്തെത്തിയിരിക്കുകയാണെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലും വ്യക്തമാക്കി. ഇന്നലെ രാത്രി ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 49 രൂപയും വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 351 രൂപയും വർദ്ധിപ്പിച്ചു. ഗ്യാസ് സിലിണ്ടറിന്റെ ഇന്നത്തെ വില 1110/-രൂപയാണ്. വാണിജ്യ സിലിണ്ടറിന് 2120/- രൂപയും. ഇത് സാധാരണക്കാരന്റെ ജീവിതത്തിന്റെ താളം തെറ്റിക്കും. ഹോട്ടലുകളിൽ വിലക്കയറ്റമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കുന്നു.
ഗ്യാസ് സബ്സിഡി നൽകുന്നത് രണ്ട് വർഷത്തിലധികമായി കേന്ദ്രസർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. പ്രതിവർഷം രണ്ടായിരത്തിലധികം കോടി രൂപയുടെ അധിക ഭാരമാണ് സംസ്ഥാനത്തെ ജനങ്ങൾക്ക് ഇതിലൂടെ ഉണ്ടാകുന്നത്. ഇതിനുപുറമേയാണ് വില വർദ്ധനവിലൂടെയുള്ള ഇരുട്ടടി. ഒരു വർഷം 10 സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് സബ്സിഡി നിർത്തലാക്കിയതിലൂടെയും ഗ്യാസ് വിലവർദ്ധനവിലൂടെയും ഏകദേശം 5000 രൂപയുടെ അധികഭാരം വർഷം തോറും ഉണ്ടാവുകയാണ്.
ഇതിനെതിരെ കേരളത്തിലെ പ്രതിപക്ഷം ഒരക്ഷരവും പറയാൻ സാധ്യതയില്ല. സാമൂഹ്യ ക്ഷേമ പെൻഷൻ നൽകുന്നതിനായുള്ള സീഡ് ഫണ്ടിലേക്ക് 2 രൂപ പെട്രോൾ ഡീസൽ സെസ്സ് വകയിരുത്തിയാൽ സമരവും കലാപവും അഴിച്ചുവിടുന്ന യു.ഡി.എഫ് നേതൃത്വം കേന്ദ്ര സർക്കാരിന്റെ നടപടികൾക്ക് മുന്നിൽ വിനീതവിധേയരാണ്. സംഘപരിവാർ-യു.ഡി.എഫ് ബാന്ധവത്തിന്റെ പരസ്യമായ തെളിവാണതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില












Click it and Unblock the Notifications