കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചകവാതക സബ്‌സിഡി തുക അഞ്ച് മാസത്തോളമായി ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നില്ല, കാരണം

Google Oneindia Malayalam News

കൊച്ചി: പാചകവാതക സബ്‌സിഡി മാസങ്ങളായി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തുന്നില്ല. കഴിഞ്ഞ അഞ്ച് മാസത്തോളം സബ്‌സിഡി തുക വരുന്നില്ലെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. സബ്‌സിഡിയുള്ള പാചകവാതകത്തിനും ഇല്ലാത്തതിനും ഒരേ വിലയായതോടെയാണ് സബ്‌സിഡി തുക ലഭിക്കാതെയായത്. നിലവില്‍ സബ്‌സിഡിയുള്ളവരും ഇല്ലാത്തവരും ഫലത്തില്‍ ഇപ്പോള്‍ ഒരേ വിലയാണ് നല്‍കുന്നത്.

lpg

കൊവിഡും ലോക്ക് ഡൗണും പൊട്ടിപ്പുറപ്പെട്ടതോടെ അന്താരാഷ്ട്ര വിപണയില്‍ എണ്ണവില ഇടിഞ്ഞതോടെ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില കുക്കതനെ കുറഞ്ഞിരുന്നു. എറണാകുളത്ത് കേന്ദ്ര-സംസ്ഥാന ജിഎസ്ടി ഉള്‍പ്പടെ രണ്ട് വിലയും കഴിഞ്ഞ കുറച്ച് മാസങ്ങളായി 601 രൂപയാണ്. ദുരപരിധിയനുസരിച്ച് മറ്റ് പ്രദേശങ്ങളില്‍ വ്യത്യാസമുണ്ടാകും.

Recommended Video

cmsvideo
China claims India or other foreign countries are the origin of virus | Oneindia Malayalam

കൊവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇടിഞ്ഞതോടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള 14.2 കിലോ ഗ്യാസ് സിലിണ്ടറിന് വില ഏപ്രില്‍ മാസത്തില്‍ കുറച്ചിരുന്നു. ഇതോടെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 850 രൂപ വരെ എത്തിയിരുന്ന സിലിണ്ടറിന്റെ കൊച്ചിയിലെ വില 734 രൂപ വരെയായിരുന്നു. ഇത് പിന്നീട് പടിപടിയായി ഇപ്പോള്‍ 601ല്‍ ആണ് തുടരുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില ഉയര്‍ന്നാലും രൂപയുടെ വില ഇടിഞ്ഞാലും പാചക വാതകത്തെ നേരിട്ട് ബാധിക്കും. അതുകൊണ്ട് ഓരോ മാസത്തിന്റെ തുടക്കത്തില്‍ തന്നെ പാചകവാതകവില നിശ്ചയിക്കും. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിമാസമാണ് സ്ബസിഡി തുക നിശ്ചയിക്കുക.

English summary
LPG Subsidies have not been credited to customers bank accounts for five months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X