കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍പിജി ട്രക്ക് തൊഴിലാളി പണിമുടക്ക് പിന്‍വലിച്ചു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ എല്‍പിജി ബോട്ടിലിംഗ് പ്ളാന്റിലെ ട്രക്ക് തൊഴിലാളികള്‍ നടത്തി വന്ന അനിശ്ചിതകാല പണമുടക്ക് പിന്‍വലിച്ചു. കഴിഞ്ഞ ജനവരി മുതലുള്ള ശമ്പളത്തിന്റെ 15 ശതമാനം ഇടക്കാലാശ്വാസമായി നല്‍കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് സമരം പിന് വലിച്ചത്. ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

മെയ് ഒന്ന് മുതലാണ് ട്രക്ക് തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. ഇതോടെ സംസ്ഥാനത്തെ പാചകവാതക വിതരണം പ്രതിസന്ധിയിലായി. സമരം നീണ്ട് പോകുന്നത് സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിന് ഇടാക്കുന്ന സാഹചര്യത്തില്‍ സമരം പിന്‍വലിച്ചത് ആശ്വാസമായിരിയ്ക്കുകയാണ്.

LPG

കേരള സ്റ്റേറ്റ് ലോറി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടന്നത്. സമരം നീണ്ട് പോയിരുന്നെങ്കില്‍ ഒരു പക്ഷേ ഏറ്റവും അധികം അത് ബാധിയ്ക്കുന്നത് വടക്കന്‍ കേരളത്തെയാണ്. ചേളാരി പഌന്റിലെ വിതരണം മുടങ്ങുന്നത് തന്നെയാണ് വടക്കന്‍ കേരളത്തെ ബാധിയ്ക്കുന്ന പ്രശ്‌നം. പ്ളാന്റില്‍ ട്രക്ക് തൊഴിലാളികള്‍ സമരം നടത്തിയതോടൊപ്പം തന്ന കയറ്റിറക്ക് തൊഴിലാളികളും സമരം നടത്തിയിരുന്നു. ഈ സാഹചര്യം തുടര്‍ന്നിരുന്നെങ്കില്‍ വടക്കന്‍ കേരളത്തിലെ പാചക വാതക വിതരണം പ്രതിസന്ധിയില്‍ ആകുമായിരുന്നു.

English summary
LPG Truck Drivers strike came to an end
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X