നാളെ മുതല്‍ പാചക വാതകം കിട്ടില്ല!! പട്ടിണിക്കിടാന്‍ ട്രക്ക് ഡ്രൈവര്‍മാരും!! വന്‍ പ്രതിസന്ധി!!
സംസ്ഥാനത്തെ ആറ് പാചക വാതക പ്ലാന്റില്‍ നിന്നുള്ള വിതരണം നാളെ മുതല്‍ തടസപ്പെടും. 1500ല്‍ അധികം ഡ്രൈവര്‍മാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഇത് വന്‍തോതിലുള്ള പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സൂചനകള്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ പാചക വാതക വിതരണം തടസപ്പെടും. എല്‍പിഡജി ട്രക്ക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നതിനെ തുടര്‍ന്നാണ് പാചക വാക വിതരണം തടസപ്പെടുന്നത്. ശമ്പള വര്‍ധ ആവശ്യപ്പെട്ടാണ് സമരം.
സംസ്ഥാനത്തെ ആറ് പാചക വാതക പ്ലാന്റില്‍ നിന്നുള്ള വിതരണം നാളെ മുതല്‍ തടസപ്പെടും. 1500ല്‍ അധികം ഡ്രൈവര്‍മാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഇത് വന്‍തോതിലുള്ള പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സൂചനകള്‍.

ജീവനക്കാരുമായി അഡീഷണല്‍ ലേബര്‍ കമ്മീഷ്ണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിന് തയ്യാറായത്. സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
സംസ്ഥാനത്തെ എല്‍പിജി ട്രക്ക് ഡ്രൈവര്‍മാരുടെ വേതന വര്‍ധനയ്ക്ക് ദീര്‍ഗകാല കരാറുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. നേരത്തെ പല തവണ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല.

Click it and Unblock the Notifications