Get Updates
Get notified of breaking news, exclusive insights, and must-see stories!

അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച, ട്രക്ക് തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു

എല്‍പിജി ട്രക്ക് തൊഴിലാളികള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു.

തിരുവനന്തപുരം: എല്‍പിജി ട്രക്ക് തൊഴിലാളികള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ശമ്പള വര്‍ധന ആവശ്യപ്പെട്ടായിരുന്നു സമരം. ജീവനക്കാരുമായി അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

അടിസ്ഥാന ശമ്പള വര്‍ധനവുള്‍പ്പടെ സമരക്കാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. സമരം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പകല്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെടുകെയായിരുന്നു.

 lpg-cylinder

തുടര്‍ന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്. ആവശ്യങ്ങള്‍ പരിഗണക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് തൊഴിലാളികള്‍ സമരം പിന്‍വലിച്ചത്.

നാളെ മുതലാണ് സമരം തുടങ്ങാനിരുന്നത്. ഇന്ന് ഉച്ചയോടെ കേന്ദ്രം പാചകവാതകത്തിന്റെ വില വെട്ടികുറച്ചിരുന്നു. അത് കഴിഞ്ഞാണ് ട്രക്ക് ജീവനക്കാര്‍ സമര പ്രഖ്യാപനവുമായി രംഗത്ത് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+