Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഒസി പ്ളാന്‍റിലെ ട്രക്ക്തൊഴിലാളികള്‍ പണിമുടക്കില്‍

കൊച്ചി: ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ എള്‍പിജി ബോട്ടിലിംഗ് പഌറ്റുകളിലെ ജീവനക്കാര്‍ പണമുടക്ക് നടത്തുന്നു. പ്ളാന്റുകളിലെ ട്രക്ക് ജീവനക്കാരാണ് പണിമുടക്ക് നടത്തുന്നത്. കേരള സ്റ്റേറ്റ് ലോറി വര്‍ക്കേഴ്‌സ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിലാണ് അനിശ്ചിതകാല പണിമുടക്ക്.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം മുടങ്ങും. സമരം അനിശ്ചിതമായി നീണ്ട് പോയാല്‍ പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യതയ. ഗ്യാസ് ക്ഷാമം വളരെ പെട്ടന്ന് തന്നെ ബാധിയ്ക്കുന്നത് വടക്കന്‍ കേരളത്തെയാകും.

LPG

വടക്കന്‍ കേരളത്തില്‍ പ്രധാനമായും ആശ്രയിക്കുന്ന മലപ്പുറത്തെ ചേളാരി ഔഒസി പ്ലളാന്റില്‍ ഇതിനോടകം തന്നെ വിവിധ മേഖലകളിലുള്ള തൊഴിലാളികള്‍ പണിമുടക്ക് നടത്തിയിരുന്നു. ബോട്ടിലിംഗ് പ്ളാന്റില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളും കയറ്റിറക്ക് തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരാണ് സമരം നടത്തിയിരുന്നത്.ശന്പള വര്‍ദ്ധനവ് ഉള്‍പ്പടെയുള്ളവ ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക്.

ഈ പണിമുടക്കുകള്‍ പരിഹരിച്ചപ്പോഴാണ് ട്രക്ക് ജീവനക്കാര്‍ അനിശ്ചിതകാലത്തേയ്ക്ക് പണിമുടക്ക് പ്രഖ്യാപിച്ചത്. അതിനാല്‍ തന്നെ മന്ദഗതിയിലായിരുന്ന ഗ്യാസ് വിതരണം ഇനി കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+