Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസ് ഡയലോഗുമായി സുരേഷ് ഗോപി; കോര്‍പറേഷന്‍ ഇങ്ങ് വരണം, ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്

തിരുവനന്തപുരം: തൃശൂര്‍ ഞാനിങ്ങെടുക്കുവാ... കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വാക്കുകളിലൊന്നായിരുന്നു ഇത്. നടന്‍ സുരേഷ് ഗോപി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാനെത്തിയ വേളയില്‍ പ്രചാരണത്തില്‍ മുഴങ്ങിയത് ഈ വാക്കായിരുന്നു. പക്ഷേ, തൃശൂര്‍ക്കാര്‍ പൂര്‍ണമായും സുരേഷ് ഗോപിയുടെ വാക്കുകള്‍ ഏറ്റെടുത്തില്ല. ശക്തമായ സാന്നിധ്യം അറിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നത് മറ്റൊരു കാര്യം.

താരത്തിന്റെ വാക്കുകള്‍ പിന്നീട് ട്രോളന്‍മാര്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുകയാണ്. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുന്നു. സുരേഷ് ഗോപി തിരുവനന്തപുരം ശാസ്തമംഗലത്തെ വാര്‍ഡില്‍ വോട്ട് രേഖപ്പെടുത്തി. അതിന് ശേഷം അദ്ദേഹം മാധ്യമങ്ങളുമായി സംസാരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപിക്ക് ശുഭ പ്രതീക്ഷ

ബിജെപിക്ക് ശുഭ പ്രതീക്ഷ

തിരുവനന്തപുരത്ത് ബിജെപിക്ക് ശുഭ പ്രതീക്ഷയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവരും വോട്ട് ചെയ്യണം. കോര്‍പറേഷനില്‍ ബിജെപി മികച്ച വിജയം നേടും. പ്രവര്‍ത്തകര്‍ നന്നായി അധ്വാനിച്ചിട്ടുണ്ട്. എല്ലാ തിരഞ്ഞെടുപ്പിലും ഞങ്ങള്‍ ശ്രമമാണ് നടത്തുന്നത്. ഇത്തവണ കൂടുതല്‍ ശക്തമായി എന്നും സുരേഷ് ഗോപി പറഞ്ഞു.

പുതിയ തയ്യാറെടുപ്പില്‍

പുതിയ തയ്യാറെടുപ്പില്‍

ഇനി ജനങ്ങളാണ് തീരുമാനിക്കേണ്ടത്. അടുത്തിടെ ഉയര്‍ന്ന വിഷയങ്ങള്‍ മാത്രമല്ല, എല്ലാത്തിന്റെയും വിലയിരുത്തലുണ്ടാകും. ആ വിലയിരുത്തല്‍ സത്യസന്ധമാണെങ്കില്‍ ബിജെപി മികച്ച വിജയം നേടും. കോര്‍പറേഷനില്‍ ഭരണം ബിജെപിക്ക് കിട്ടണം. പുതിയ തയ്യാറെടുപ്പില്‍ ബിജെപിക്ക് മാത്രമാണ് സാധ്യതയുള്ളത് എന്നും സുരേഷ് ഗോപി പറഞ്ഞു.

പെട്രോള്‍ വില വര്‍ധനവില്‍...

പെട്രോള്‍ വില വര്‍ധനവില്‍...

രാഷ്ട്രീയ ഭരണത്തിലെ ന്യൂനതകളും അതിന്റെ ഭീകരതയുമാണ് ജനങ്ങള്‍ പരിശോധിക്കുക. പെട്രോളിയം കമ്പനികള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം നല്‍കിയത് മുന്‍ സര്‍ക്കാരാണ്. വില വര്‍ധിക്കുമ്പോള്‍ ജനങ്ങളുടെ വ്യഥ കൂടും. വില കുറയുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലല്ലോ എന്നും സുരേഷ് ഗോപി പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം കിംവദന്തികള്‍

ഉച്ചയ്ക്ക് ശേഷം കിംവദന്തികള്‍

എല്ലാവരും ഉച്ചയ്ക്ക് മുമ്പ് തന്നെ വോട്ട് ചെയ്യണം. സാമൂഹിക അകലം പാലിച്ച് വോട്ട് ചെയ്യാം. ഉച്ചയ്ക്ക് ശേഷം കിംവദന്തികള്‍ പരത്താന്‍ ചില ജാരസന്തതികള്‍ ഇറങ്ങിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ ജാരസംഘങ്ങളാണ്. അവരുടെ കുതന്ത്രങ്ങളില്‍ വീഴരുത്. കാത് വഴിയും കൊറോണ വൈറസ് പകരാം. ശ്രമദ്ധിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

കോര്‍പറേഷന്‍ ഇങ്ങ് വരണം

കോര്‍പറേഷന്‍ ഇങ്ങ് വരണം

കോര്‍പറേഷനില്‍ എല്‍ഡിഎഫ്-യുഡിഎഫ് അവിശുദ്ധ സഖ്യമുണ്ടോ എന്ന് എനിക്കറിയില്ല. നമ്മള്‍ പണിയെടുക്കുക. ഇത്രയും നാളത്തെ ഭരണം നോക്കി ജനങ്ങള്‍ വോട്ട് ചെയ്താല്‍ ഇനി അവസരം ലഭിക്കേണ്ടത് ബിജെപിക്കാണ്. കോര്‍പറേഷന്‍ ഇങ്ങ് വരണം. വന്നാല്‍ എടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Recommended Video

cmsvideo
    തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് എൽഡിഎഫ് ഭരണം പിടിക്കുമെന്ന് കടകംപള്ളി; ശുഭപ്രതീക്ഷയെന്ന് സുരേഷ് ഗോപി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+