ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതില്‍ തെറ്റില്ലെന്ന് പിണറായി
തിരുവനന്തപുരം: സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ ലഭിച്ചത് ഭാഗ്യമാണെന്ന് കരുതുന്നതായി പിണറായി. മോദി വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി വച്ചത് വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് പിണറായിയുടെ പ്രസ്താവന.
ലോകത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദധരില്‍ ഒരാളാണ് ഗീത ഗോപിനാഥ്. ലോക സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് അവരുടെ അഭിപ്രായം ആരായുന്നതില്‍ എന്താണ് തെറ്റ്. സര്‍ക്കാര്‍ നിലപാട് വ്യക്തമായതിനാല്‍ ഒരു തരത്തിലുമുള്ള ആശങ്കകള്‍ക്കും വകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പിണറായി ഇക്കാര്യം പറഞ്ഞത്. ഹര്‍വാര്‍ഡ് സര്‍വ്വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം വകുപ്പ് മേധാവിയായ ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതില്‍ കടുത്ത വിമര്‍ശനം ഉണ്ടായിരുന്നു. മോദിയുടെ സാമ്പത്തിക നയങ്ങളെയും മന്‍മോഹന്‍ സിങിന്റെ ആഗോളവല്‍ക്കരണ നയങ്ങളുടെയും പിന്തുണച്ചിരുന്ന ഗീതയെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതായിരുന്നു എതിര്‍പ്പിന് കാരണം.












Click it and Unblock the Notifications