India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസ്റ്റർ ലൂസി കളപ്പുരയുടെ വെളിപ്പെടുത്തൽ; സൈബർ ആക്രമണം, വൈദീകരുടെ പേരുകൾ വെളിപ്പെടുത്തുമെന്ന് ലൂസി!

Google Oneindia Malayalam News

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതാനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന് സഭയിൽ നിന്ന് പുറത്താക്കിയ സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ ഏറെ ചർച്ചാ വിഷയമായിരിക്കുകതയാണ്. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കർത്താവിന്റെ നാമത്തിൽ എന്നാണ് സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയുടെ പേര്. മഠങ്ങളിലും ആത്മീയ ഇടങ്ങളിലും ലൈംഗിക ചൂഷണങ്ങൾ ഇനിയും അധികം പുറത്തുവരാത്ത യാഥാർത്ഥ്യങ്ങളാണെന്ന് സിസ്റ്റർ ലൂസി കളപ്പുര ആത്മകഥയിൽ വെളിപ്പെടുത്തുന്നുണ്ട്.

ലൗകിക ജീവിതതൃഷ്ണയെ ശമിപ്പിക്കാനായി പ്രാർത്ഥനയിൽ അഭയം തേടുന്ന സന്ന്യാസിനികൾ അവരിൽ അന്തർലീനമായ ലൈംഗികാഭിനിവേശം പ്രകടിപ്പിക്കുന്ന സന്ദർഭങ്ങൾക്കു മൂകസാക്ഷിയായിട്ടുണ്ടെന്ന് ആത്മകഥയിൽ സിസ്റ്റർ ലൂസി കളപ്പുര വെളിപ്പെടുത്തുന്നു. പുരോഹിതരും കന്യാസ്ത്രീകളുമായുള് ബന്ധത്തെക്കുറിച്ചും ആത്മകഥയിൽ അവർ പറയുന്നുണ്ടെന്നും ലൂസി കളപ്പുര തന്റെ ആത്മകഥയിൽ വെളിപ്പെടുത്തുന്നുണ്ട്.

പ്രത്യേക കുമ്പസാരം

പ്രത്യേക കുമ്പസാരം

മിണ്ടാവ്രത കാലത്തെ പ്രത്യേക കുമ്പസാരങ്ങളിൽ വൈദികൻ നോവീസിന്റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചത് വേദനയോടെ ഒരു കന്യാസ്ത്രീ പങ്കുവെച്ചെന്നും സിസ്റ്റർ പറയുന്നു.. ആത്മീയ ശുശ്രൂഷാ വേളകളിലും കാമവെറിയോടെയാണ് തന്റെ മുന്നിൽ കുമ്പസരിക്കുന്ന കന്യാസ്ത്രീകളെ പുരോഹിതന്മാരിൽ ചിലർ സമീപിക്കുക എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും ലൂസി കളപ്പുര തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തുണ്ട്.

വൈദീകരുടെ പേരുകൾ പരാമർശിക്കും

വൈദീകരുടെ പേരുകൾ പരാമർശിക്കും

എന്നാൽ ഇപ്പോൾ തന്റെ ആത്മകഥയിൽ പരാമർശിക്കാത്ത പേരുകൾ വേണ്ടിവന്നാൽ വെളിപ്പെടുത്തുമെന്ന് സിസ്റ്റർ ലൂസി കളപ്പുര രംഗത്ത് എത്തിയിരിക്കുകയാണ്. ഇപ്പോൾ അതുണ്ടാകില്ല. സഭയിൽ നിന്നും പുറത്താക്കാനുള്ള ശ്രമമുണ്ടായാൽ ഇക്കാര്യം ആലോചിക്കും. കേരള കൗമുദിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ന്യാസ്ത്രീയായശേഷം നാല് തവണ തന്നെ വൈദികർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ലൂസി കളപ്പുര 'കർത്താവിന്റെ നാമത്തിൽ' തന്റെ ആത്മകഥയിൽ വെളിപ്പെടുത്തിയിരുന്നു.

സൈബർ ആക്രമണങ്ങൾ

സൈബർ ആക്രമണങ്ങൾ

ആത്മകഥ പുറത്ത് വന്നതിന് പിന്നാലെ തനിക്കെതിരെ സൈബറിലടത്തിലെല്ലാം പതിവ് പോലെ ആക്രമം തുടങ്ങിയിട്ടുണ്ട്. ഇതിനൊന്നും മറുപടി പറയാനില്ല. കേസ് നൽകിയിട്ടും നടപടിയുണ്ടായില്ല. നിയമം ഇപ്പോഴും അവർക്ക് അനുകൂലമായാണ് നിലകൊള്ളുന്നത്. ആത്മകഥയിൽ പറയുന്ന കാര്യങ്ങളിലെല്ലാം ഉറച്ച് നിൽക്കുന്നു. സഭയ്ക്ക് തിരുത്താനുള്ള അവസരമാണിതെന്നും അവർ കേരളകൗമുദി ഫ്ലാഷിനോട് പറഞ്ഞു.

സ്വവർഗ ലൈംഗിക ബന്ധം

സ്വവർഗ ലൈംഗിക ബന്ധം


കൊട്ടിയൂർ പീഡനക്കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചു. ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിക്കുകയാണ് ചെയ്തത്. ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിർബന്ധപൂർവം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവർ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിർന്ന കന്യാസ്ത്രീകൾ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗ ലൈംഗിക ബന്ധത്തിന് വിധേയരാക്കാറുണ്ടെന്നും ലൂസി കളപ്പുര തന്റെ ആത്മകഥയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

English summary
Lucy Kalappura autobiography; The names of the clergy will be revealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X