• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫാദർ ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര; മാപ്പ് പറയണം, അല്ലെങ്കിൽ കേസ്!!

മാനന്തവാടി: അപവാദ പ്രാരണം നടത്തിയ വൈദീകനെതിരെ പരാതിയുമായി കഴിഞ്ഞ ദിവസം ലൂസി കളപ്പുര രംഗത്ത് വന്നിരുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. ലൂസി കളപ്പുര താമസിക്കുന്ന മഠത്തിലേക്ക് മാധ്യമപ്രവർത്തകർ വരുന്നതിന്റെ സിസിടിവി വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഫാദർ നോബിളാണ് ഇത്തരത്തിൽ പ്രചാരണം നടത്തിയതെന്നായിരുന്നു ലൂസി കളപ്പുരയ്ക്കലിന്റെ ആരോപണം.

വിവാഹം കഴിക്കുമെന്നുറപ്പില്ലാത്തവരുമായുള്ള ലൈംഗിക ബന്ധം; അതെങ്ങിനെ ബലാത്സംഗമാകും?

എന്നാൽ ഇതിന് പിന്നാലെ ഫാദർ ജോസഫ് പുത്തൻപുരയ്ക്കലിനെതിരെയും രൂക്ഷ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര രംഗത്തെത്തി. ലൂസി കളപ്പുര എഫ്സിസി എന്ന പേസ്ബുക്ക് അക്കൗണ്ട് വഴിയാണ് രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ചാനൽ പരിപാടിയിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചെന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

cmsvideo
  മഠത്തിന്റെ പിന്‍വാതിലിലൂടെ കയറിയിറങ്ങിയ പുരോഹിതന്മാരുടെ ലിസ്റ്റ് വേണോ
  വെല്ലുവിളി

  വെല്ലുവിളി

  പറായൻ സാധിക്കാത്ത പല കാര്യങ്ങൾ അധികാരികളുടെയും അദ്ദേഹത്തിന്റെയും കൈവശമുണ്ട് എനന് വാദിച്ച് തനികക് മാനഹാനി വരുത്തിയെന്നാണ് സിസ്റ്റർല ലൂസി കളപ്പുര ആരോപിക്കുന്നത്. വിഷയത്തിൽ മാപ്പ് പറയണമെന്നും അല്ലെങ്കിൽ കേസുമായി മുന്നോട്ട് പോകുമെന്നും അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. പരസ്യ്പെടുത്താൻ പറ്റില്ലെന്ന് പറയുന്ന കാര്യങ്ങൾ വെളിപ്പെടുത്താൻ ഫാദർ ജോസഫിനെ വെല്ലുവിളിച്ച്കൊണ്ടാണ് അവരപ്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നതും.

  മാപ്പ് പറയണം, അല്ലെങ്കിൽ പരാതിയുമായി മുന്നോട്ട്...

  മാപ്പ് പറയണം, അല്ലെങ്കിൽ പരാതിയുമായി മുന്നോട്ട്...

  ജോസഫ് പുത്തൻപുരക്കൽ എന്ന മാന്യദേഹം, കത്തോലിക്കസഭയിലെ വൈദീകൻ, 24 ന്യൂസ് ജനകീയകോടതിയിലൂടെ പരസ്യമായി എന്നെ അപകീർത്തിപ്പെടുത്തിയിരിക്കുന്നു.ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടേയും അദ്ദേഹത്തിന്റേയും കൈവശമുണ്ട് എന്ന് വാദിച്ച് എനിക്ക് മാനഹാനി വരുത്തിയിരിക്കുന്ന നിങ്ങൾ മാപ്പ് പറയുക വേണം. ഇല്ലെങ്കിൽ പരാതിയുമായി പോകേണ്ടി വരും എന്ന് തുടങ്ങുന്നതാണ് അവരകുടെ ഫേസ്ബുക്ക് പോസ്റ്റ്.

  എവിടുന്ന് കിട്ടി ഈ വാർത്തകൾ?

  എവിടുന്ന് കിട്ടി ഈ വാർത്തകൾ?

  ഇതാണ് സഭയിലെ നീതി. കന്യാസ്ത്രീകൾ അനങ്ങരുത്, തെറ്റുകളെ ചൂണ്ടികാണിച്ചാൽ ഏത് വിധേനയും അവളെ ഇല്ലാതാക്കുന്ന കത്തോലിക്ക പുരുഷമേധാവിത്വം. കന്യാസ്ത്രീകൾ ഭയന്ന് ഏന്തിനും ഈ വർഗ്ഗത്തിന് കൂട്ടുനിൽക്കുന്നു. കാര്യങ്ങൾ പുറത്ത് പറയൂ പുത്തൻപുര. എവിടുന്ന് കിട്ടി നിങ്ങൾക്കീവാർത്തകൾ? എന്നും അവർ ഫോസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

  രഹസ്യം വെളിപ്പെടുത്താൻ വെല്ലുവിളി

  രഹസ്യം വെളിപ്പെടുത്താൻ വെല്ലുവിളി

  'സി ആൻജോസഫിന്റെ വകയാണോ? എന്തായാലും കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു. പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ. വെല്ലുവിളിക്കന്നു...!!!' എനന് പറഞ്ഞാണ് സിസ്റ്റർ ലൂസി കളപ്പുര ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  കന്യാസ്ത്രീകളുടെ സമരം

  കന്യാസ്ത്രീകളുടെ സമരം

  ബിഷപ് ഫ്രോങ്കോയ്ക്കെതിരെയുള്ള കന്യസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി എത്തിയതോടെയാണ് സിസ്റ്റർ ലൂസി കളപ്പുരയെ കേരളം അറിയുന്നത്. മഠത്തിൽ നടക്കുന്ന അനാവശ്യ കാര്യങ്ങളെ വെളിച്ചത് കണ്ടു വരാൻ അവർ‌ പരമാവധി ശ്രമിച്ചു. എന്നാൽ പ്രതികാര മനോഭാവത്തോടെയാണ് സിസ്റ്റർ ലൂസിയോട് സഭ പെരുമാറിയതെന്ന് സമീപ കാലങ്ങളായി വെളിപ്പെട്ട കാര്യമാണ്.

  മഠത്തിൽ പൂട്ടിയിട്ടു

  മഠത്തിൽ പൂട്ടിയിട്ടു

  ഇതിന് പിന്നാലെ മഠത്തിൽ സിസ്റ്റർ ലൂസി കളപ്പുരയെ പൂട്ടിയിട്ട സംഭവം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ സിസ്റ്റര്‍ ലൂസിയെ കാണാനെത്തിയ രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ മഠത്തിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിച്ച് അപവാദ പ്രചാരണം നടത്താനും നോബിൾ വൈദീകൻ ഒരുങ്ങുകയായിരുന്നു. മാധ്യമപ്രവർത്തയെ കട്ട് ചെ.യ്ത് പുരുഷൽന്മാർ അകത്ത് കടക്കുന്നത് മാത്രമണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരുന്നത് എന്നതും പ്രസക്തമാണ്.

  ആത്മകഥയിലെ വെളിപ്പെടുത്തലുകൾ

  അതേസമയം സിസ്റ്റർ ലൂസി കളപ്പുര എഴുതുന്ന ആത്മകഥയിൽ സഭ പല പ്രമുഖരെ കുറിച്ചുമുള്ള വെളിപ്പെടുത്തലുകൾ ഉണ്ടെന്ന സൂചനകളും പുറത്ത് വന്നിരുന്നു. ട്വന്റിഫോർ ന്യൂസാണ് കഴിഞ്ഞ ദിവസം സൂചനകളെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാനന്തവാടി, തലശേരി രൂപതകളിലെ വൈദികരുടെ നിഗൂഢ ജീവിതങ്ങളുടെ തെളിവുകൾ ആത്മകഥയിലുണ്ടെന്നാണ് സൂചന. ആത്മകഥ പ്രസിദ്ധീകിരിക്കാനുള്ള സഭ അറിഞ്ഞുകൊണ്ടുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് പരക്കെയുള്ള ആരോപണം.

  English summary
  Lucy Kalappura's facebook post against Father Joseph Puthanpuraykkal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X