കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മഠത്തിലെ കന്യാസ്ത്രീ പ്രസവിച്ചു, ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചു'; വെളിപ്പെടുത്തലുമായി സി. ലൂസി

Google Oneindia Malayalam News

കോഴിക്കോട്: വൈദികര്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പുസ്തകം പുറത്തുവരുന്നു. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗീക ചൂഷണം നടത്താറുണ്ടെന്നാണ് കര്‍ത്താവിന്‍റെ നാമത്തിലെന്ന തന്‍റെ പുസ്തകത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുര വെളിപ്പെടുത്തുന്നത്.

കന്യാസ്ത്രീ ആയതിന് ശേഷവും തനിക്കെതിരെ വൈദികരുടെ ഭാഗത്ത് നിന്നും പീഡന ശ്രമം ഉണ്ടായെന്നും സിസ്റ്റര്‍ ആരോപിക്കുന്നു. കൊട്ടിയൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടെന്ന് പുസ്തകത്തിലുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

കര്‍ത്താവിന്‍റെ നാമത്തില്‍

കര്‍ത്താവിന്‍റെ നാമത്തില്‍

ചില മഠങ്ങളില്‍ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞ് വിടുന്ന പതിവടക്കമുള്ള പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെന്നാണ് കര്‍ത്താവിന്‍റെ നാമത്തിലെന്ന പുസ്തകത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുര വെളിപ്പെടുത്തുന്നത്.

അസാധാരണമായ ലൈംഗിക വൈകൃത

അസാധാരണമായ ലൈംഗിക വൈകൃത

ഇത്തരം കന്യാസ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്നത് അസാധാരണമായ ലൈംഗിക വൈകൃതങ്ങളാണ്. മഠങ്ങളിലെ മുതിര്‍ന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവര്‍ഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും പുസ്തകത്തിലൂടെ സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു.

കന്യാസ്ത്രീ പ്രസവിച്ചു

കന്യാസ്ത്രീ പ്രസവിച്ചു

മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും സംഭവം പുറം ലോകം അറിയാതെ ഒളിപ്പിച്ചുവെച്ച് ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും പുസ്തകത്തിലുണ്ട്. കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി റോബിന് പല വൈദികരുമായും ബന്ധമെന്നും സിസ്റ്റര്‍ ലൂസി ആരോപിക്കുന്നുണ്ട്.

'വിശുദ്ധപാപികളുടെ അധോലോകം'

'വിശുദ്ധപാപികളുടെ അധോലോകം'

പുസ്തകത്തിന്‍റെ ഒരു ഭാഗം ഈ ആഴച്ചത്തെ സമകാലികം മലയാളം വാരിക പ്രസീദ്ധീകരിച്ചിരുന്നു. 'വിശുദ്ധപാപികളുടെ അധോലോകം' എന്ന ആ ഭാഗത്ത് കന്യാസ്ത്രീ മഠങ്ങളിലേയും ആത്മീയ ഇടങ്ങളിലേയും ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സിസ്റ്റര്‍ ലൂസി നടത്തിയത്.

നിരവധി പേര്‍ക്ക്

നിരവധി പേര്‍ക്ക്

പുരോഹിതന്മാരുമായാണ് കന്യാസ്ത്രീകളില്‍ നല്ലൊരു പങ്കിനും ക്രൈസ്തവചിന്താവിരുദ്ധമായ അടുപ്പമുള്ളത്. മഠത്തിലും സന്ന്യാസിനി ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വൈദികര്‍ക്കുള്ള സ്ഥാനം തന്നെയാണ് ഇത്തരം ബന്ധങ്ങള്‍ വളരാനുള്ള കാരണവും. സഹവാസികളായ സന്ന്യാസിനികളില്‍ നിരവധി പേര്‍ക്ക് ഇത്തരം ബന്ധങ്ങളുണ്ട്.

ഫോണുകളിലൂടെ

ഫോണുകളിലൂടെ

സ്വകാര്യ നിമിഷങ്ങളില്‍ അവരതിനെ പരിപോഷിപ്പിക്കുകയും ചെയ്യും. മണിക്കൂറുകളോളം ഫോണുകളിലൂടെ ഇവര്‍ സല്ലപിക്കും. കന്യാസ്ത്രീകളുടെമേല്‍ അദൃശ്യമായ ആണധികാരം പുരോഹിതര്‍ പുലര്‍ത്തുന്നതിന്റെ തെളിവുകള്‍ ഏറെയുണ്ട്. ഇവര്‍ പതിവായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു.

പാഠഭാഗത്തിലെ സംശയങ്ങള്‍

പാഠഭാഗത്തിലെ സംശയങ്ങള്‍

എന്റെ സുഹൃത്തിന്റെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ മകള്‍ പാഠഭാഗത്തിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ എന്നെ സമീപിച്ചു. ഈ വിഷയത്തില്‍ വൈദഗ്ദ്ധ്യമുള്ള ഒരു വൈദികനെ ഞാന്‍ ചൂണ്ടിക്കാണിച്ചു. എന്നോടൊപ്പം സുഹൃത്തും മകളും ചേര്‍ന്നാണ് അദ്ദേഹത്തിന്റെ അടുത്തു പോയത്. ദേവാലയ സംബന്ധമായ തിരക്കിന്റെ ഭാഗമായി ഞാന്‍ നേരത്തെ അവിടെനിന്നും തിരിച്ചു. അവരുടെ ആവശ്യം നിറവേറ്റി വീട്ടിലെത്തിയ അവര്‍ എന്നെ വിളിച്ചു നന്ദി അറിയിച്ചു.

എനിക്ക് ഉമ്മ വെക്കണം

എനിക്ക് ഉമ്മ വെക്കണം

അടുത്ത ദിവസം പുരോഹിതന്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു. എടീ നിനക്കു സുഖമാണോ. അവള്‍ നിഷ്‌കളങ്കയായി അതേ എന്നു മറുപടി നല്‍കി. മറുതലക്കല്‍ പുരോഹിതന്‍ കാമപരവശനായി സംഭാഷണം തുടര്‍ന്നു. നിന്റെ കഴുത്തിനു താഴെ മൂന്നു സ്ഥലത്ത് എനിക്ക് ഉമ്മ വെക്കണം. അശ്ലീലം നിറഞ്ഞ അയാളുടെ വാക്കുകള്‍ക്കു മുന്നില്‍ ആ പെണ്‍കുട്ടി പകച്ചുപോയി. പുരോഹിതന്റെ മാപ്പോടെയാണ് പ്രശ്‌നം അവസാനിച്ചത്.

സ്വവര്‍ഗ്ഗരതിക്ക്

സ്വവര്‍ഗ്ഗരതിക്ക്

സെമിനാരിയിലെ അധികാരികളിലൊരാളായ വൈദികന്‍ ഒരു കുട്ടിയെ സ്വന്തം മുറിയില്‍ സ്വവര്‍ഗ്ഗരതിക്കു പ്രേരിപ്പിച്ചു. വിസമ്മതിച്ച ആ സഹോദരനെ ബലം പ്രയോഗിച്ചു കട്ടിലില്‍ കെട്ടിയിട്ട് ലൈംഗികത രുചിച്ചു. ഈ അതിക്രമം വീട്ടുകാരുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള ഭയത്തില്‍ ഈ ചെറുപ്പക്കാരന്‍ മറ്റൊരു ആശ്രമം തേടി പുറത്തുപോകുകയായിരുന്നു. കേരളത്തിലെ സീറോ മലബാര്‍ സഭയോടൊപ്പം മറ്റു സന്ന്യാസ പുരോഹിത സഭകളും ലൈംഗിക അരാജക കേന്ദ്രങ്ങളാണെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.

പുറത്താക്കിയത്

പുറത്താക്കിയത്

സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു. സഭയുടെ നടപടിക്കെതിരെ നേരിട്ട് റോമിലെത്തി വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി മാര്‍പ്പാപ്പക്ക് കത്തയിച്ചിരുന്നു.

 സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം: മന്ത്രി എകെ ബാലന്‍റെ നിലപാട് വിവരക്കേടെന്ന് ജ. കെമാല്‍ പാഷ സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം: മന്ത്രി എകെ ബാലന്‍റെ നിലപാട് വിവരക്കേടെന്ന് ജ. കെമാല്‍ പാഷ

 ബിഹാറിലും രാഷ്ട്രീയ ഭൂകമ്പം?നിതീഷ് കുമാര്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിലേക്ക് മടങ്ങുമെന്ന് ബിഹാറിലും രാഷ്ട്രീയ ഭൂകമ്പം?നിതീഷ് കുമാര്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിലേക്ക് മടങ്ങുമെന്ന്

English summary
lucy kalappura say about issues in churches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X