പിന്തുണ തേടി ലൂസി കളപ്പുര റോമിലേക്ക്? പോപ്പിനെ കാണാൻ നേരിട്ട് കാണാൻ അനുവാദം ചോദിച്ച് കത്ത്!
കൊച്ചി: ലൂസി കളപ്പുര റോമിൽ നേരിട്ടെത്തി പോപ്പിനെ കാണാനൊരുങ്ങുന്നു. എഫ്സിസി സഭയുടെ നടപടിക്കെതിരെ നേരിട്ട് വിശദീകരണം നൽകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മാർപ്പാപ്പക്ക് സിസ്റ്റർ ലൂസി കളപ്പുര കത്തെഴുതി. ഫ്രാങ്കോക്കെതിരെ പ്രതികരിച്ചതോടെയാണ് താൻ തെറ്റുകാരി ആയതെന്നും സഭാചട്ടങ്ങൾക്ക് വിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും ലൂസി കത്തിൽ പറയുന്നു.\
ലൂസി വത്തിക്കാനിൽ എഫ്സിസി സന്യാസ സഭയിൽ നിന്ന് പുറഫത്താക്കിയതിനെതിരെ അപ്പീൽ നൽകിയിരുന്നു. എന്നാൽ വത്തിക്കാൻ അപ്പീൽ തള്ളൂകയായിരുന്നു. ഈ സാഹചര്യത്തിലാണ് മാർപ്പാപ്പക്ക് കത്തെഴുതിയിരിക്കുന്നത്. നേരിൽ വിശദീകരണം നൽകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് റോമിലേക്ക് കത്തയച്ചിരിക്കുന്നത്.

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണ നൽകാൻ സഭ തയ്യാറാവണമെന്നും അവരോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നും സിസ്റ്റർ ലൂസി കളപ്പുര റോമിലേക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ 16നാണ് ലൂസി കളപ്പുരയുടെ അപ്പീൽ തള്ളിയതായി വത്തിക്കാനിൽ നിന്ന് സന്ദേശം ലഭിച്ചിരുന്നത്. ദാരിദ്ര്യവൃതം ലംഘിച്ചു, ചുരിദാർ ധരിച്ചു, ചാനല്‍ ചർച്ചകളില്‍ പങ്കെടുത്തു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യസ്‍ത സഭ വയനാട് കാരയ്ക്കാമല മഠത്തിലെ കന്യാസ്ത്രീയും അധ്യാപികയുമായ സിസ്റ്റർ ലൂസി കളപ്പുരയെ സഭയില്‍നിന്ന് പുറത്താക്കിയത്.












Click it and Unblock the Notifications