കൊച്ചി ലുലു മാളില്‍ എത്തിയാല്‍ 4 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടാം: കൂടാതെ 50% വരെ ഡിസ്‌കൗണ്ടും
കൊച്ചി: കൊച്ചിക്ക് കൂടുതൽ അഴകേകുവാൻ ലുലു ബ്യൂട്ടി ഫെസ്റ്റ് തുടങ്ങി. ലുലു ഹൈപ്പർമാർക്കറ്റും ലുലു ഫേഷൻ സ്റ്റോറും വർഷം തോറും നടത്തിവരുന്ന ഷോപ്പിങ് ഫെസ്റ്റിവലാണ് ലുലു ബ്യൂട്ടി ഫെസ്റ്റ്. ഇത്തവണത്തെ ഫെസ്റ്റ് സിനിമ താരങ്ങളായ ബേസിൽ ജോസഫും, നസ്രിയ നാസിമും ചേർന്നു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ
ലുലു ബ്യൂട്ടി ഫെസ്റ്റ് 2024 എഡിഷന്റെ
ടീ- ഷർട്ടും ഇരുവരും ചേർന്നു പുറത്തിറക്കി.
ബ്യൂട്ടി ഫെസ്റ്റിനോട് അനുബന്ധിച്ച് ഡിസംബർ എട്ടാം തീയതി വരെ ലുലു ഹൈപ്പർമാർക്കറ്റിൽ ബ്യൂട്ടി പ്രോഡക്റ്റുകൾക്ക് 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ, തിരഞ്ഞെടുത്ത മത്സരാർത്ഥികളുടെ ലൈവ് ഗ്രൂമിങ് സെഷനും, ലൈവ് മേക്കോവറും, സ്റ്റൈലിങ്ങും നടക്കുന്നത് നേരിൽ കാണുവാനും ലുലു അവസരമൊരുക്കിയിട്ടുണ്ട്. ലുലു ബ്യൂട്ടി ഫെസ്റ്റിനോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഡിസംബർ നാലുമുതൽ മേക്കോവറും, ഗ്രൂമിങ് സെഷനും തുടങ്ങും എട്ടിന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ലുലു നിവിയ ബ്യൂട്ടി ക്വീൻ, ലുലു റോയൽ മിറാജ് മാൻ ഓഫ് ദി ഇയർ എന്നീ ടൈറ്റിൽ വിജയികളേയും, മറ്റു വിജയികളേയും തിരഞ്ഞെടുക്കും.

ജേതാക്കൾക്ക് നാല് ലക്ഷത്തോളം രൂപയുടെ സമ്മാനം ലഭിക്കും. പോൻഡ്സ്, ട്രെസ്സമെ എന്നീ പ്രമുഖ ബ്രാൻഡുകൾ അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് 2024 എഡിഷൻ സ്പോൺസർ ചെയ്തിരിക്കുന്നത് ഫിയാമ, യാർഡ്ലി , എൻചാൻറ്റർ, ഡർമാഫിക് എന്നീ ബ്രാൻഡുകളാണ്. പതിനെട്ടിനും മുപ്പതു വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ലുലു ബ്യൂട്ടി ഫെസ്റ്റിൽ പങ്കെടുക്കാം.
കൊച്ചി ലുലു മാളിലെത്തി രജിസ്റ്റർ ചെയ്യുകയോ, www.lulubeautyfest.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. കൂടാതെ 8848001379 എന്ന നമ്പറിലും രജിസ്റ്റർ ചെയ്യാം. ഉദ്ഘാടന ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് , ലുലു ഗ്രൂപ്പ് ഇന്ത്യ എച്ച് ആർ ഹെഡ് അനൂപ് മജീദ് , കൊച്ചി ലുലു മാൾ മാനേജർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം, ട്രാവല്‍ ഫെസ്റ്റും കൊച്ചി മാളില്‍ നടക്കുന്നുണ്ട്. ഫെസ്റ്റിന്റെ ഭാഗമായി ലോകോത്തര ബ്രാൻഡുകൾക്ക് വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രകൾക്ക് ആവശ്യമായ ബാഗുകളും അക്സ്സറീസും മികച്ച ഓഫറുകളോടെ ഉപഭോക്താകളിലേക്ക് എത്തക്കുന്ന ലുലു ട്രാവൽ ഫെസ്റ്റിന് കൊച്ചി ലുലു മാളിൽ തുടക്കം കുറിച്ച് കഴിഞ്ഞു. ലോകോത്തര ബ്രാൻഡുകളുടെ ബാഗുകളും ട്രാവൽ അക്സസറീസും 70 ശതമാനം വരെ ഓഫറോടെയാണ് ലഭ്യമാക്കിയിരിക്കുന്നത്.
അമേരിക്കൻ ടൂറിസ്റ്റർ, സഫാരി, വിഐപി, സ്കൈബാഗ്സ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ ബാഗുകളും ട്രാവൽ അക്സസറീസുമാണ് ഫെസ്റ്റിലുള്ളത്. ട്രോളി ബാഗുകൾ, ഓഫീസ് ബാഗുകൾ, ബാക്ക്പാക്ക് ബാഗ്സ്, നെക്ക് പില്ലോ തുടങ്ങി നിരവധി പ്രൊഡക്ടുകളാണ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. പ്രീമിയം ക്വാളിറ്റി ഉത്പന്നങ്ങളും വൈവിധ്യമാർന്ന കളർ കോമ്പിനേഷനുകളിലുമുള്ള ബാഗുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഡിസംബർ 1 വരെയാണ് ലുലു ട്രാവൽ ഫെസ്റ്റ്.












Click it and Unblock the Notifications