ഇക്ബാലിന്റെ ദുരിതം എംഎ യൂസഫലി കണ്ടു; പിന്നാലെ ലുലു ഗ്രൂപ്പിന്റെ സഹായം എത്തി: ജീവിതം മുഴുവന്‍ കടപ്പാട്
ആലപ്പുഴ: ബിസിനസ് രംഗത്ത് വലിയ ഉയരങ്ങള്‍ താണ്ടുമ്പോഴും ദുരിതത്തില്‍ കഴിഞ്ഞ തന്റെ സഹജീവികള്‍ക്ക് കൈത്താങ്ങാവുന്ന വ്യക്തിയാണ് ലുലു ഗ്രൂപ്പ് ചെയർമാനും എഡിയുമായ എംഎ യൂസഫലി. ചെറുതും വലുതമായി കോടിക്കണക്കിന് രൂപയുടെ സഹായങ്ങളാണ് അദ്ദേഹം ഇതിനോടകം നിരവധി പേർക്ക് നല്‍കിയത്. ഇപ്പോഴിതാ ആലപ്പുഴ സ്വദേശിയായ ഇക്ബാലും ആ കാരുണ്യം അനുഭവിച്ച് അറിഞ്ഞിരിക്കുകയാണ്.
വാഹനാപകടത്തിൽ നട്ടെല്ലിനേറ്റ പരുക്കുമൂലം 32 വർഷമായി ദുരിതജീവിതം നയിക്കുന്ന ഇക്ബാലി (59) നാണ് എംഎ യൂസഫലി സഹായഹസ്തം നേടിയിരിക്കുന്നത്. ആലപ്പുഴ ചാത്തനാട് താണുപറമ്പിൽ മുഹമ്മദ് ഇഖ്ബാലിന്റെ ദുരിത ജീവിതത്തിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് യൂസഫലിയുടെ സഹായം ഉടൻ തന്നെ എത്തിയത്. കഴിഞ്ഞ ദിവസം ഇക്ബാലിന്റെ വീട്ടിലെത്തി ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ ബി സ്വരാജ് അഞ്ച് ലക്ഷം രൂപയുടെ ഡി ഡി കൈമാറി.

ആലപ്പുഴ ചാത്തനാട് താണുപറമ്പിൽ മുഹമ്മദ് ഇഖ്ബാലിന് 1992 ഫെബ്രുവരി 21 നുണ്ടായ വാഹനാപകടത്തിലാണ് നട്ടെല്ലിനു ഗുരുതര പരുക്കേറ്റത്. പിന്നാലെ അരയ്ക്കു താഴേക്കു തളരുകയും ചെയ്തു. ഇരിക്കാനോ മലർന്നു കിടക്കാനോ കഴിയില്ലാത്തതിനാൽ 32 വർഷമായി കമിഴ്ന്നുകിടന്നാണു ജീവിതം. ചികിത്സയ്ക്കായി ഒരുപാട് വാതിലുകൾ മുട്ടിയെങ്കിലും ജീവിതം ദുരിതത്തിലും ബുദ്ധിമുട്ടിലൂടെയുമാണ് കടന്ന് പോയത്. യൂസഫലിയുടെ സഹായത്തിന് ജീവിതം മുഴുവൻ കടപ്പെട്ടിരിക്കുമെന്നാണ് നിറകണ്ണുകളോടെ ഇക്ബാല് മറുപടി നല്‍കി.
അതേസമയം, വീട് ജപ്തി ചെയ്തതോടെ രണ്ട് മക്കളുമായി പെരുവഴിയില്‍ നില്‍ക്കേണ്ടി വന്ന കൊച്ചിയിലെ സന്ധ്യയേയും യൂസഫലി അടുത്തിടെ സഹായിച്ചിരുന്നു. യൂസഫലി തന്നെ നേരിട്ട് സന്ധ്യയെ വിളിക്കുകയും സഹായം വാഗ്ദാനം ചെയ്തു. പറഞ്ഞ വാക്ക് പാലിച്ച ലുലു ഗ്രൂപ്പ് അടുത്ത ദിവസം തന്നെ മുഴുവന്‍ പണവും അടച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയത്തിലായ ആധാരം തിരിച്ചെടുത്ത് നല്‍കുകയും ചെയ്തു.
എട്ട് ലക്ഷം രൂപയോളം വരുന്ന കടം വീട്ടിയതിന് പുറമെ സന്ധ്യയുടെ മക്കളുടെ പേരില്‍ 10 ലക്ഷം രൂപ ഫിക്സിഡ് ഡെപ്പോസിറ്റായും ലുലു ഗ്രൂപ്പ് നിക്ഷേപിച്ചിട്ടുണ്ട്. യൂസഫലി സാർ ഇല്ലായിരുന്നെങ്കില്‍ ശരിക്കും പറഞ്ഞാല്‍ ഞാനും രണ്ട് മക്കളും ഇന്ന് ഉണ്ടാകില്ലെന്നായിരുന്നു സന്ധ്യപറഞ്ഞത് അദ്ദേഹത്തോടുള്ള കടപ്പാട് പറഞ്ഞാല്‍ തീരാത്തതാണ്. ഈശ്വരന് തുല്യനാണ് അദ്ദേഹമെന്നും സന്ധ്യ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications