Get Updates
Get notified of breaking news, exclusive insights, and must-see stories!

മുദ്രപത്രത്തിനായി മാത്രം ലുലു സർക്കാരിന് നല്‍കിയത് 31 കോടി: സ്വന്തമാക്കിയത് 519 കോടിയുടെ ഭൂമി

സമീപകാലത്തെ ഏറ്റവും വലിയ ഭൂമി വില്‍പ്പനയ്ക്ക് സാക്ഷിയായി ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദ്. ലുലു ഗ്രൂപ്പിന്റെ അഹമ്മദാബാദ് പ്രൊജക്ടിന് വേണ്ടിയാണ് ഇത്രയും വലിയ ഇടപാട് നടന്നത്. ഈ ഇടപാടിന്റെ ഭാഗമായി ഒറ്റ വില്‍പ്പന കരാറിലൂടെ മുദ്രപത്ര (സ്റ്റാമ്പ് ഡ്യൂട്ടി) വരുമാനത്തിന് പുതിയ റെക്കോർഡ് സൃഷ്ടിക്കപ്പെടുകയും ചെയ്തെന്നും ഗുജറാത്ത് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ചന്ദ്ഖേഡയിലെ 66,168 ചതുരശ്ര മീറ്റർ (ഏകദേശം 15.6 ഏക്കർ) ഭൂമി ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മോൾസ് പ്രൈവറ്റ് ലിമിറ്റഡിന് 519.41 കോടി രൂപയ്ക്കാണ് കോർപ്പറേഷന്‍ കൈമാറിയത്. ഇടപാടിലൂടെ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ മാത്രം സർക്കാറിലേക്ക് ഏകദേശം 31 കോടി രൂപയാണ് എത്തിയത്. അഹമ്മദാബാദ് ജില്ലാ കളക്ടറുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന സബർമതി സബ്-രജിസ്ട്രാർ ഓഫീസില്‍ വെച്ചായിരുന്നു രജിസ്ട്രേഷന്‍.

lulu-project

ഇടപാട് തുകയുടെയും സ്റ്റാമ്പ് ഡ്യൂട്ടി പിരിവിന്റെയും കാര്യത്തിൽ അഹമ്മദാബാദ് നഗരത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മൂല്യമുള്ള ഭൂമി വിൽപ്പനയാണ് ഇതെന്ന് സബ്-രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. "മുൻകാലങ്ങളിൽ, അഹമ്മദാബാദ് നഗരത്തിൽ 300 കോടി മുതൽ 400 കോടി രൂപ വരെ വിലയുള്ള വിൽപ്പന രേഖകൾ രജിസ്റ്റർ ചെയ്തിരുന്നു, എന്നാൽ 500 കോടി രൂപയിൽ കൂടുതലുള്ള ഭൂമി ഇടപാടിനുള്ള രേഖ ഒരിക്കലും നടന്നിട്ടില്ല. ഈ വിൽപ്പന യിലൂടെ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 31 കോടി രൂപയുടെ വരുമാനം നേടിത്തന്നു". സംസ്ഥാന റവന്യൂ വകുപ്പിലെ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

നഗരത്തിന്റെ വടക്കൻ, പടിഞ്ഞാറൻ മേഖലകളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന വാണിജ്യ ഇടനാഴിയായ ചന്ദ്ഖേഡയിലെ എസ്പി റിംഗ് റോഡിൽ സ്ഥിതി ചെയ്യുന്ന പ്ലോട്ട്, 2024 ജൂൺ 18 ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (എഎംസി) ആദ്യം ഓൺലൈൻ ലേലത്തിന് വച്ചിരുന്നു. ഒടുവിൽ ചതുരശ്ര മീറ്ററിന് 78500 എന്ന നിരക്കില്‍ പ്ലോട്ട് ലുലു ഇന്റർനാഷണൽ സ്വന്തമാക്കി. ലുലു ഗ്രൂപ്പിന്റെ മാള്‍ അടക്കമുള്ള പദ്ധതികള്‍ ഇവിടെ വരും.

ഭൂമി ലേലം നേരത്തെ തന്നെ കഴിഞ്ഞിരുന്നുവെങ്കിലും കൈവശാവകാശ വെല്ലുവിളികൾ കാരണം വിൽപ്പന രേഖ നടപ്പിലാക്കുന്നതിൽ കാലതാമസം നേരിട്ടു. 55496 ചതുരശ്ര മീറ്റർ ഭൂമി മാത്രമായിരുന്നു എഎംസി നിയമപരമായി കൈവശം വച്ചിരുന്നത്. ബാക്കിയുള്ള 10672 ചതുരശ്ര മീറ്റർ ഭൂമി കൃഷിയിടമായിരുന്നു. ചട്ടങ്ങൾ പ്രകാരം, ടൗൺ പ്ലാനിംഗ് സ്കീമിന് പ്രാഥമിക അംഗീകാരം ലഭിക്കുന്നതുവരെ മുനിസിപ്പാലിറ്റിക്ക് ഈ ഭാഗം നിയമപരമായി കൈമാറാൻ കഴിയില്ലായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് ഏതാണ് ആറ് മാസത്തോളം സമയം എടുത്തത്.

തുടക്കത്തിൽ ലുലു ഭൂമി ലീസിന് എടുക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് കമ്പനി എ എം സിയോട് ഭൂമി സ്വന്തമായി വാങ്ങാനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നു. ഇതോടെ റെസിഡൻഷ്യൽ അല്ലെങ്കിൽ വാണിജ്യ ആവശ്യങ്ങൾക്കായി നിശ്ചയിച്ച ഭൂമി മുമ്പ് 99 വർഷത്തെ ലീസിന് മാത്രമേ അനുവദിച്ചിരുന്നുള്ളൂ എന്ന നയം എ എം സി ഭേദഗതി ചെയ്യുകയും അത്തരം ഭൂമികള്‍ വില്‍ക്കാന്‍ അംഗീകാരം നൽകുകയും ചെയ്തു. നഗരത്തിലേക്ക് വലിയ നിക്ഷേപം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തരമൊരു നീക്കം.

മികച്ച കണക്റ്റിവിറ്റി, ഹൈവേകളിലേക്കുള്ള സാമീപ്യം, ഉയർന്ന വാണിജ്യ സാധ്യതകൾ എന്നിവ കാരണം എസ്.പി. റിംഗ് റോഡ് പോലുള്ള പ്രദേശങ്ങൾ പ്രധാന ഡെവലപ്പർമാരെ കൂടുതൽ ആകർഷിക്കുന്നതായപമ വിദഗ്ദ്ധർ പറയുന്നു. "വലിയ തോതിലുള്ള വാണിജ്യ വികസനത്തിനായി ചന്ദ്ഖേഡ പോലുള്ള പ്രധാന സ്ഥലങ്ങളുടെ ആകർഷണീയത ഈ ഇടപാടിന്റെ വിജയം അടിവരയിടുന്നു. വരും വർഷങ്ങളിൽ ഈ ഇടനാഴിയിൽ കൂടുതൽ ഉയർന്ന മൂല്യമുള്ള നിക്ഷേപങ്ങൾ പ്രതീക്ഷിക്കാം ഇവിടം ഒരു വാണിജ്യ കേന്ദ്രമെന്ന നിലയിൽ അഹമ്മദാബാദിന്റെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്തും." ഒരു റിയൽ എസ്റ്റേറ്റ് വിശകലന വിദഗ്ധൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+