ലുലു ഗ്രൂപ്പും എംഎ യൂസഫലിയും എന്ത് ഭാവിച്ചാണ്? വമ്പൻ നിക്ഷേപം,മെഗാ മാൾ, ഭക്ഷ്യസംസ്കരണ കേന്ദ്രം..
ഇന്ത്യയൊട്ടാകെ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ആന്ധ്രാപ്രദേശിലും ഗുജറാത്തിലും പുതിയ ഷോപ്പിംഗ് മാളുകളും ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമാണ് ലുലു പദ്ധതിയിടുന്നത്. കൂടാതെ തമിഴ്‌നാട്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ ഹൈപ്പർമാർക്കറ്റുകൾ തുറക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ ഇന്ത്യയിലുടനീളമുള്ള സാന്നിധ്യം ശക്തിപ്പെടുത്താനാണ് ഗ്രൂപ്പിൻ്റെ നീക്കം.
ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും സംസ്ഥാനത്തെ പുതിയ പദ്ധതികൾക്കായി കരാർ ഒപ്പിട്ടു. വിശാഖപട്ടണത്ത് മെഗാ ഷോപ്പിംഗ് മാൾ, വിജയവാഡയിൽ ഭക്ഷ്യ സംഭരണ-കയറ്റുമതി കേന്ദ്രം, റായലസീമയിൽ ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ്-കയറ്റുമതി ഹബ് എന്നീ പദ്ധതികളാണ് നടപ്പാക്കുക.

കഴിഞ്ഞ വർഷം നവംബറിൽ വിശാഖപട്ടണത്ത് നടന്ന 30-ാമത് സി ഐ ഐ പാർട്ണർഷിപ്പ് ഉച്ചകോടിയിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. വിശാഖപട്ടണം ലുലു മാളിന്റെ നിർമ്മാണം ഉടൻ തുടങ്ങുമെന്നും ഇത് ആന്ധ്രയിലെ വലിയ റീട്ടെയിൽ പദ്ധതിയാകുമെന്നും യൂസഫലി പറഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ തുറക്കുന്ന മാൾ 5,000 പേർക്ക് നേരിട്ടും 12,000 പരോക്ഷമായും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ഭക്ഷ്യ സംസ്കരണ, കയറ്റുമതി ശേഷി വർദ്ധിപ്പിക്കാൻ വിജയവാഡയിൽ ഒരു കേന്ദ്രം ലുലു സ്ഥാപിക്കും. ലുലു ബ്രാൻഡിൽ മാമ്പഴ പൾപ്പ്, പേരക്ക പൾപ്പ്, സംസ്കരിച്ച സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഇവിടെനിന്ന് കയറ്റുമതി ചെയ്യും. കർഷകർക്ക് പിന്തുണ നൽകി ഉൽപ്പന്നങ്ങൾക്ക് മൂല്യം കൂട്ടുകയും വിപണന സാധ്യതകൾ മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. റായലസീമയിൽ ലുലുവിൻ്റെ പുതിയ ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ്, കയറ്റുമതി കേന്ദ്രവും ഒരുങ്ങുന്നുണ്ട്.
നിക്ഷേപങ്ങളെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ലുലുവിന്റെ പദ്ധതികൾ സംസ്ഥാന വികസനത്തിന് നിർണായക സംഭാവന നൽകുമെന്ന് പറഞ്ഞു. വിശാഖപട്ടണത്തെ മാളിനെ ഇന്ത്യയിലെ ലുലു പദ്ധതികളിൽ ഒരു 'നവരത്ന' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഗുജറാത്തിൽ, ഗാന്ധിനഗർ പാർലമെന്റ് മണ്ഡലത്തിലെ ചാന്ദ്ഖേഡയിൽ ഒരു ഷോപ്പിംഗ് മാളിന് ലുലു സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
തമിഴ്‌നാട്ടിൽ, ചെന്നൈയിൽ രണ്ട് ലുലു ഹൈപ്പർമാർക്കറ്റുകൾ 2026 പകുതിയോടെ തുറക്കാൻ സാധ്യതയുണ്ട്. ബെംഗളൂരു, ലഖ്‌നൗ, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും പുതിയ ഹൈപ്പർമാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും അന്തിമഘട്ടത്തിലാണ്.
കേരളത്തിലും വൻ പദ്ധതികൾ
അടുത്ത 4-5 വർഷത്തിനുള്ളിൽ കേരളത്തിൽ 5,000 കോടിയുടെ നിക്ഷേപങ്ങളാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.കൊച്ചിക്ക് സമീപം കളമശ്ശേരിയിൽ 20 ഏക്കറിൽ സ്ഥാപിക്കുന്ന ഭക്ഷ്യ സംസ്കരണ കേന്ദ്രമാണ് പ്രധാന പദ്ധതികളിൽ ഒന്ന്. വിപുലമായ ശീതീകരണ സംവിധാനങ്ങളോടെ ഒരുങ്ങുന്ന ഈ കേന്ദ്രം, കേരളത്തിലെയും തമിഴ്‌നാട്ടിലെയും കാർഷികോൽപ്പന്നങ്ങൾ ശേഖരിച്ച് മൂല്യവർദ്ധനവ് വഴി 100% കയറ്റുമതി ചെയ്യും. . പ്രാദേശിക മത്സ്യബന്ധനത്തെയും ആഗോള വിതരണ ശൃംഖലകളെയും പിന്തുണയ്ക്കുന്ന മത്സ്യ സംസ്കരണ യൂണിറ്റും ഇതിലുൾപ്പെടും.
കൊച്ചിയിലെ ട്വിൻ ടവറിന് പിന്നാലെ 500 കോടിയുടെ മറ്റൊരു പദ്ധതിയും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിൽ പുതിയൊരു ഐടി ടവർ നിർമ്മിക്കാനാണ് ഒരുങ്ങുന്നത്.പദ്ധതിയിലൂടെ 7,000 പേർക്ക് തൊഴിൽ ലഭിക്കും. കൊച്ചിയുടെ ഐടി മുഖച്ഛായ മാറ്റാനും വികസനത്തിനും പദ്ധതി വഴിയൊരുക്കുമെന്ന് കമ്പനി വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലൊരുങ്ങുന്ന ലുലു മാളാണ് മറ്റൊരു പ്രധാന പദ്ധതി. ബേസ്മെന്റ്, ഗ്രൗണ്ട്, രണ്ട് നിലകളോടുകൂടിയ ഈ മാളിന് 4.28 ലക്ഷം ചതുരശ്ര അടി വിസ്തീർണം വരും. തിരൂരു ലുലു ഹൈപ്പർമാർക്കറ്റിൻ്റെ പ്രവർത്തനം പുരോഗമിക്കുകയാണ്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications