Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പിന്റെ വന്‍ പദ്ധതി; നിലവിലെ 11000 കോടി മറികടക്കും, 2 വര്‍ഷത്തിനകം വലിയ മാറ്റം

എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ നിന്നുള്ള വിഭവ ശേഖരണം ശക്തിപ്പെടുത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ എത്തിക്കുകയാണ് ലക്ഷ്യം. നിലവില്‍ ഇന്ത്യയില്‍ നിന്ന് 26 ശതമാനം ഉല്‍പ്പന്നങ്ങളാണ് ലുലു ഗ്രൂപ്പ് ശേഖരിക്കുന്നത്. ഇത് രണ്ട് വര്‍ഷത്തിനകം 35 ശതമാനമാക്കി ഉയര്‍ത്തുമെന്ന് യൂസഫലി ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിഭവങ്ങള്‍ വാങ്ങി ലോക വിപണിയില്‍ എത്തിക്കുകയാണ് ലുലു ഗ്രൂപ്പ്. ഇതിലൂടെ പെട്ടെന്നുണ്ടാകുന്ന വിലക്കയറ്റം തടയാമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ വര്‍ഷവും 11000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ നിന്ന് വാങ്ങുന്നത്. ഇത് ഇനിയും കൂടും. പഴം, പച്ചക്കറി, സുഗന്ധ വ്യഞ്ജനങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയാണ് ലുലു ഇന്ത്യയില്‍ നിന്ന് ശേഖരിച്ച് ലോക വിപണിയില്‍ എത്തിക്കുന്നത്.

lulu investment in india

ഇന്ത്യയില്‍ 30ല്‍ അധികം ഭക്ഷ്യ സംസ്‌കരണ, ഉല്‍പ്പന്ന ശേഖരണ കേന്ദ്രങ്ങള്‍ ലുലു ഗ്രൂപ്പിനുണ്ട്. വിവിധ ഗ്രാമങ്ങളില്‍ നിന്ന് പഴവും പച്ചക്കറികളുമെല്ലാം ഇതുവഴിയാണ് ശേഖരിക്കുക. ജിസിസി, മലേഷ്യ, ഊജിപ്ത്, ഇന്തോനേഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ 260ല്‍ അധികം റീട്ടേയ്ല്‍ സ്റ്റോറുകള്‍ ലുലു ഗ്രൂപ്പിനുണ്ട്. ചരക്കുകള്‍ വേഗത്തില്‍ എത്തിക്കുന്നതിന് ഷിപ്പിങ് കമ്പനികളുമായും ലുലു ഗ്രൂപ്പ് സഹകരിക്കുന്നു.

ഇന്ത്യയില്‍ മാത്രമല്ല ലുലു ഗ്രൂപ്പിന്റെ ഉല്‍പ്പന്ന ശേഖരണ കേന്ദ്രങ്ങള്‍. ബ്രിട്ടനിലെ ബര്‍മിങ്ഹാം, അമേരിക്കയിലെ ന്യൂജേഴ്‌സി, ഇറ്റലി, സ്‌പെയിന്‍, കാനഡ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നു. ഇവിടെ പ്രത്യേക ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 26 രാജ്യങ്ങളില്‍ ലുലു ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട് എന്നതും എടുത്തു പറയണം.

നികുതി ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷ

യുഎഇ, സൗദി അരേബ്യ, ഖത്തര്‍ എന്നിവിടങ്ങളില്‍ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളുമായി സഹകരിച്ച് ലുലു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. വൈകാതെ ഇക്കാര്യത്തില്‍ കരാറിലെത്താന്‍ സാധിക്കുമെന്ന് യൂസഫലി പറഞ്ഞു. വരുന്ന കേന്ദ്ര ബജറ്റില്‍ നികുതി ഇളവ് ഉള്‍പ്പെടെ കയറ്റുമതി പ്രോല്‍സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് യൂസഫലിയുടെ പ്രതീക്ഷ.

ഇന്ത്യയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് 2023ല്‍ ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പട്ട നടപടികള്‍ തുടരുകയാണ് എന്ന് യൂസഫലി പറഞ്ഞു. റീട്ടെയില്‍ വിപുലീകരണം, ബാക്കെന്‍ഡ് ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ്, ഭക്ഷ്യ സംസ്‌കരണം എന്നിവയിലുടനീളം നിക്ഷേപങ്ങള്‍ മുന്നേറുകയാണ്.

ഇന്ത്യയിലെ 10 നഗരങ്ങളില്‍ ലുലു ഗ്രൂപ്പിന്റെ മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അഹമ്മദാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഷോപ്പിംഗ് മാള്‍, ഹൈപ്പര്‍മാര്‍ക്കറ്റ് പദ്ധതികള്‍, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, നോയിഡ, ലഖ്‌നൗ, ഗുഡ്ഗാവ്, കേരളത്തിലെ വിവിധ പട്ടണങ്ങള്‍ എന്നിവിടങ്ങളിലെ ഹൈപ്പര്‍മാര്‍ക്കറ്റ്, എക്‌സ്പ്രസ് മാര്‍ക്കറ്റ് പദ്ധതികള്‍ എന്നിവയാണ് ഇന്ത്യയിലെ ഗ്രൂപ്പിന്റെ വരാനിരിക്കുന്ന ചില പദ്ധതികള്‍. ഡല്‍ഹി, കശ്മീര്‍, കേരളം എന്നിവിടങ്ങളില്‍ ഭക്ഷ്യ സംസ്‌കരണ-ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളും വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+