Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്ത് കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കി യൂസഫലി; അവശ്യസാധനങ്ങള്‍ വാങ്ങാന്‍ 2 ലക്ഷം രൂപയും

തിരുവനന്തപുരം: ഭവനരഹിതരായ പത്ത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ട്വന്റിഫോര്‍ കണക്ടിലൂടെ ലുലു ഗ്രൂപ്പ് നിര്‍മിച്ച് നല്‍കുന്ന പത്ത് വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വെച്ചാണ് താക്കോല്‍ ദാന ചടങ്ങ് നടന്നത് പുതിയ വീട് നിര്‍മിച്ച് നല്‍കിയതിനൊപ്പം ഈ പത്ത് കുടുംബങ്ങള്‍ക്ക് വീട്ടിലേക്കുള്ള അവശ്യസാധനങ്ങള്‍ വാങ്ങുവാനായി രണ്ട് ലക്ഷം രൂപ വീതം സമ്മാനമായും യൂസഫലി പ്രഖ്യാപിച്ചു.

ഇന്ന് മുതല്‍ ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; ഐശ്വര്യവും സമൃദ്ധിയും ആവോളം!
ഇന്ന് മുതല്‍ ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; ഐശ്വര്യവും സമൃദ്ധിയും ആവോളം!

ഭവനരഹിതരായ 25 പേര്‍ക്ക് കൂടി വീടുകള്‍ കൂടി വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ഹരായവരുടെ കൈകളിലേക്ക് സഹായമെത്തേണ്ടത് സമൂഹത്തിന്റെ കൂടി കടമയാണെന്ന് യൂസഫലി പറഞ്ഞു. ഭവനരഹിതര്‍ക്കും അടച്ചുറപ്പില്ലാത്ത വീടുള്ളവര്‍ക്കും തണലൊരുക്കുക എന്ന ലക്ഷ്യത്തിന് പിന്തുണ നല്‍കുകയാണ് യൂസഫലി ചെയ്ത് കൊണ്ടിരിക്കുന്നത്.

Lulu Group

നിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറിയ വീടുകള്‍ ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, എറണാകുളം, വയനാട് എന്നീ ജില്ലകളിലാണ്. നിര്‍മാണം പൂര്‍ത്തിയാക്കിയ നാലു വീടുകളുടെ താക്കോല്‍ ദാനം നേരത്തെ നടന്നിരുന്നു.

വിജയ് അല്ല, രാഹുൽ ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് നേതാവ്; വിവാദം മുറുകുന്നു
വിജയ് അല്ല, രാഹുൽ ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് നേതാവ്; വിവാദം മുറുകുന്നു

അതേസമയം കാരുണ്യത്തിന്റെ മാതൃകയാണ് എം എ യൂസഫലിയെന്ന് 24 ന്യൂസ് ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ പ്രതികരിച്ചു. പത്ത് വീടുകളില്‍ ഒമ്പത് എണ്ണം അസെറ്റ് ഹോംസും ഒരെണ്ണം സുല്‍ത്താന്‍ ബത്തേരിയിലെ ഗ്ലോബല്‍ വെഞ്ചേഴ്‌സുമാണ് നിര്‍മ്മിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+