എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും
ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളിയാണ് എംഎ യൂസഫലി. ലുലു എന്ന തൻ്റെ ബിസിനസ് സംരംഭത്തിലൂടെയാണ് ഇന്ന് കാണുന്ന സമ്പത്തെല്ലാം അദ്ദേഹം നേടിയെടുത്തത്. ഇപ്പോഴിതാ തൻ്റെ യാത്രയെ കുറിച്ച് പങ്കുവെയ്ക്കുകയാണ് അദ്ദേഹം. മീഡിയ വണ്‍ ബിസിനസിന് നൽകിയ അഭിമുഖത്തിൽ ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ചും വിജയമന്ത്രത്തെ കുറിച്ചും അദ്ദേഹം പങ്കുവെച്ചു.
'വിവാഹം കഴിഞ്ഞ് ഇവിടെ വന്നിട്ട് മൂന്നര കൊല്ലം കഴിഞ്ഞിട്ടാണ് ഫസ്റ്റ് നാട്ടിൽ പോയത്. അന്ന് ഞാൻ ചിന്തിച്ചില്ല ഞാൻ ഒരു ഫാമിലി ജീവിതത്തിന് വേണ്ടിയിട്ട് ഇതൊക്കെ ത്യജിച്ച് അവിടെ പോയി നിൽക്കാമെന്ന്. എന്നാൽ ഞാൻ ഇവിടെ എത്തൂല. അപ്പോൾ എന്തെങ്കിലുമൊക്കെ ത്യജിക്കണം, ബുദ്ധിമുട്ടണം, കഷ്ടപ്പെടണം, അധ്വാനിക്കണം എന്നാലാണ് നമ്മൾ ഉദ്ദേശിച്ച രീതിയിൽ നമുക്ക് എത്താൻ പറ്റുുള്ളൂ. അതിനുള്ള ആരോഗ്യം വേണം.

ലോകം മുഴുവൻ പോസിറ്റീവ് അല്ല, നെഗറ്റീവുകളും ഉണ്ടാകും .നെഗറ്റീവുകൾ പറയും.മാനസികവും ശാരീരികവുമായി തളർത്താൻ ഒരുപാട് ആൾക്കാർ നോക്കും. നമ്മൾ വെള്ളംഒഴിച്ച് വളർത്തിയ ചെടികൾ ഒന്നും വടവൃക്ഷങ്ങൾ ആയിട്ടില്ല. ആ വേര് നേരിട്ട് പോയിട്ട് ഭക്ഷണവും വെള്ളവും ശേഖരിക്കുകയാണ്. നിങ്ങള് ഒരു ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ വേണ്ടി സൈഡിൽ ഒരുപാട് ആളുകൾ കുരച്ചുകൊണ്ടിരിക്കും. ആ കുര അവസാനിപ്പിച്ചിട്ട് പോവാം എന്ന് കരുതിയാൽ നിങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തില്ല. അതിനാൽ അതൊക്കെ മൈൻഡ് ചെയ്യാതെ പോകണം.
ഒരു വലിയ ഷോപ്പ് ഉണ്ടാക്കി ഉദ്ഘാടനം ആവുന്ന സമയത്താണ് ഗൾഫ് യുദ്ധം സംഭവിക്കുന്നത്. അങ്ങനത്തെ ഒരു സാഹചര്യം വന്നു പെടുമ്പോൾ അതിനെ ശാന്തമായും ശക്തമായും നേരിടാനുള്ള എനർജി നമ്മൾക്ക് വേണം.ഞാൻ കട ആരംഭിച്ചു. എല്ലാവരുടേയും പ്രോത്സാഹനം എനിക്ക് ലഭിച്ചു. 20 കൊല്ലം മുമ്പ് എനിക്ക് അബുദാബിയിലെ ഹൃദയത്തിൽ സ്ഥലം തന്നിട്ട് പറഞ്ഞു നീ ഒരു വീട് ഉണ്ടാക്ക് എന്ന്. അതിന് ശേഷം ഇവിടുത്തെ വലിയ മാളുകളിലൊക്കെ സ്ഥലം തന്നു. ലോകത്തിലെ എല്ലാവരെയും ഉൾക്കൊണ്ട രാഷ്ട്രങ്ങളാണ് ഗൾഫ്. അവർക്ക് മനുഷ്യരെയാണ് സ്നേഹിക്കുന്നത് . അല്ലാതെ മതമോ ജാതിയോ നോക്കിയിട്ടല്ല. അവർ വിശാല ഹൃദയരാണ്.
രാഷ്ട്രീയത്തിൽ വരണമെന്നും അതല്ലെങ്കിൽ രാഷ്ട്രീയപരമായി ഉയരണമെന്നും അതിന് സ്ഥാനം വേണമെന്നും നമുക്ക് ആഗ്രഹമില്ല. എല്ലാ നേതാക്കളും നമ്മുടെ സ്നേഹിതന്‍മാരാണ്. അവരോടൊക്കെ എനിക്ക് സ്നേഹവും ബഹുമാനവുമാണ്. അവർക്ക് എന്നോടും. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്. ജനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ആരെ തിരഞ്ഞെടുത്തോ അവരൊപ്പം നിൽക്കുക.
ഇപ്പോഴത്തെ പുതിയ തലമുറയോട് ഞാൻ പറയാറുള്ളത് അഹംഭാവം പാടില്ലെന്നാണ്. രണ്ടു മൂന്ന് കാര്യം എപ്പോഴും ശ്രദ്ധിക്കണം ഒന്ന് നിങ്ങൾ യങ് ജനറേഷൻ ആണ്, നിങ്ങൾ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കാശ് ചെലവ് ചെയ്യുക. വരുമാനത്തിൽ കൂടുതൽ നിങ്ങൾ ചെലവ് ചെയ്യരുത്. നിങ്ങൾ സ്വയം അധ്വാനിക്കുകയും നിങ്ങൾ സ്വയം കാശ് ഉണ്ടാക്കാൻ ചിന്തിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും പരിശ്രമിക്കുകയും അതനുസരിച്ച് കാശ് ഉണ്ടാക്കുകയും ചെയ്താൽ നിങ്ങൾ ചിലവ് ചെയ്യുക. ഒരു ഉറുപ്പിക നിങ്ങൾക്ക് കിട്ടുകയാണെങ്കിൽ നിങ്ങൾ 20 ചിലവാക്കാൻ പാടുള്ളൂ ബാക്കി നിങ്ങൾ സേവ് ചെയ്യുക.
രണ്ട് ഇപ്പോ ഫാമിലി ബിസിനസ് ഒരുപാട് നമ്മൾ കാണുന്നതാണ് .പല ബിസിനസും താഴ്ന്നുകൊണ്ടിരിക്കുകയാണ് .അതിനെന്താ കാരണം, പിതാവിൻ്റെ കൂടെ ജോലി ചെയ്തിരുന്നവരെ പിതാവിനെ പോലെ തന്നെ ബഹുമാനിക്കുകയും സ്നേഹിക്കുകയും അവരിൽ നിന്ന് നമ്മൾ പഠിക്കുകയും ചെയ്യുക .കാരണം ഈ കമ്പനി വലുതാക്കാൻ വേണ്ടി സ്വന്തം കമ്പനിയുമായി പ്രവർത്തിച്ചവരാണ് . വരവിൽ കൂടുന്ന ചിലവ് പാടില്ല. പിന്നെ പങ്ച്വൽ ആവണം', അദ്ദേഹം പറഞ്ഞു.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍














Click it and Unblock the Notifications