Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവസരവാദി.. അധികാരത്തിലുള്ളവര്‍ക്കൊപ്പം നില്‍ക്കുന്ന ആള്‍'; ഒടുവില്‍ പ്രതികരിച്ച് യൂസഫലി

ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളാണ് മലയാളിയായ എം എ യൂസഫലി. ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന ലുലു ഗ്രൂപ്പ് എന്ന് റീട്ടെയ്ല്‍ ശൃംഖലയുടെ സിഇഒ ആയ യൂസഫലി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്. അതിനാല്‍ തന്നെ ജനകീയനായ കോടീശ്വരന്‍ എന്ന വിശേഷണവും യൂസഫലിക്കുണ്ട്. മിഡില്‍ ഈസ്റ്റിലുടനീളവും ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലും ലുലു ഗ്രൂപ്പിന് ഷോറൂമുകളുണ്ട്.

ഇപ്പോഴിതാ തന്റെ ബിസിനസ് വിജയരഹസ്യം പങ്ക് വെച്ചിരിക്കുകയാണ് യൂസഫലി. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിസിനസ് രംഗത്ത് നിലനില്‍ക്കണമെങ്കില്‍ പോസിറ്റീവ് എനര്‍ജി വേണം എന്നും അതുള്ളിടത്തോളം കാലം താന്‍ മുന്നോട്ട് പോകും എന്നും യൂസഫലി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

MA Yusuf Ali

'എനിക്ക് പോസിറ്റീവ് എനര്‍ജിയുള്ളിടത്തോളം കാലം ഞാന്‍ ഇങ്ങനെ നിലനില്‍ക്കും. എല്ലാ കാര്യത്തിലും ദൈവം നിശ്ചയിച്ചിട്ടുണ്ട്. യേശുദാസിനോടും മമ്മൂട്ടിയോടും ചോദിക്കുന്നത് പോലെ നിര്‍ത്താറായില്ലേ എന്ന് എന്നോട് ചോദിച്ചിട്ട് കാര്യമില്ല. കാരണം അവര്‍ ചെയ്യുന്നത് പ്രൊഫഷനാണ്. ഞാന്‍ ചെയ്യുന്നത് കച്ചവടമാണ്. പ്രൊഫഷവും കച്ചവടവും തമ്മില്‍ വ്യത്യാസമുണ്ട്. ഡോക്ടര്‍ ഒരു പ്രൊഫഷനാണ്.

അപ്പോള്‍ ഡോക്ടര്‍ ചികിത്സിക്കാനായി അവിടെ ഉണ്ടാകണം. ഒരു പ്രായം കഴിഞ്ഞാല്‍ ഒരു പക്ഷെ ആ ഡോക്ടര്‍ക്ക് മെമ്മറി പ്രശ്‌നങ്ങളൊക്കെ ഉണ്ടാകും. അപ്പോള്‍ പറ്റാതെ വരും. അഭിനയവും അത് പോലെയാണ്. ഞാന്‍ പിന്നെ അങ്ങനെയല്ല. ഞാന്‍ കച്ചവടമാണ്. അതിന് എനിക്കും എന്റെ കൂടെയുള്ളവര്‍ക്കും എനര്‍ജി വേണം. അതുള്ളിടത്തോളം കാലം മുന്നോട്ട് പോകുക. ലോകത്ത് എന്തെങ്കിലുമൊക്കെ ആകണമെങ്കില്‍ എന്തെങ്കിലും ത്യജിക്കേണ്ടി വരും.

ഞാന്‍ എന്റെ വിവാഹം കഴിഞ്ഞിട്ട് ഇങ്ങോട്ട് വന്നിട്ട് മൂന്നരക്കൊല്ലം കഴിഞ്ഞിട്ടാണ് നാട്ടിലേക്ക് പോയത്. കഷ്ടപ്പാടും അധ്വാനവും ഉണ്ടെങ്കിലെ വിജയിക്കാനാകൂ. ലോകത്ത് നെഗറ്റീവുകളും പോസിറ്റീവുകളും ഉണ്ടാകും. അത് ഉള്‍ക്കൊണ്ട് പോകണം. നമ്മുടെ കൈയിലെ കാശ് കൊണ്ട് ഒരു ഷോപ്പ് ഉണ്ടാക്കി ഉദ്ഘാടനം ആകുന്ന സമയത്താണ് ഗള്‍ഫ് യുദ്ധം വരുന്നത്. നമ്മള്‍ ആരും പ്രതീക്ഷിച്ചില്ല.

അങ്ങനെത്തെ സാഹചര്യം വരുമ്പോള്‍ അതിനെ ശാന്തമായും ശക്തമായും നേരിടാനുള്ള കരുത്ത് നമുക്ക് വേണം. ഞാന്‍ പറഞ്ഞു വരുന്നിടത്ത് വെച്ച് കാണാം എന്ന്. ഉദ്ഘാടനം ചെയ്ത് കഴിഞ്ഞപ്പോള്‍ ഒരുപാട് പേര്‍ പ്രോത്സാഹിപ്പിച്ചു. 20 കൊല്ലം മുന്‍പ് എനിക്ക് അബുദാബിയില്‍ സ്ഥലം തന്നിട്ട് പറഞ്ഞു നിങ്ങള്‍ വീടുണ്ടാക്കിക്കോളൂ എന്ന്. ക്രൗണ്‍ പ്രിന്‍സ് വന്നിട്ട് പറഞ്ഞു നിങ്ങള്‍ക്ക് എത്ര സ്ഥലം വേണമെങ്കിലും എടുക്കാം എന്ന്.

ഞാന്‍ പറഞ്ഞു എന്റ കൈയിലുള്ള കാശിന് അനുസരിച്ച് വീട് നിര്‍മിക്കാനുള്ള സ്ഥലം മതി എന്ന്. അത് അവരുടെ വിശാലതയാണ്. ലോകത്തിലെ എല്ലാവരേയും ചേര്‍ത്തുപിടിക്കുന്നവരാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. അവര്‍ മനുഷ്യരെയാണ് സ്‌നേഹിക്കുന്നത്. എനിക്ക് രാഷ്ട്രീയത്തില്‍ വരണം എന്നും അതില്‍ ഉയര്‍ന്ന സ്ഥാനം വേണം എന്നും നമുക്ക് ആഗ്രഹമില്ല. അത് നമ്മുടെ പ്രൊഫഷനല്ല.

എല്ലാ രാഷ്ട്രീയ നേതാക്കളോടും എനിക്ക് സ്‌നേഹവും ബഹുമാനവും ഉണ്ട്. ഞാനിപ്പോള്‍ ഒരു പാര്‍ട്ടിയില്‍ ചേരണം എന്ന് പറഞ്ഞ് വലിയ സ്ഥാനത്തേക്ക് പോയാല്‍ ആ പാര്‍ട്ടിയില്‍ പോസ്റ്ററൊട്ടിച്ച് നടന്നവരെ താഴ്ത്തി കെട്ടാന്‍ പറ്റുമോ. ആ കാലമൊക്കെ പോയി. ചിലര്‍ പറയുന്നുണ്ട് ഞാന്‍ അവസരവാദി ആണ്. അധികാരത്തിലിരിക്കുന്നവരുടെ കൂടെയാണ് എന്ന്. അങ്ങനെയൊന്നുമില്ല. എനിക്ക് എല്ലാവരോടും പരസ്പര സ്‌നേഹവും ബഹുമാനവും ആണ് ഉള്ളത്.

നമുക്ക് അവരില്‍ നിന്നും ഒന്നും നേടാനില്ല. എന്നില്‍ നിന്നും അവര്‍ക്കും ഒന്നും ലഭിക്കാനില്ല. പിന്നെ കാശിന്റെ അഹങ്കാരം എന്ന് പറയുന്നു. അതിലൊന്നും കാര്യമില്ല. പൈസ ഒന്നുമല്ല, പ്രത്യേകിച്ച് ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+