'അവരെന്നെ വിറ്റ് കാശുണ്ടാക്കുന്നു, ഉണ്ടാക്കട്ടെ', 65000 പേരെ സംരക്ഷിക്കാനുണ്ടെന്ന് എംഎ യൂസഫലി

തന്നെ വിറ്റിട്ടാണ് സോഷ്യല്‍ മീഡിയക്കാരും മറ്റ് മാധ്യമങ്ങളും കാശുണ്ടാക്കുന്നതെന്ന് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. ലൈക്കും കമന്റും കിട്ടിയാല്‍ അവര്‍ക്ക് ലക്ഷങ്ങള്‍ കിട്ടും. തന്റെ ഫോട്ടോ വെയ്ക്കും, എന്നിട്ട് പറയുന്നത് ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങള്‍ ആയിരിക്കും . അവര്‍ കാശുണ്ടാക്കട്ടെ എന്നും വ്യക്തിപരമായി പറയുകയാണ് എങ്കില്‍ നിയമവഴിക്ക് നീങ്ങുമെന്നും എംഎ യൂസഫലി വ്യക്തമാക്കി.
തനിക്ക് ആരും ശത്രുക്കളില്ല. എല്ലാവരും സ്‌നേഹിതരാണ്. ചിലര്‍ തനിക്ക് എതിരെ പറയും, ചിലര്‍ അനുകൂലിച്ചും പറയും. പറയുന്നവര്‍ പറയട്ടെ. ഒരു ബിസിനസ്സുകാരന്‍ എല്ലാ കാര്യങ്ങളും നേരിടാനുളള ശക്തിയും ത്രാണിയും ബുദ്ധിയും ഇല്ലെങ്കില്‍ ബിസിനസ്സ് ചെയ്യാന്‍ സാധിക്കില്ല. തനിക്കൊപ്പം 65000 ആളുകളുണ്ട്. അവരെ തനിക്ക് സംരക്ഷിക്കേണ്ടതുണ്ട്. പറയുന്നവര്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. എല്ലാവരും പറയുന്നില്ല. രണ്ടോ മൂന്നോ ആളുകളാണ് ഈ പറയുന്നത് എന്നും എംഎ യൂസഫലി പറഞ്ഞു.












Click it and Unblock the Notifications