യൂസഫലിയെ വെല്ലാന്‍ ആരുമില്ല: ആകെ സമ്പത്ത് എത്രയെന്ന് അറിയുമോ? എല്ലാം ലുലു ഗ്രൂപ്പിന്റെ ഐശ്വര്യം
അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിലൂടെ ഓഹരി വിപണിയിലേക്ക് കടന്ന ലുലു ഗ്രൂപ്പ് മൂന്ന് ലക്ഷം കോടി രൂപയാണ് നിക്ഷേപകരില്‍ നിന്നും സമാഹരിച്ചിരിക്കുന്നത്. 15000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്നിടത്ത് നിന്നാണ് ഇത്തരമൊരു റെക്കോർഡ് നേട്ടം. കമ്പനിയുടെ 30 ശതമാനം ഓഹരികളായിരുന്നു ലുലു വിപണിയിലേക്ക് എത്തിച്ചത്. ഓഹരിയിലെ ഈ കുതിപ്പ് ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ യൂസഫ് അലിയുടെ സമ്പത്തിലും വർധനവ് ഉണ്ടായിക്കും.
ഓഹരി വിപണിയിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നനാണ് എംഎ യൂസഫലി. ഫോബ്സിന്‍റെ ഇന്ത്യ റിച്ച് ലിസ്റ്റ് 2024 പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ 39-ാം സ്ഥാനത്താണ് എംഎ യൂസഫലി. സമ്പന്നരായ ആദ്യ 100 പേരുടെ പട്ടികയില്‍ ആകെ ഏഴ് മലയാളികളാണുള്ളത്. ഇതില്‍ മിക്കവറും തൃശൂർ ജില്ലക്കാരുമാണ് എന്നതാണ് ശ്രദ്ധേയം.

ഫോബ്സ് പട്ടിക പ്രകാരം 7.4 ബില്യണാണ് എംഎ യൂസഫ് അലിയുടെ ആകെ ആസ്തി. അതായത് 61420 കോടി രൂപ. 670 കോടി രൂപയാണ് ലുലു സ്ഥാപകന്റെ റിയല്‍ ടൈം ആസ്തി. എംഎ യൂസഫലി കഴിഞ്ഞാല്‍ പട്ടികയില്‍ രണ്ടാമതുള്ളത് കല്യാണ്‍ ഗ്രൂപ്പിന്റെ ടിഎസ് കല്യാണ് രാമനാണ്. 5.38 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ഇന്ത്യന്‍ സമ്പന്നരില്‍ അറുപതാമനാണ് അദ്ദേഹം. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുകയാണെങ്കില്‍ 44654 കോടി രൂപയാണ് കല്യാണ്‍ തലവന്റെ ആസ്തി.
ഫോബ്സ് സമ്പന്ന പട്ടികയിലെ സമ്പന്നനായ മൂന്നാമത്തെ മലയാളിയായ ക്രിസ് ഗോപാലകൃഷ്ണന്റെ ആകെ ആസ്കി 4.35 ബില്യണ്‍ ഡോളറാണ് (36105 കോടി രൂപ). ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ 72-ാമതും ലോക സമ്പന്നരുടെ നിരയില്‍ 827-ാമതുമാണ് അദ്ദേഹതിന് സ്ഥാനം. ഗള്‍ഫ് മേഖലയില്‍ പ്രവർത്തിക്കുന്ന മറ്റൊരു സംരഭകനായ ജെംസ് എഡ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കിയാണ് മലയാളി സമ്പന്നരില്‍ നാലാമതുള്ളത്. 3.5 ബില്യണ്‍ ഡോളറാണ് (29050 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യന്‍ സമ്പന്നരില്‍ 95-ാമതാണ് സണ്ണി വർക്കിയുടെ സ്ഥാനം.
ആർപി ഗ്രൂപ്പ് ചെയർമാന്‍ രവി പിള്ളയും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസുമാണ് പട്ടികയില്‍ അഞ്ചാമതും ആറാമതുമുള്ള മലായാളികള്‍. യഥാക്രമം 3.30 ബില്യണ്‍ ഡോളറും 3.37 ബില്യണ്‍ ഡോളറുമാണ് ഇരുവരുടേയും ആസ്തി. അതേസമയം ജോര്‍ജ് ജേക്കബ്, ജോര്‍ജ് തോമസ്, സാറ ജോര്‍ജ്, ജോര്‍ജ് അലക്സാണ്ടര്‍ എന്നിവരടങ്ങുന്ന മുത്തൂറ്റ് കുടുംബത്തിന്റെ ആകെ ആസ്തി കണക്കാക്കുമ്പോള്‍ 7.80 ബില്യണ്‍ ഡോളർ വരും. അങ്ങനെ നോക്കുകയാണെങ്കില്‍ മുത്തൂറ്റ് കുടുംബം ഇന്ത്യന്‍ സമ്പന്നർമാരില്‍ 37-ാമത് വരും.












Click it and Unblock the Notifications