Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയോട് പെണ്‍കുട്ടി ആവശ്യപ്പെട്ടത് ഐഫോണ്‍ 17; പിന്നെ സംഭവിച്ചത് ഇതാണ്, വൈറൽ വീഡിയോ

തനിക്ക് മുന്നിലെത്തുന്നവർക്ക് സമ്മാനം നൽകി ഞെട്ടിക്കുന്ന പതിവുണ്ട് കോടീശ്വരനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി. ഇപ്പോഴിതാ അത്തരത്തിൽ ഒരു കുഞ്ഞിനെ അപ്രതീക്ഷിത സമ്മാനം നൽകി അമ്പരപ്പിച്ചിരിക്കുകയാണ് അദ്ദേഹം. കൽബയിലെ അൽ വഹദ സ്ട്രീറ്റിലെ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് സംഭവം. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

കൽബ മുനിസിപ്പാലിറ്റി ഡയറക്ടറും ചടങ്ങിലെ മുഖ്യാതിഥിയുമായിരുന്ന ഡോ. അഹമ്മദ് സയീദ് അൽ മസ്രൂയിയുടെ മകളായ കൊച്ചുകുട്ടിക്കാണ് യൂസഫലി സമ്മാനം നൽകിയത്. അതും ഒരു ഐഫോൺ 17. പരിപാടിക്കെത്തി അക്ഷമയോടെ നടക്കുന്ന കുട്ടിയെ കണ്ടപ്പോൾ ഒരു കളിപ്പാട്ടം വേണോയെന്നായിരുന്നു യൂസഫലിയുടെ ആദ്യ ചോദ്യം. തുടർന്ന് യൂസഫലി പെൺകുട്ടിക്ക് ഒരു റോബോട്ട് കളിപ്പാട്ടം വാഗ്ദാനം ചെയ്തു. ഇതോടെ തനിക്ക് വേണ്ടത് ഒരു ഐഫോൺ 17 ആണെന്നായിരുന്നു കുട്ടിയുടെ മറുപടി. ചുറ്റുമുള്ളവരൊക്കെ ചിരിച്ചെങ്കിലും യൂസഫലി ഉടൻതന്നെ തന്റെ ജീവനക്കാർക്ക് കുട്ടിക്ക് ആവശ്യമുള്ളത് കൊണ്ടുവരാൻ നിർദേശം നൽകി. ഏതാനും നിമിഷങ്ങൾക്കകം ആ ഫോൺ ഒരു പെട്ടിയിലാക്കി യൂസഫലിക്ക് കൈമാറി. അദ്ദേഹം ഉടൻതന്നെ അത് കുട്ടിക്ക് സമ്മാനിച്ചു, കുട്ടിയുടെ കവിളിൽ യൂസഫലി ഒരു ഉമ്മയും നൽകി.

lulugroupmayusuffali-1

വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. 'യൂസഫലി കുട്ടിയുമായി ഇടപഴകുകയും അവളുടെ ആവശ്യം അംഗീകരിക്കുകയും ചെയ്ത രീതി, അദ്ദേഹത്തിന് കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നത് എത്രത്തോളം ഇഷ്ടമാണെന്ന് കാണിച്ചുതരുന്നുണ്ട് ഈ രംഗങ്ങൾ' എന്നാണ് ദൃക്സാക്ഷിയായ ഒരാൾ പറഞ്ഞത്. നിരവധി പേരാണ് വീഡിയോക്ക് താഴെ സന്തോഷവും സ്നേഹവും പങ്കിടുന്നത്.

ലുലു ആർ സി മാസ്റ്റേഴ്സ് ; വിജയകീരിടം ചൂടി അഞ്ചാം ക്ലാസുകാരൻ എറിക്ക്

കൊച്ചി: കേരളത്തിൽ ആദ്യമായി അരങ്ങേറിയ ഇൻഡോർ ആർ.സി കാർ മാസ്റ്റേഴ്സ് റെയിസിന്റെ 2026 എഡിഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മുംബൈ സ്വദേശിയായ അഞ്ചാം ക്ലാസുകാരൻ. കൊച്ചി ലുലുമാളും റോയൽ ഡ്രൈവും ചേർന്ന് ദേശീയതലത്തിലായി സംഘടിപ്പിച്ച ആർ.സി കാർ റെയിസിന്റെ ഫൈനൽ മത്സരത്തിലാണ് മുംബൈ സ്വദേശിയായ എറിക് സാമുവൽ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഫൈനൽ മത്സരത്തിൽ അഞ്ച് മിനിട്ടും അമ്പത്തി മൂന്ന് സെക്കൻഡും ദൈർഘ്യത്തിൽ 25 ലാപ്പ് പിന്നിട്ടാണ് എറിക്ക് വിജയം ഉറപ്പിച്ചത്. പ്രായ ഭേതമന്യേ സംഘടിപ്പിച്ച മത്സരത്തിൽ അവസാന ഘട്ടത്തിലേക്ക് അഞ്ച് മത്സരാർത്ഥികളാണ് എത്തിയത്. രണ്ടാം സ്ഥാനം ഭോപ്പാൽ സ്വദേശി സെയിദ് ഷിറാസ് ഹുസൈൻ കരസ്ഥാമാക്കി. അഞ്ച് മിനിട്ട് അമ്പത്തിനാല് സെക്കന്റഡ് ദൈർഘ്യത്തിൽ 20 ലാപ്പ് പിന്നിട്ടാണ് രണ്ടാമത് എത്തിയത്. കൊച്ചി മുഹമ്മദ് ആത്തിഫ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. തൃപ്പുണ്ണിത്തുറ സ്വദേശി സഞ്ജയ് എം.എസ് നാലാം സ്ഥാനത്ത് എത്തിയപ്പോൾ കോട്ടയം സ്വദേശി ഇസഹാക്ക് മാത്യു സിറിൽ അഞ്ചാം സ്ഥാനത്തേക്ക് എത്തി.

രണ്ട് ദിവസമായി കൊച്ചി ലുലുമാളിൽ അരങ്ങേറിയ മത്സരത്തിൽ 153 ലധികം പേരാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്ന് തിരഞ്ഞെടുത്ത 52 പേരുടെ രണ്ടാം ദിന മത്സരത്തിൽ തിരഞ്ഞെടുത്ത 4 പേരാണ് ഫൈനലിലേക്ക് എത്തിയത്. ഇവിടെ മൂന്ന് റൗണ്ടുകളിലായി അരങ്ങേറിയ മത്സരത്തിൽ ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാടിയാണ് എറിക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മുൻപ് അന്താരാഷ്ട്രാ മത്സരങ്ങളിൽ ഉൾപ്പടെ പങ്കെടുത്ത് വിജയം ഉറപ്പിച്ച വിജയി കൂടിയാണ് എറിക് സാമുവൽ. പിതാവിനൊപ്പമാണ് മത്സരത്തിനായി മുംബൈയിൽ നിന്ന കൊച്ചിയിലേക്ക് എത്തിയത്. വിജയികൾക്ക് 50,000, 30000, 15000, 5000 തുടങ്ങി ക്യാഷ് അവാർഡും മൊമന്റോയും സമ്മാനിച്ചു. ചടങ്ങിൽ കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, മാൾ മാനേജർ റിചേഷ് ചാലുമ്പറമ്പിൽ റോയൽ ഡ്രൈവ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ മുജീബ് റഹ്മാൻ, ടോർഖ് സെവൻ ആർ.സി ക്ലബ് അം​ഗങ്ങളായ ടോണി ബെൻജോ , ഇസ്ലു തുടങ്ങിയവർ പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+