Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പ് നേടിയത് 5 സ്വർണവും 2 വെള്ളിയും ഉള്‍പ്പെടെ 10 മെഡലുകള്‍: അവാർഡുകള്‍ വാരിക്കൂട്ടി

ഇന്ത്യൻ മാർക്കറ്റിംഗ് അവാർഡ് സൗത്തിൻ്റെ നാലാമത് എഡിഷനില്‍ അവാർഡുകള്‍ വാരിക്കൂട്ടി ലുലു ഗ്രൂപ്പ്. ബെംഗളൂരുവിൽ സംഘടിപ്പിച്ച അവാർഡ് നൈറ്റിലാണ് ലുലുവിന് നിരവധി അവാർഡുകള്‍ ലഭിച്ചത്. ദക്ഷിണേന്ത്യയിലെ ബ്രാൻഡുകളെയും ഏജൻസികളെയും അവരുടെ മികവിന്റേയും പുതുമയുടേയും സർഗ്ഗാത്മകതയുടേയും അടിസ്ഥാനത്തിലാണ് വിവിധ അവാർഡുകള്‍ നല്‍കികൊണ്ട് ആദരിച്ചത്.

അവാർഡ് നൈറ്റിൽ ലുലു ഗ്രൂപ്പ് 5 സ്വർണവും 2 വെള്ളിയും 3 വെങ്കലവും ഉൾപ്പെടെ മൊത്തം 10 അവാർഡുകളാണ് സ്വന്തമാക്കിയത്. ദക്ഷിണേന്ത്യയിൽ പ്രവർത്തിക്കുന്ന മികച്ച വ്യവസായ ഗ്രൂപ്പുകള്‍, വ്യക്തികൾ, ടീമുകൾ എന്നിവരെ അവാർഡ് നിശയില്‍ ആദരിച്ചു. ചോലയിൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അനുപം കതേരിയയായിരുന്നു ഐ എം എ സൗത്ത് 2024 ജൂറിയുടെ ഇത്തവണത്തെ അധ്യക്ഷൻ. മറ്റ് ജൂറി അംഗങ്ങളിൽ വ്യവസായ പ്രമുഖർ, പരിചയസമ്പന്നരായ പ്രൊഫഷണലുകൾ, വ്യവസായ രംഗത്തെ പ്രശസ്തരായ വ്യക്തികൾ എന്നിവരും ഉൾപ്പെടുന്നു.

lulu-trivandrum

ഡിയാജിയോ ഇന്ത്യ, മൈത്രി അഡ്വർടൈസിംഗ് വർക്ക്സ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ആമസോൺ പ്രൈം വീഡിയോ, വിപ്രോ, പി എച്ച്‌ ഡി മുംബൈ, ഫ്ലിപ്കാർട്ട് ആഡ്സ്, മീഡിയ മോങ്ക്, പ്ലെയിൻ സ്പീക്ക് എന്നിവയാണ് ഐഎംഎ സൗത്ത് 2024-ലെ മറ്റ് പ്രധാന വിജയികൾ . ദക്ഷിണേന്ത്യയിലെ പരസ്യ-വിപണന മേഖലയിലെ പ്രമുഖ വ്യവസായ പ്രമുഖരും വിദഗ്ധരും അവാർഡ് നിശയില്‍ പങ്കെടുത്തു.

അതേസമയം, നേരത്തേയും ലുലു മാളിനെ തേടി നിരവധി അവാർഡുകള്‍ എത്തിയിരുന്നു. ആഗോളതലത്തിൽ 75 മാളുകളെ പിന്തള്ളിയാണ് മാർക്കറ്റിംഗ് മികവിനുള്ള സിൽവർ അവാർഡ് ലഖ്നൗ ലുലു അടുത്തിടെ സ്വന്തമാക്കി. ഇതോടെ ലുലു മാൾ ലഖ്‌നൗവിനെ വീണ്ടും ഒരിക്കല്‍ കൂടി ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്തുകയും ചെയ്തു.

ലാസ് വെഗാസിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ലുലു മാൾ ലഖ്‌നൗ അധികൃതർ ഐസിഎസ്സി മാക്സിയുടെ മാർക്കറ്റിംഗ് എക്‌സലൻസ് ഇൻ്റഗ്രേറ്റഡ് 2024 ലെ സിൽവർ അവാർഡ് ഏറ്റുവാങ്ങി. ഐസിഎസ്സി ഗ്ലോബൽ അവാർഡുകൾ ബിസിനസ്സ് മികവിനുള്ള അന്താരാഷ്ട്ര തലത്തിലെ ഏറ്റവും അംഗീകാരമുള്ള അവാർഡുകളിൽ ഒന്നായിട്ടാണ് പരിഗണിക്കുന്നത്.

ലോകമെമ്പാടുമുള്ള 75 മാളുകൾ അവാർഡിനായി രംഗത്തുണ്ടായിരുന്നു എന്നതിനാല്‍ തന്നെ നിരവധി പ്രശസ്ത മാളുകളെ പിന്തള്ളിയാണ് ലുലു മാർക്കറ്റിംഗ് എക്‌സലൻസ് ഇൻ്റഗ്രേറ്റഡ് അവാർഡ് നേടിയത്. ഇതിനോടകം തന്നെ സംസ്ഥാനത്തെ ഏറ്റവും പ്രമുഖ മാളായി മാറാനും ലഖ്നൗ ലുലുവിന് സാധിച്ചിട്ടുണ്ട്. രണ്ട് വർഷത്തിനിടെ 3 കോടിയിലേറേപ്പേർ ലഖ്നൗലെ മാളില്‍ എത്തിയതെന്നായിരുന്നു കഴിഞ്ഞ മാസം പുറത്ത് വന്ന കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+