'ലുലു ഗ്രൂപ്പിനെ ഇത് സാധിക്കു', 70 കാരൻ റഷീദിന് ജോലി കൊടുത്തു; നേരിട്ട് കണ്ട് യൂസഫലി പറഞ്ഞത് കേട്ടോ
ലുലു ഗ്രൂപ്പിന്റെ തൊഴിൽ റിക്രൂട്ട്മെന്റിൽ ജോലി അന്വേഷിച്ചെത്തിയ 70 കാരനായ റഷീദിനെ ആരും മറന്നുകാണില്ല. നീണ്ട ക്യൂവിൽ ഏറെ ക്ഷമയോടെ തന്റെ ഊഴവും കാത്ത് നിൽക്കുമ്പോഴാണ് റഷീദ് മാധ്യമങ്ങളുടെ കണ്ണിൽ പെടുന്നത്. ഈ 70ാം വയസിലും ജോലിക്കോ എന്ന ചോദ്യം ഉയർന്നപ്പോൾ അതിനെന്താണെന്ന് ആദ്യ മറുപടി. സാമ്പത്തിക ബുദ്ധിമുട്ടുകളാണോ ജോലി അന്വേഷണത്തിന് പിന്നിൽ എന്ന ചോദ്യത്തിന് ആരേയും ആശ്രയിക്കാതെ ജീവിക്കാനാണ് എന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് എല്ലാവർക്കും അറിയേണ്ടിയിരുന്നത് ഈ 70 കാരന് ലുലു ജോലി നൽകുമോയെന്നായിരുന്നു. എന്തായാലും റഷീദിന്റെ ആത്മാർത്ഥതയും ജോലി ചെയ്യാനുള്ള താത്പര്യവും ലുലു ഗ്രൂപ്പും തിരിച്ചറിഞ്ഞു, അദ്ദേഹത്തിന് ജോലിയും നൽകി. കൊല്ലം കൊട്ടിയത്തുള്ള പുതിയ ലുലു ഡെയ്ലിയിലാണ് റഷീദിന് ജോലി ലഭിച്ചത്. ഇപ്പോഴിതാ ഉദ്ഘാടന ദിവസം യൂസഫലി റഷീദിനെ നേരിട്ട് കണ്ട് സംസാരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. റഷീദിനെ ചേർത്ത് നിർത്തി യൂസഫലി പറഞ്ഞ വാക്കുകൾ ഇങ്ങനെ

'78 വയസായിട്ടും ജോലി ചെയ്യുന്നുണ്ടല്ലോ അല്ലേ, നമ്മൾ ജോലി ചെയ്യാൻ സാധിക്കുന്നിടത്തോളം ജോലി ചെയ്യണം.ബാങ്ക് ബാലൻസ് അല്ല നോക്കേണ്ടത്. ശരീരത്തേയും മനസിനേയും മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ നമ്മൾ നല്ലോണം ജോലി ചെയ്യണം. ഒരുപക്ഷെ എല്ലാവരിൽ നിന്നും നിങ്ങൾക്ക് സഹായം കിട്ടുന്നുണ്ടാകും. മക്കളും കുടുംബക്കാരുമൊക്കെ സഹായിക്കുന്നുണ്ടാകും. പക്ഷെ ഇതൊരു ആക്റ്റിവിറ്റിയാണ്. നമ്മൾ നമ്മുടെ ജോലി ചെയ്യണം.
എന്നോട് മാധ്യമങ്ങൾ ചോദിച്ചു എന്നാണ് നിങ്ങൾ വിരമിക്കുകയെന്ന്. റിട്ടയർമെന്റ് ടു ഖബർ എന്നാണ് ഞാൻ മറുപടി നൽകിയത്. ദൈവമാണ് നമ്മൾക്ക് എത്രത്തോളം ആരോഗ്യം ഉണ്ടെന്നും ജീവക്കാൻ കഴിയുമെന്നൊക്കെ തീരുമാനിക്കുന്നത്. ഖുറാൻ പറയുന്നത് ഞാൻ ആയുസ് നീട്ടി നൽകുകയാണെങ്കിൽ നിങ്ങൾ കുഞ്ഞ് കുട്ടികളെ പോലെ ആകുമായിരുന്നുവെന്നാണ് ഖുറാൻ പറയുന്നത്. എന്ന് വെച്ചാൽ നമ്മുക്ക് നടക്കാനും കണ്ണുകാണാനും പറ്റില്ല, ആളുകളെ മനസിലാകില്ല, അപ്പോൾ ആരോഗ്യത്തോടെയുള്ള മരണമാണ് ഉണ്ടാകേണ്ടത്, അതിനെയാണ് പ്രാർത്ഥിക്കേണ്ടത്', യൂസഫ് അലി പറഞ്ഞു.
യൂസഫ് അലിയെ കാണാൻ കഴിഞ്ഞല്ലോയെന്നതാണ് തന്നെ സംബന്ധിച്ച് വലിയ സന്തോഷമെന്ന് റഷീദും പ്രതികരിച്ചു. ' അദ്ദേഹത്തിന്റെ കൂടെയൊരു ഫോട്ടോ എടുക്കാൻ സാധിച്ചു. കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കലും ഇത്ര അടുത്ത് കാണാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല. അദ്ദേഹത്തിന് ആയുരാരോഗ്യം ഉണ്ടാകട്ടെ എന്നൊരാഗ്രഹമേ ഉള്ളൂ. അദ്ദേഹത്തോട് എത്ര സംസാരിച്ചാലും മതിയാകില്ല. മരിക്കുന്നതുവരെ ആരേയും ആശ്രയിക്കാതെ ജോലി ചെയ്ത് മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം പറഞ്ഞത്. വല്ലാത്തൊരു പ്രചോദനം തന്നെയാണ് അദ്ദേഹം', റഷീദ് പറഞ്ഞു.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുനായി എത്തിയത്. ഇതുപോലുള്ള കാഴ്ചകൾ കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നുവെന്നാണ് കമന്റ്. മലയാളി ആയതിൽ അഭിമാനം തോന്നുന്നുവെന്നും രണ്ട് പേരുടേയും പെരുമാറ്റം സന്തോഷം ഉണ്ടാക്കുന്നതാണെന്നും കമന്റിൽ പലരും കുറിച്ചു. രണ്ട് പേരും പ്രചോദനമാണെന്നും ആളുകൾ കമന്റിൽ കുറിച്ചു.
-
'പാനിപൂരി വിറ്റ് ഈ യുവാവ് ഒരു മാസം ഉണ്ടാക്കുന്നത് 90,000 രൂപ! ബികോംകാരൊക്കെ കാണുന്നുണ്ടല്ലോ അല്ലേ..' -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി












Click it and Unblock the Notifications