Get Updates
Get notified of breaking news, exclusive insights, and must-see stories!

മലബാറിൽ 6 ലുലു മാളുകൾ! കണ്ണൂരിനും കാസർകോഡിനും സർപ്രൈസ്, കൊച്ചിയിൽ ഇരട്ട ടവർ, 25000 തൊഴിലവസരങ്ങൾ

മലയാളികളുടെ ഷോപ്പിംഗ് സംസ്‌ക്കാരത്തിന് ലോകോത്തര നിറം നല്‍കിയതില്‍ വലിയ പങ്കാണ് കേരളത്തിലെ ലുലു മാളുകള്‍ക്കുളളത്. കൊച്ചിയിലും തിരുവനന്തപുരത്തും അടക്കമുളള വലിയ മാളുകള്‍ മുതല്‍ പാലക്കാടും കോട്ടയത്തും ഉളള മിനി മാളുകള്‍ വരെ ലുലുവിന് കേരളത്തിലുണ്ട്.

വടക്കേ മലബാറുകാര്‍ക്ക് നിലവില്‍ കോഴിക്കോട് മാത്രമാണ് ലുലു മാളുളളത്. എന്നാല്‍ ഇനിയങ്ങോട്ട് വടക്കന്‍ ജില്ലക്കാര്‍ക്ക് ഷോപ്പിംഗ് പൂരമാണ് വരുന്നത്. അതെ കേരളത്തിന്റെ ഇങ്ങേ അറ്റത്ത് മാത്രമല്ല, അങ്ങേ അറ്റത്തുളള കാസര്‍കോഡും ലുലു മാള്‍ കൊണ്ടുവരികയാണ് എംഎ യൂസഫലി.

കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയുടെ ഭാഗമായി 5000 കോടിയുടെ നിക്ഷേപം ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ചെറുകിട വ്യാപര രംഗത്ത് ലുലു നിക്ഷേപം വിപുലീകരിക്കുകയാണ്. മലപ്പുറത്ത് രണ്ടിടത്ത് ഇതിനകം തന്നെ ലുലുവിന്റെ മിനി മാളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. തിരൂരും പെരിന്തല്‍മണ്ണയിലുമാണ് മിനി മാളുകള്‍ വരുന്നത്.

lulu group

കോട്ടയത്താണ് ലുലു ഏറ്റവും പുതിയയതായി മാള്‍ തുറന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കോട്ടയം മാളിന്റെ ഉദ്ഘാടനം. ഇതോടെ സംസ്ഥാനത്ത് അഞ്ച് ലുലു മാളുകളായി. തൃശൂരിലും ലുലു മാള്‍ വരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ പട്ടികയിലേക്കാണ് ഏറ്റവും പുതിയതായി കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ കൂടി കയറി വരുന്നത്.

മലബാറുകാർക്ക് ഇപ്പോള്‍ കോഴിക്കോട് ജില്ലയിലെ ലുലു മാള്‍ മാത്രമാണ് ഉളളത്. തിരൂരിനും പെരിന്തല്‍മണ്ണയ്ക്കും പുറമേ മറ്റ് ജില്ലകളിലേക്ക് കൂടി ലുലു മാള്‍ എത്തുന്നതോടെ മലബാറിന് മാത്രം 6 ലുലു മാളുകള്‍ ഉണ്ടാകും. ഇതോടെ ലുലു മാള്‍ കാണാന്‍ കൊച്ചിയിലേക്ക് വണ്ടി പിടിച്ച് പോയതൊക്കെ മലബാറുകാര്‍ക്ക് പഴങ്കഥയാകും. അതേസമയം തിരൂരിലും പെരിന്തൽമണ്ണയിലും വരുന്നത് ലുലുവിന്റെ മിനി മാളുകൾ ആയിരിക്കില്ല പകരം ഹൈപ്പർമാർക്കറ്റുകളായിരിക്കും എന്നും സൂചനയുണ്ട്.

ഇത് കൂടാതെ എറണാകുളത്ത് കാക്കനാടുളള സ്മാര്‍ട്ട് സിറ്റിയില്‍ ലുലു ഗ്രൂപ്പിന്റെ ഇരട്ട ഐടി ടവര്‍ നിര്‍മാണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്. മൂന്ന് മാസത്തിനകം ഈ ഇരട്ട ടവര്‍ ഉദ്ഘാടനം ചെയ്യും. ഇതോടെ സംസ്ഥാനത്ത് 25000 തൊഴിലവസരങ്ങള്‍ കൂടിയാണ് സൃഷ്ടിക്കപ്പെടുക. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയങ്ങളാണ് കൊച്ചിയിൽ ലുലു ഗ്രൂപ്പ് നിർമ്മിക്കുന്നത് എന്ന് അടുത്തിടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടുന്നു. സ്മാർട് സിറ്റിക്കുള്ളിൽ ഇതിനോടകം നിർമ്മാണത്തിന്റെ വലിയൊരു പങ്കും പൂർത്തിയായിട്ടുള്ള ഈ മെഗാ പദ്ധതി തുറന്നുകൊടുക്കുന്നതോടെ 30,000 ഐടി പ്രൊഫഷണലുകൾക്ക് ഒരേസമയം ജോലി ചെയ്യാൻ പറ്റുന്ന സ്പേസ് കേരളത്തിൽ ലഭ്യമാകുമെന്നും മന്ത്രി പറയുന്നു.

കളമശ്ശേരിയില്‍ 20 ഏക്കറില്‍ ലുലു ഗ്രൂപ്പ് വന്‍കിട ഭക്ഷ്യസംസ്ക്കരണ സംവിധാനവും കയറ്റുമതി യൂണിറ്റും ആരംഭിക്കാനൊരുങ്ങുകയാണ്. കയറ്റുമതിയ്ക്കും ലുലുവിന്‍റെ ചില്ലറ വില്‍പന കേന്ദ്രങ്ങളിലേക്കും മാത്രമായിരിക്കും ഇവിടെ നിന്നുള്ള ചരക്ക് നീക്കം. കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും ശേഖരിച്ച് ശീതീകരണ സംവിധാനം വഴി കയറ്റുമതി ചെയ്യുകയാണ് ഉദ്ദേശ്യം. ഇതിനു പുറമെ അത്യാധുനിക രീതിയിലുള്ള ഭക്ഷ്യസംസ്ക്കരണ സംവിധാനവും ഇവിടെ ഒരുക്കുമെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എം എ അഷ്റഫ് അലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+