ലുലു കൊച്ചിയില്‍ മുടക്കിയത് 1500 കോടി: 30000ത്തിലേറെ പേർക്ക് ജോലി; വേറേയുമുണ്ട് രണ്ടെണ്ണം, കേരളം ഒറ്റനഗരം
കേരളത്തിന്‍റെ മുഖച്ഛായ മാറ്റാൻ പോകുന്ന പദ്ധതികളാണ് ട്വിന്‍ ടവറുകളെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. 'കേരളത്തിൽ പണി പൂർത്തിയായി കമ്പനികൾ പ്രവർത്തനം ആരംഭിച്ച കൊച്ചിയിലെ ലുലു ട്വിൻ ടവറും പുതുതായി പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം മെറിഡിയൻ ടെക്പാർക്കും കോഴിക്കോട് വേൾഡ് ട്രേഡ് സെൻ്ററും കേരളത്തിൻ്റെ ടെക് ലോകത്തിൻ്റെ മുഖച്ഛായ മാറ്റാൻ പോകുന്ന പദ്ധതികളാണ്.' പി രാജീവ് പറഞ്ഞു. 1500 കോടിയിലേറെ രൂപയുടെ മുതല്‍മുടക്കിൽ കൊച്ചിയിൽ ഒരുക്കിയിരിക്കുന്ന ലുലു ട്വിൻ ടവറിൽ 30000ത്തിലേറെ പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 25 ലക്ഷം ചതുരശ്ര അടിയോളം വിസ്തീർണത്തിൽ ഐടി കമ്പനികള്‍ക്കായുള്ള ഓഫീസ് സ്പേസ് ഇവിടെ ഒരുക്കിയിട്ടുണ്ട്.
ദുബായ് ആസ്ഥാനമായുള്ള അൽ മർസൂഖി ഹോൾഡിങ്ങ്സ് എഫ് സെഡ് സി ആണ് തിരുവനന്തപുരത്ത് 10 ലക്ഷം ചതുരശ്ര അടിയിൽ പുതിയ ഐടി ട്വിൻ ടവർ നിർമ്മിക്കുന്നത്. മെറിഡിയൻ ടെക് പാർക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പദ്ധതിയിലൂടെ 850 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപവും 10,000 തൊഴിലവസരങ്ങളും കേരളത്തിലേക്ക് കൊണ്ടുവരും. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിയിലൂടെ കേരളത്തിലേക്കെത്തിയ നിക്ഷേപമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

12.5 മില്ല്യൺ സ്ക്വയർ ഫീറ്റിലായി കോഴിക്കോടാണ് ഹൈലൈറ്റ് ഗ്രൂപ്പിൻ്റെ വേൾഡ് ട്രേഡ് സെൻ്റർ പദ്ധതി ആരംഭിക്കുന്നത്. വേൾഡ് ട്രേഡ് സെന്റർ അസോസിയേഷൻ (WTCA) ലൈസൻസുള്ളത് കൊണ്ടു തന്നെ, ആഗോള കമ്പനികളും അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും നാടിൻ്റെ തന്നെ വളർച്ചയെ വേഗത്തിലാക്കും. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഈ പദ്ധതിയുൾപ്പെടെയുള്ള വലിയ നിക്ഷേപമാണ് ഹൈലൈറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒരിക്കൽക്കൂടി പറയുന്നു, കേരളമാകെ ഒരു മഹാനഗരമായി വളരുകയാണ്. നാം ലക്ഷ്യമിടുന്നതുപോലെ ഏറ്റവും ആധുനികമായ വ്യവസായങ്ങളുടെ ഹബ്ബായി ഈ കേരളം കുതിക്കുന്നു. നമ്മുടെ കുട്ടികൾക്ക് ഇവിടെത്തന്നെ ഏറ്റവും മികച്ച തൊഴിൽ ലഭിക്കും വിധത്തിൽ കേരളത്തെ മാറ്റാൻ ഈ സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ കേരളത്തിൽ നിക്ഷേപസന്നദ്ധത അറിയിച്ച ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പിന്റെ രണ്ടാമത്തെ പദ്ധതിക്കും തറക്കല്ലിട്ടതായും മന്ത്രി പറഞ്ഞു. 500 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്ക് താൽപ്പര്യപത്രത്തിൽ ഒപ്പുവച്ച് 10 മാസത്തിനുള്ളിലാണ് 2 മെഗാ പദ്ധതികൾക്കും തുടക്കം കുറിക്കാൻ സാധിച്ചിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി രംഗത്ത് വർക്കലയിൽ ആരംഭിക്കുന്ന ഈ പഞ്ചനക്ഷത്ര റിസോർട്ടിൻ്റെ നിർമ്മാണം 10 മാസത്തിനുള്ളിൽ പൂർത്തിയാക്കും.
WGH ഹോട്ടല്‍സ് & റിസോര്‍ട്ട്‌സിന്റെ നെടുമ്പാശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിര്‍മാണ പുരോഗതി മെയ് മാസത്തിൽ വിലയിരുത്തുന്ന ഘട്ടത്തിൽ കേരളത്തിൽ വളരെ പെട്ടെന്നുതന്നെ അനുമതികൾ ലഭ്യമാകുന്നുണ്ടെന്നും സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്നുമുള്ള അഭിപ്രായം കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇന്‍വസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ മുന്നോട്ടുവച്ച WGH നെടുമ്പാശേരി, WGH വർക്കല പദ്ധതികളിലൂടെ ആയിരത്തിലധികം തൊഴിലവസരങ്ങള്‍ കേരളത്തിൽ സൃഷ്ടിക്കപ്പെടും. ആഗോള ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡുകള്‍ക്ക് കേരളത്തിലെ വ്യവസായിക അന്തരീക്ഷത്തിലുള്ള ഉറച്ച വിശ്വാസമാണ് വന്‍കിട പ്രോജക്ടുകളുടെ അതിവേഗത്തിലുള്ള നിര്‍മ്മാണത്തിലൂടെ കാണാനാവുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാർ ഹോട്ടലുകള്‍ കേരളത്തിലാണ്. അതുകൊണ്ട് തന്നെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ കൂടുതൽ മികച്ച അവസരങ്ങൾ കേരളത്തിലെ ചെറുപ്പക്കാർക്ക് ഒരുക്കുന്നതിനായി ഡബ്ല്യുജിഎച് ഗ്രൂപ്പ് പഞ്ചനക്ഷത്ര ഹോട്ടലിനൊപ്പം ഹോസ്പിറ്റാലിറ്റി കോളേജും ആരംഭിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
-
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും












Click it and Unblock the Notifications