ലുലു വിളിക്കുന്നു: യുഎഇയും സൗദിയും അടക്കം 6 ഗള്‍ഫ് രാജ്യങ്ങളില്‍ ഒഴിവുകള്‍; വേണ്ടത് ഈ യോഗ്യത
ഇന്ന് ജി സി സി മേഖലയില്‍ അതിവേഗം വളരുന്ന റീടെയില് വ്യാപാര ശൃംഘലയായി മാറിയിരിക്കുകയാണ് ഇന്ന് ലുലു ഗ്രൂപ്പ്. യു എ ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം ഗ്രൂപ്പ് അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഈ വളർച്ചയുടെ ഭാഗമായി നിരവധി പുതിയ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ജി സി സി മേഖലയില്‍ വന്നിരിക്കുന്ന ഒരു പ്രധാന ജോലി ഒഴിവിനെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.
സിറ്റി ഓപ്പറേഷൻസ് മാനേജർ തസ്തികയിലേക്ക് കമ്പനി പുതിയ ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ, ഒമാൻ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലെല്ലാം ഒഴിവുകളുണ്ട്. കമ്പനിയുടെ . ഓൺ-ഗ്രൗണ്ട് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ തീവ്രമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

സിറ്റി ഓപ്പറേഷൻസ് മാനേജർ തസ്തികതയില്‍ നിയമിക്കപ്പെടുന്നവർ സ്റ്റോർ, ലാസ്റ്റ്-മൈൽ ഡെലിവറി പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുകയും, ടീം അംഗങ്ങളെ നയിക്കുകയും വേണം. അതോടൊപ്പം തന്നെ ചെലവ് നിയന്ത്രണം ഉറപ്പാക്കുകയും, ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കുകയും വേണം.
ജോലിയുടെ പ്രധാന ഉത്തരവാദിത്തങ്ങള്‍
- നിയമിക്കപ്പെടുന്ന നഗരത്തിലെ സ്റ്റോർ, ലാസ്റ്റ്-മൈൽ ഓപ്പറേഷനുകൾ മാനേജ് ചെയ്യുക.
- ടീം ലീഡർമാർ, എക്സിക്യൂട്ടീവുകൾ, ഫ്ലീറ്റ് സ്റ്റാഫ് എന്നിവരുൾപ്പെടെ നഗര ടീമുകളെ നയിക്കുകയും പരിശീലനം നൽകുകയും ചെയ്യുക.
- ഓപ്പറേഷണൽ ചെലവുകൾ (Opex + Capex) നിയന്ത്രിക്കുക, ഉപഭോക്താക്കൾക്കും പങ്കാളികൾക്കും മികച്ച അനുഭവം ഉറപ്പാക്കുക.
- ബിസിനസ് വിപുലീകരണത്തിനും, പുതിയ സംരംഭങ്ങൾ നടപ്പാക്കുന്നതിനും, പ്രക്രിയ മെച്ചപ്പെടുത്തലിനും സെൻട്രൽ ടീമുമായി സഹകരിക്കുക.
യോഗ്യത
- ഇ-കൊമേഴ്‌സ്, റീട്ടെയിൽ, ക്വിക്ക് കൊമേഴ്‌സ്, ലാസ്റ്റ്-മൈൽ ഡെലിവറി എന്നിവയിൽ 5-8 വർഷത്തെ ഓപ്പറേഷൻസ് മാനേജ്‌മെന്റ് പരിചയം.
- വെയർഹൗസിംഗ്, ഡെലിവറി, മാനവശേഷി എന്നിവയിൽ നഗരതലത്തിൽ പ്രവർത്തന പരിചയം.
- പ്രക്രിയ ഒപ്റ്റിമൈസേഷൻ, SOP-കൾ, ചെലവ് നിയന്ത്രണം എന്നിവയിൽ വൈദഗ്ധ്യം.
- വലിയ ഓൺ-ഗ്രൗണ്ട് ടീമുകളെ നയിക്കാനുള്ള ശക്തമായ നേതൃത്വ പാടവം.
- ഡാഷ്‌ബോർഡുകൾ, KPI-കൾ, SLA-കൾ എന്നിവയിൽ വൈദഗ്ധ്യമുള്ള ഡാറ്റാധിഷ്ഠിത മനോഭാവം.
- ബിസിനസ്/സപ്ലൈ ചെയിൻ മാനേജ്‌മെന്റിൽ ബാച്ചിലർ ബിരുദം; MBA ഉള്ളവർക്ക് മുൻഗണന.
മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ലിങ്ക്ഡ് ഇന്‍ അക്കൌണ്ട് വഴി (https://www.linkedin.com/company/lulu-retail/jobs/) അപേക്ഷിക്കാം.
ജോലി വേറേയും
അതേസമയം നാട്ടില്‍ തന്നെ ജോലി നോക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ വിവിധ സർക്കാർ വകുപ്പുകളിലായി നിരവധി താല്‍ക്കാലിക ജോലി ഒഴിവുകള്‍ ലഭ്യമാണ്. അത്തരം ഏതാനും ജോലി ഒഴിവുകള്‍ ചുവടെ നല്‍കുന്നു.
ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
ചവറ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ പ•ന പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡിലെ 110-ാം നമ്പര്‍ അങ്കണവാടിയില്‍ ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തും. വാര്‍ഡിലെ സ്ഥിര താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: ക്രഷ് വര്‍ക്കര്‍- 12-ാം ക്‌ളാസ്, ക്രഷ് ഹെല്‍പ്പര്‍- 10-ാം ക്‌ളാസ്. പ്രായപരിധി: 35 വയസ്. അവസാന തീയതി: ഒക്‌ടോബര്‍ എട്ട്. ഫോണ്‍: 9656714320.
ഫാര്‍മസിസ്റ്റ് ഒഴിവ്
വളളിക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ താല്‍കാലിക ഒഴിവ്. ഡി ഫാം, ബി ഫാം, എം ഫാം ഇവയില്‍ ഏതെങ്കിലും യോഗ്യതയും കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18-36. തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം, യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം വളളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 10.30 വരെ അപേക്ഷ സമര്‍പ്പിക്കാം. അന്നേ ദിവസം രാവിലെ 11 നാണ് അഭിമുഖം. ഫോണ്‍: 9037700569.
വിവിധ തസ്തികകളിൽ അഭിമുഖം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 27 രാവിലെ 10 ന് സ്വകാര്യ സ്ഥാപനത്തിലെ ഹൗസ് കീപ്പിങ് സ്റ്റാഫ്, സെക്യൂരിറ്റി ഗാർഡ്, ഫുഡ് ആൻഡ് ബിവറേജസ് സ്റ്റാഫ്, പേഷ്യന്റ് കെയർ / ജനറൽ ഡ്യൂട്ടി, പ്ലംബർ / ഇലക്ട്രിക്കൽ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. പ്രായ പരിധി 40 വയസ്, പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 8921916220, 0471 2992609.












Click it and Unblock the Notifications