തദ്ദേശീയ കര്‍ഷകരെ ചേര്‍ത്തുപിടിച്ച് ലുലു; പൊള്ളാച്ചിയില്‍ 160 ഏക്കറില്‍ വമ്പന്‍ ജൈവ കാര്‍ഷിക പദ്ധതി
പൊള്ളാച്ചി: തദ്ദേശീയ കര്‍ഷകര്‍ക്കു പിന്തുണയുമായി ലുലു ഗ്രൂപ്പ്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ വമ്പന്‍ കാര്‍ഷിക ഉല്‍പാദന പദ്ധതിക്കാണ് ലുലുവിന്റെ നേതൃത്വത്തില്‍ ആരംഭം കുറിച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ ഉമസ്ഥതയിലുള്ള ഗണപതി പാളയത്തെ 160 ഏക്കറിലാണ് കൃഷി നടത്തുന്നത്. കാര്‍ഷികോല്‍പാദനത്തിന്റെ വിത്തിടല്‍ കര്‍മ്മം ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ എംഎ സലീം നിര്‍വഹിച്ചു. ഗണപതിപാളയം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചായിരുന്നു ചടങ്ങ് നടത്തിയത്. ആദ്യഘട്ടത്തില്‍ 50 ഏക്കറിലാണ് കൃഷി തുടങ്ങുന്നത്.
'സുരക്ഷിതമായ കൃഷിക്കൊപ്പം നിലയുറപ്പിച്ച് ലുലു' എന്ന ലക്ഷ്യവുമായിട്ടാണ് പുതിയ കാര്‍ഷികോല്‍പാദന പദ്ധതിക്ക് ആരംഭം കുറിച്ചത്. തദ്ദേശീയ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം ആഗോള ഗുണനിലവാരമുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും നേരിട്ട് കൃഷി ചെയ്യാനാണ് ലുലുവിന്റെ പദ്ധതി. ഇതിലൂടെ നിത്യോപയോഗ പച്ചക്കറികള്‍ ഏറ്റവും ഗുണമേന്മയില്‍ ആഗോള വിപണിയില്‍ എത്തിക്കുകയാണ് ലുലുവിന്റെ ലക്ഷ്യം.

വാഴ, തെങ്ങ്, മുരിങ്ങ, ചെറിയ ഉള്ളി, പടവലം തുടങ്ങിയവ കൃഷി ചെയ്യും. ഏറ്റവും ഗുണനിലവാരമുള്ള കാര്‍ഷിക വിളകളുടെ കയറ്റുമതിയും സാധ്യമാക്കും. ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ എംഎ സലീം വാഴ വിത്തും തെങ്ങിന്‍ തൈകളും ചെറിയ ഉള്ളി തൈകളും മുരിങ്ങ, പാവല്‍ എന്നിവയും നട്ടുകൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കമിട്ടത്.
ലുലു ഫിഷ് ഫാമിങ്ങിന്റെ ഭാഗമായി 5000 മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. രാവസവളം ഒഴിവാക്കി ജൈവീകമായ വളമുപയോഗിച്ചാകും കൃഷി നടത്തുക. പൊള്ളച്ചായിലെ മണ്ണിന്റെ വളക്കൂറിനെ പരമാവധി പ്രയോജനപ്പെടുത്തിയാണ് കൃഷിരീതി.
പുതിയ ചുവടുവയ്പ്പ് കാര്‍ഷിക മേഖലയ്ക്കും തദ്ദേശീയരായ കര്‍ഷകര്‍ക്കുമുള്ള ലുലു ഗ്രൂപ്പിന്റെ പിന്തുണയാണെന്ന് എംഎ സലീം ചടങ്ങിനു ശേഷം പ്രതികരിച്ചു. ഇതൊരു പുതിയ തുടക്കമാണെന്നും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി ഏറ്റവും ഗുണനിലവാരത്തില്‍ ആഗോള കമ്പോളത്തിലേക്കു കാര്‍ഷികോല്‍പന്നങ്ങള്‍ എത്തിക്കാന്‍ ലുലു ഫെയറിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഗണപതിപാളയം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക വിളകളുടെ വിത്തുകളും തൈകളും എംഎ സലീം കൈമാറി. സീനിയര്‍ അഗ്രികള്‍ച്ചറല്‍ കള്‍സള്‍ട്ടന്റുമാരായ ശങ്കരന്‍, കാര്‍ത്തികേയന്‍, ലുലു ഗ്രൂപ്പ് ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് ഡയറക്ടര്‍ സുല്‍ഫീക്കര്‍ കടവത്ത്, ലുലു എക്‌സ്‌പോര്‍ട്ട് ഹൗസ് സിഇഒ നജീമുദ്ദീന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍ബി സ്വരാജ്, ദുബായ് ലുലു ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് ബൈയിങ് മാനേജര്‍ സന്തോഷ് മാത്യു എന്നിവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications