കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലുലു ഗ്രൂപ്പിൽ നിന്നും 4 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പർച്ചേസ് മാനേജർ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: റിയാദിലെ ലുലു അവന്യുവിൽ നിന്നും നാലരക്കോടി രൂപ തിരിമറി നടത്തി മുങ്ങിയ ജീവനക്കാരനെ തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും സിറ്റി ഷാഡോ പൊലീസ് പിടികൂടി. കഴക്കൂട്ടം ശാന്തിനഗർ സാഫല്യം വീട്ടിൽ ഷിജു ജോസഫാണ് (45) അറസ്റ്റിലായത്.

ലുലു ഗ്രൂപ്പിന്റെ റിയാദിലുള്ള ലുലു അവന്യു എന്ന സ്ഥാപനത്തിൽ പർച്ചേസ് മാനേജറായി ജോലി നോക്കിയിരുന്ന ഷിജു ജോസഫ് ഒന്നര വർഷത്തോളം സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങളിൽ വാങ്ങുന്നതിൽ വ്യാജ രേഖകൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ജോർദ്ദാൻ സ്വദേശിയായ മുഹമ്മദ് ഹക്കീമുമായി ചേർന്നാണ് ഇയാൾ കമ്പനിയെ കബളിപ്പിച്ചത്.

lulu

ലുലു അവന്യുവിലേക്കുള്ള സാധനങ്ങൾ വാങ്ങിയിരുന്നത് മുഹമ്മദ് ഹക്കീം ജോലി എടുത്തിരുന്ന കമ്പനി വഴിയായിരുന്നു. വലിയ കണ്ടെയ്നറുകളിൽ വരുന്ന സാധനങ്ങൾ ലുലുവിന്റെ ഷോപ്പിലേക്ക് വരാതെ സമാനമായ മറ്റ് ഷോപ്പുകളിലേക്ക് മറിച്ചുവിറ്റും വ്യാജരേഖകൾ ചമച്ചുമാണ് ഇരുവരും തട്ടിപ്പ് നടത്തികൊണ്ടിരുന്നത്. തിരിമറി കണ്ടെത്തിയതിനെ തുടർന്ന് ലുലു ഗ്രൂപ്പ് ഇവർക്കെതിരെ റിയാദ് പൊലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ ഇവിടെ നിന്നും വിദഗ്ദമായി മുങ്ങിയ ഷിജു ജോസഫ് കഴക്കൂട്ടത്തെ ഒളിസങ്കേതത്തിൽ കഴിഞ്ഞുവരികയായിരുന്നു. ലുലു ഗ്രൂപ്പ് തുമ്പ പൊലീസ് സ്റ്രേഷനിൽ നൽകിയ പരാതിയെ തുടർന്ന് സിറ്രി ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
നാട്ടിലെ ഒളിസങ്കേതങ്ങളിൽ മാറി മാറി കഴിഞ്ഞു വന്നിരുന്ന ഇയാൾ ഫോൺ നമ്പറുകൾ ഉപയോഗിക്കാതെ വാട്സപ്പ് വഴിയാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്.

സൈബർ സെല്ലിന്റ സഹായത്തോടെ ഇയാളുടെ വാട്സപ്പ് കോളുകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പിടിക്കപ്പെടുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ പി പ്രകാശിന്റെ നേതൃത്വത്തിൽ സുരേഷ് കുമാർ, തുമ്പ എസ്.ഐ ഹേമന്ത് കുമാർ, ക്രൈം എസ്.ഐ സുനിൽ ലാൽ, ഷാ‌ഡോ ടീമംഗങ്ങൾ എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.

English summary
lulu group manager arrested for fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X