Get Updates
Get notified of breaking news, exclusive insights, and must-see stories!

100 കോടിയുടെ കോപ്ടർ മാത്രമല്ല കിടിലന്‍ കാറുകളും: എംഎ യൂസഫ് അലിയുടെ ആഡംബര കാർ ശേഖരം അറിയാം

റീട്ടെയില്‍ ബിസിനസ് രംഗത്ത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന തരത്തില്‍ വളർന്ന വ്യവസായ പ്രമുഖനാണ് എംഎ യൂസഫ് അലി. അദ്ദേഹത്തിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്ന് ലോകത്തെ വിവിധ രാജ്യങ്ങളിലെ നിറ സാന്നിധ്യമാണ്. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ എംഎ യൂസഫ് അലിക്ക് ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന നിരവധി കാറുകളും സ്വന്തമായുണ്ട്.

ലുലു ഗ്രൂപ്പ് ഇൻ്റർനാഷണലിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് യൂസഫലിയുടെ കാർ ശേഖരണത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത് സൂപ്പർകാർബ്ലോണ്ടി എന്ന വെബ്സൈറ്റാണ്. യൂസഫ് അലിയുടെ ശേഖരത്തിൽ മെഴ്‌സിഡസ് ബെൻസ്, റോൾസ് റോയ്‌സ്, ബെൻ്റ്‌ലി എന്നിവയുൾപ്പെടെ ആഡംബരത്തിന് പേരുകേട്ട എല്ലാ ബ്രാന്‍ഡുകളുടേയും കാർ ശേഖരമാണുള്ളത്.

lulu-car

വിപണിയിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ട് മെഴ്‌സിഡസ് കാറുകളാണ് എംഎ യൂസഫിലിക്കുള്ളത് (മെയ്‌ബാക്ക് എസ് 600, മെഴ്‌സിഡസ് ബെൻസ് ജി എൽ എസ് എസ്‌ യു വി ). ലോകത്തിലെ ഏറ്റവും മനോഹരമായ രണ്ട് ആഡംബര കാറുകളായ റോൾസ് റോയ്‌സ് കള്ളിനനും റോൾസ് റോയ്‌സ് ഗോസ്റ്റും യൂസഫ് അലിക്ക് സ്വന്തമാണെന്നും റിപ്പോർട്ട് പറയുന്നു.

ദുബായിയിലെ യാത്രക്ക് യൂസഫ് അലി അധികവും ഉപയോഗിക്കുന്നത് റോൾസ് റോയ്‌സ് കള്ളിനനാണ്. കേരളത്തിലായിരിക്കുമ്പോള്‍ സിൽവർ ഹുഡും ഗ്രില്ലും കറുത്ത ബോഡി വർക്കുമുള്ള ഗോസ്റ്റുമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. യൂസഫ് അലിയുടെ കാർ ശേഖരം ഇവിടേയും അവസാനിക്കുന്നില്ല. ബിഎംഡബ്ല്യു സീരീസ് 7 ഉം ഓൾ-വൈറ്റ് ബെൻ്റ്ലി ബെൻ്റയ്ഗ ഡബ്ല്യു 12 ഉം അദ്ദേഹത്തിന്റെ കാർ ശേഖരണത്തെ കൂടുതല്‍ സമ്പന്നമാക്കുന്നു.

ഇന്ത്യയില്‍ തന്നെ ബെൻ്റ്ലി ബെൻ്റയ്ഗ ഡബ്ല്യു 12 സ്വന്തമാക്കിയ തുടക്കക്കാരില്‍ ഒരാളുമാണ് എം എ യൂസഫ് അലി. വെളുത്ത ബോഡി വർക്ക് ഉള്ളതും റൂഫ് മൗണ്ടഡ് സ്ട്രോബ് ലൈറ്റുള്ള കറുപ്പും എന്നിങ്ങനെ രണ്ട് ലാൻഡ് റോവർ വോഗുകൾ അദ്ദേഹത്തിനുണ്ട്. ലെക്‌സസ് എൽഎക്‌സ് 750 സിൽവർ , മിനി കൂപ്പർ കൺട്രിമാന്‍ തുടങ്ങിയവയാണ് യൂസഫ് അലിയുടെ ശേഖരണത്തിലുള്ള മറ്റ് പ്രധാന രണ്ട് കാറുകള്‍.

അതേസമയം കഴിഞ്ഞ വർഷം പുതിയ ഹെലികോപ്ടറും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ലോകത്തെ അത്യാഢംബര യാത്രാ ഹെലികോപ്ടറുകളില്‍ പ്രസിദ്ധമായ എച്ച് 145 എയര്‍ബസ് ഹെലികോപ്ടറാണ് അദ്ദേഹം വാങ്ങിച്ചത്. ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള എച്ച് 145 ഹെലികോപ്ടറാണ് എം എ യൂസഫലി സ്വന്തമാക്കിയതെന്നതാണ് ശ്രദ്ധേയം.

ഒരേ സമയത്ത് രണ്ട് ക്യാപ്റ്റന്മാര്‍ക്ക് പുറമെ ഏഴ് യാത്രക്കാര്‍ക്ക് ഈ ഹെലികോപ്റ്ററില്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 246 കിലോ മീറ്റര്‍ വേഗത്തില്‍ വരെ പറക്കാന്‍ സാധിക്കും. 20000 അടി വരെ പറന്നുപൊങ്ങാനുള്ള ശേഷയുണ്ട്. 100 കോടി രൂപയാണ് വില. ഇതിന് പിന്നാലെ യൂസഫ് അലി പഴയ ഹെലികോപ്ടർ വില്‍പ്പനയ്ക്ക് വെക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+