ഗൾഫിലേക്കുള്ള ഭക്ഷ്യ വിതരണം ഉറപ്പാക്കാൻ ഇടപെട്ട് ലുലു; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ജി സി സി രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഇന്ത്യയുടെ പിന്തുണ മികച്ച രീതിയിൽ തുടരും. ഇതിനുവേണ്ട എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു എം.എ യൂസഫലിയുടെ പ്രതികരണം.
ഭക്ഷ്യോത്പന്നങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിനായുള്ള ലുലുവിന്റെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയെ എം.എ യൂസഫലി അറിയിച്ചു. 34ൽ അധികം ചാർട്ടേഡ് വിമാനങ്ങളിലും കപ്പലുകളിലുമായി 15,000 ടണ്ണിലധികം ഭക്ഷ്യോത്പന്നങ്ങളാണ് ഗൾഫ് മേഖലയിലേക്ക് ഇന്ത്യയിൽ നിന്ന് ലുലു എത്തിച്ചത്.

മേഖലയിൽ നിലനിൽക്കുന്ന സാഹചര്യം ജിസിസി രാജ്യങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെ ബാധിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ലുലു ഗ്രൂപ്പ് എടുത്തിട്ടുണ്ടെന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് ദിവസേന പ്രത്യേകം ഏർപ്പെടുത്തിയ വിമാനങ്ങളും കപ്പൽ സർവീസുകളും ഇതിനായി ഉപയോഗിച്ചു വരുന്നുണ്ടെന്നും യൂസഫലി പ്രധാനമന്ത്രിയോട് വ്യക്തമാക്കി.
ജിസിസി രാഷ്ട്രങ്ങളുമായി സുപ്രധാന വാണിജ്യപങ്കാളിത്വമുള്ള രാജ്യമാണ് ഇന്ത്യ. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്കാവശ്യമായ എല്ലാ സഹായ സഹകരങ്ങളും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി എം.എ യൂസഫലിക്ക് ഉറപ്പ് നൽകി.
ലുലുവിന്റെ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങൾ വഴിയാണ് ഇന്ത്യയിലെ കാർഷിക മേഖലയിൽ നിന്നുള്ള ഉത്പന്നങ്ങൾ ജിസിസിയിലേക്ക് ലഭ്യമാക്കിയത്. ഗൾഫ് രാജ്യങ്ങളിൽ ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യതയ്ക്കൊപ്പം ഇന്ത്യയിലെ കാർഷിക മേഖലയ്ക്കും കയറ്റുമതി രംഗത്തിനും ഇത് വലിയ പിന്തുണയാണ് നൽകുന്നത്.
ജി സി സി രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഇന്ത്യയുടെ പിന്തുണ മികച്ച രീതിയിൽ തുടരും. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇന്ന് നടന്ന കൂടിക്കാഴ്ചയിൽ, ഭക്ഷ്യോത്പന്നങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിനായുള്ള ലുലുവിന്റെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയെ എം എ യൂസഫലി അറിയിച്ചു. ജിസിസിയിലേക്ക് ഭക്ഷ്യോത്പന്നങ്ങൾ ലഭ്യമാക്കുന്നതിനുള്ള എല്ലാ സഹായവും കേന്ദ്ര സർക്കാർ മികച്ച രീതിയിൽ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. 34ൽ അധികം ചാർട്ടേഡ് വിമാനങ്ങളിലും കപ്പലുകളിലുമായി 15,000 ടണ്ണിലധികം ഭക്ഷ്യോത്പന്നങ്ങളാണ് ഗൾഫ് മേഖലയിലേക്ക് ഇന്ത്യയിൽ നിന്ന് ലുലു എത്തിച്ചത്.
-
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും












Click it and Unblock the Notifications