കേരളത്തിൽ ലുലുവിന്റെ വമ്പൻ നിക്ഷേപം, 5 വർഷത്തിനുളളിൽ 5000 കോടി, പതിനായിരങ്ങൾക്ക് തൊഴിൽ
കൊച്ചി: കേരളത്തിന്റെ പ്രതീക്ഷകള്‍ തെറ്റിക്കാതെ വന്‍ പദ്ധതി പ്രഖ്യാപനങ്ങളുമായി ലുലു ഗ്രൂപ്പ്. സംസ്ഥാനത്ത് വന്‍ തുകയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്താനൊരുങ്ങുന്നത്. വരുന്ന 5 വര്‍ഷത്തിനുളളില്‍ കേരളത്തില്‍ 5000 കോടിയുടെ നിക്ഷേപം നടത്തും. കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയില്‍ ആണ് ലുലു ഗ്രൂപ്പ് ഭാരവാസികളുടെ പ്രഖ്യാപനം.
കളമശേരിയില്‍ ലുലു ഗ്രൂപ്പ് ഫുഡ് പ്രോസസിംഗ് സോണ്‍ സ്ഥാപിക്കും. 20 ഏക്കറിലാണ് ഇത് ഒരുക്കുകയെന്ന് ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എംഎ അഷ്‌റഫ് അലി അറിയിച്ചു. കേരളത്തില്‍ നിന്നുളള കാര്‍ഷിക ഉത്പന്നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കമുളള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് കയറ്റി അയക്കാനുളള പദ്ധതിയാണ് ഇത്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ 15000 പേര്‍ക്കാണ് തൊഴില്‍ ലഭിക്കുക. ഇതിനകം തന്നെ ഫുഡ് പ്രോസസിംഗ് സോണ്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കളമശ്ശേരിയില്‍ ആരംഭിച്ചിട്ടുണ്ട്.

കൊച്ചിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഗ്ലോബല്‍ സിറ്റിയിലും ലുലു ഗ്രൂപ്പ് നിക്ഷേപം നടത്തും. ഐടി പാര്‍ക്കുകള്‍, ഫിന്‍ടെക് മേഖല എന്നിവിടങ്ങളിലായിട്ടായിരിക്കും പ്രധാന നിക്ഷേപം. ഇത് കൂടാതെ ഇന്‍ഫോപാര്‍ക്കിലെ ലുലുവിന്റെ നിക്ഷേപം വിപുലീകരിക്കുകയും ചെയ്യും. കേരളത്തിലെ റീട്ടെയില്‍ രംഗത്തും വലിയ പദ്ധതികളാണ് ഭാവിയില്‍ ലുലു ഗ്രൂപ്പ് കൊണ്ടുവരാനൊരുങ്ങുന്നത്.
ലുലു ഗ്രൂപ്പിനെ കൂടാതെ അദാനി ഗ്രൂപ്പ്, ഷറഫ് ഗ്രൂപ്പ് അടക്കം നിരവധി നിക്ഷേപ പ്രഖ്യാപനങ്ങളാണ് ഇന്‍വെസ്റ്റ് കേരള സമ്മിറ്റില്‍ നടത്തിയിരിക്കുന്നത്. ഇതുവരെ നാല്‍പ്പതിനായിരം കോടിയില്‍ അധികം രൂപയുടെ നിക്ഷേപ പ്രഖ്യാപനങ്ങളാണ് ഉച്ചകോടിയില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ ഏറ്റവും വലിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത് അദാനി ഗ്രൂപ്പാണ്.
അടുത്ത 5 വര്‍ഷത്തിനുളളില്‍ കേരളത്തില്‍ 30000 കോടി രൂപയുടെ നിക്ഷേപം നടത്തും എന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനം. വിഴിഞ്ഞം തുറമുഖത്തിനായി 20000 കോടിയുടെ അധിക നിക്ഷേപവും ഇതിലൂടെ അദാനി ഗ്രൂപ്പ് നടത്തും. മറ്റ് വമ്പന്‍ നിക്ഷേപ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്ന ദുബായിലുളള ഷറഫ് ഗ്രൂപ്പും മഹാരാഷ്ട്രയില്‍ ഉളള മൊണാര്‍ക് ഗ്രൂപ്പുമാണ്. തുറമുഖ, ലോജിസ്റ്റിക് മേഖലയിലായി ഷറഫ് ഗ്രൂപ്പ് 5000 കോടിയുടെ നിക്ഷേപം നടത്തും. മൊണാര്‍ക് ഗ്രൂപ്പും 5000 കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തായി ഹില്‍ ടോപ് സിറ്റിയും മൊണാര്‍ക് ഗ്രൂപ്പ് പ്രഖ്യാപിച്ചു.












Click it and Unblock the Notifications