കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ നിക്ഷേപത്തിന് ലുലു ഗ്രൂപ്പ്; കേരളം കുതിക്കും... സര്‍ക്കാര്‍ നീക്കം ഫലം കാണുന്നു

Google Oneindia Malayalam News

കൊച്ചി: കിറ്റക്‌സ് വിവാദത്തില്‍ കേരളം നിക്ഷേപ സൗഹൃദമല്ല എന്ന പ്രചാരണം പല കോണുകളിലും നടന്നിരുന്നു. കിറ്റക്‌സ് തെലങ്കാനയിലേക്ക് പോയതും ഉദ്യോഗസ്ഥരുടെ പീഡനമേല്‍ക്കേണ്ടി വന്നുവെന്ന ആക്ഷേപവുമെല്ലാം വലിയ ചര്‍ച്ചയായി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ വേണ്ട വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ്. വന്‍കിട പ്രവാസി വ്യവസായികളുമായി സര്‍ക്കാര്‍ പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.

മുസ്തഫ രാജുമായുള്ള വിവാഹം; പ്രിയാമണിക്ക് പറയാനുള്ളത് ഇതാണ്... ഞങ്ങളുടെ ബന്ധത്തിന്റെ ശക്തിമുസ്തഫ രാജുമായുള്ള വിവാഹം; പ്രിയാമണിക്ക് പറയാനുള്ളത് ഇതാണ്... ഞങ്ങളുടെ ബന്ധത്തിന്റെ ശക്തി

ലുലു ഗ്രൂപ്പിന്റെ രണ്ടു വലിയ നിക്ഷേപ പദ്ധതികള്‍ കേരളത്തില്‍ വരാന്‍ പോകുന്നു എന്നാണ് വിവരം. ഇതുസംബന്ധിച്ച് അടുത്ത മാസം പ്രഖ്യാപനമുണ്ടായേക്കും. കേരളത്തിന്റെ നിക്ഷേപ സാഹചര്യത്തെ കുറിച്ച് തെറ്റായി പ്രചരിപ്പിക്കരുത് എന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. രണ്ടു പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യവസായ മന്ത്രി പി രാജീവ് സംരംഭകരുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി.

m

കേരളത്തിലേക്ക് വന്‍കിട നിക്ഷേപകരെ ക്ഷണിക്കണം. വിദേശ നിക്ഷേപകം ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും യൂസഫലി ഉറപ്പ് നല്‍കി. നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി നിരവധി ചര്‍ച്ചകളാണ് നടന്നുവരുന്നത്. പ്രവാസി വ്യവസായികള്‍ മനസ് വച്ചാല്‍ കൂടുതല്‍ നിക്ഷേപകര്‍ കേരളത്തിലേക്ക് വരുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

ബാബറി മസ്ജിദ് തകര്‍ത്ത കര്‍സേവകന്‍; പിന്നീട് മുസ്ലിമായി... 91 പള്ളി നിര്‍മിച്ചു, ഒടുവില്‍ ദുരൂഹ മരണംബാബറി മസ്ജിദ് തകര്‍ത്ത കര്‍സേവകന്‍; പിന്നീട് മുസ്ലിമായി... 91 പള്ളി നിര്‍മിച്ചു, ഒടുവില്‍ ദുരൂഹ മരണം

കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുക എന്നിവയുള്‍പ്പെടെയുള്ള ഇളവുകള്‍ നല്‍കിയാല്‍ കൂടുതല്‍ നിക്ഷേപം സംസ്ഥാനത്തേക്ക് എത്തുമെന്ന് ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ എംഡി ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നടത്തുന്ന പ്രയത്‌നത്തെ റീജന്‍സ് ഗ്രൂപ്പ് മേധാവി ഷംസുദ്ദീന്‍ ബിന്‍ മുഹ്ദീന്‍ അഭിനന്ദിച്ചു. മറ്റു സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളതെന്ന് എവിഎ ഗ്രൂപ്പ് മേധാവി എവി അനൂപ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ മനോഭാവം ഇക്കാര്യത്തില്‍ മാറേണ്ടത് അനിവാര്യമാണ് എന്ന് വികെസി മമ്മദ് കോയ അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
38 വര്‍ഷം കൊണ്ട് യൂസഫലി വളര്‍ന്നതെങ്ങനെ..ആ വിജയരഹസ്യമിതാ| Oneindia Malayalam

English summary
Lulu Group will Invest in Two Project in Kerala; Says MA Yousuf Ali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X