Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി മാളല്ല... രണ്ട് ഐടി പാര്‍ക്കുകള്‍; കേരളത്തിന് യൂസഫലിയുടെ വാഗ്ദാനം.. 'കേരളത്തില്‍ ഇനിയും നിക്ഷേപിക്കും'

കേരളത്തിന് ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിച്ചയാളാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ലുലുവിന് കീഴിലുള്ള മാളുകളും മിനി മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും കേരളത്തിലെ പലയിടത്തായി ഇതിനോടകം വന്ന് കഴിഞ്ഞു. ഇപ്പോഴും പുതിയ മാളുകളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. റീട്ടെയ്ല്‍ രംഗത്ത് മാത്രമല്ല ഐടി രംഗത്തും ലുലു ഗ്രൂപ്പ് കേരളത്തിന് വിലമതിക്കാനാകാത്ത സംഭാവന നല്‍കിയിട്ടുണ്ട്.

നിലവില്‍ കൊച്ചിയിലെ കാക്കനാട്ട് സ്ഥിതിചെയ്യുന്ന സ്മാര്‍ട് സിറ്റി ടൗണ്‍ഷിപ്പ് (കൊച്ചി സ്മാര്‍ട്ട് സിറ്റി) പദ്ധതിയുടെ ഭാഗമായി ഐടി കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാവുന്ന വമ്പന്‍ ഇരട്ട മന്ദിരങ്ങള്‍ ലുലുവിന്റെ കീഴില്‍ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. 153 മീറ്റര്‍ ഉയരത്തില്‍ 30 നിലകളിലായി നിര്‍മിച്ച ലുലു ഐടി ഇന്‍ഫ്ര ബില്‍ഡ്, ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വാണിജ്യാധിഷ്ഠിത ഐടി മന്ദിരമാണ്. 1500 കോടി രൂപ ചെലവിട്ടാണ് ലുലു ഈ ഇരട്ട ടവര്‍ നിര്‍മിച്ചിരിക്കുന്നത്.

MA Yusuff Ali

ഇപ്പോഴിതാ കേരളത്തിലേക്ക് രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ലുലുവിന്റെ ഭക്ഷ്യ സംസ്‌കരണശാല നിര്‍മാണം പുരോഗമിക്കുകയാണ് എന്നും ലുലു നല്ല രീതിയില്‍ തന്നെ കേരളത്തില്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളവുമായി ഇനിയും സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ സംസ്‌കരണ മേഖലകളില്‍ ലുലു ഗ്രൂപ്പ് ഇതിനകം മികച്ച തോതില്‍ നിക്ഷേപിച്ചിട്ടുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരി 21ന് കൊച്ചിയില്‍ ആരംഭിക്കുന്ന രണ്ട് ദിവസത്തെ കേരള അന്താരാഷ്ട്ര നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുമെന്നും യൂസഫലി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് ഉതകുന്ന പുതിയ പദ്ധതികള്‍ ഇനിയും ആരംഭിക്കുമെന്നാണ് അദ്ദേഹം ഉറപ്പ് നല്‍കുന്നത്.

കേരളത്തിന്റെ വികസന സാധ്യതകളും നിക്ഷേപ അവസരങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള മികച്ച വേദിയാണ് അന്താരാഷ്ട്ര നിക്ഷേപ സംഗമമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ നല്ല രീതിയില്‍ പ്രചരിപ്പിക്കാന്‍ കഴിയണം എന്നും പ്രതിപക്ഷവും ഈ സമ്മേളനത്തോട് സഹകരിക്കുന്നത് നല്ല തീരുമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും യോജിച്ചു നിന്നു കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ നിക്ഷേപകര്‍ക്കു കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുമെന്നും യൂസഫലി പറഞ്ഞു. ഐടി പാര്‍ക്കുകളുടെ പ്രഖ്യാപനം നാളെ കൊച്ചിയില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര നിക്ഷേപ സംഗമത്തില്‍ ഉണ്ടായേക്കും.

പുതിയ സംരംഭങ്ങളെയും വ്യവസായങ്ങളെയും ആകര്‍ഷിക്കാനും അതുവഴി കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപ സംഗമമായ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്-2025, ഫെബ്രുവരി 21, 22 ദിവസങ്ങളിലായി കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെഷന്‍ സെന്ററിലാണ് നടക്കുന്നത്.

യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി മുഖ്യാതിഥികളില്‍ ഒരാളായി പങ്കെടുക്കുന്ന ഉച്ചകോടിയില്‍ 26 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. കരണ്‍ അദാനിയടക്കം നിരവധി പ്രമുഖ വ്യവസായ - വാണിജ്യ സംഘടനകളും കേരളത്തിലെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+