Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവിന്റെ കുതിപ്പ് കണ്ട നാളുകള്‍; മൂന്നില്‍ നിന്നും അഞ്ചിലേക്ക്: ആയിരങ്ങള്‍ക്ക് തൊഴില്‍ അവസരവും

ബിസിനസ് മേഖലയില്‍ ലുലു ഗ്രൂപ്പ് നിർണ്ണായകമായ പല ഘട്ടങ്ങള്‍ പിന്നിട്ട വർഷമാണ് 2024. കമ്പനി ആദ്യമായി ഓഹരി വിപണിയിലേക്ക് കടന്നു എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. അബുദാബി സ്റ്റോക് എക്സ്ചേഞ്ചില്‍ കമ്പനിയുടെ 30 ശതമാനം ഓഹരികളാണ് ലുലു ലിസ്റ്റ് ചെയ്തത്. തുടക്കത്തില്‍ 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഡിമാന്‍ഡ് വർധിച്ചതോടെ ഇത് 30 ശതമാനമായി ഉയർത്തുകയായിരുന്നു.

14500 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ഐ പി ഒയ്ക്ക് (പ്രാരംഭ ഓഹരി വില്‍പ്പന) എത്തിയത് 3 ലക്ഷം കോടി രൂപയുടെ ഓഹരികൾക്കുള്ള അപേക്ഷയായിരുന്നു. ഇതോടെ പത്ത് വർഷത്തിനിടെ ഒരു സർക്കാർ ഇതര കമ്പനിക്ക് ലഭിക്കുന്ന ഉയർന്ന ഡിമാന്‍റ് എന്ന റെക്കോർഡും ലുലു റീട്ടെയിൽ സ്വന്തമാക്കി. ഇതോടൊപ്പം തന്നെ ഗള്‍ഫ് മേഖലയിലുടനീളമുള്ള തങ്ങളുടെ സാന്നിധ്യം ലുലു കൂടുതല്‍ ശക്തമാക്കി.

lulumain12-1735377203 jpg -Properties

കേരളത്തിലേക്ക് വരികയാണെങ്കില്‍ ലുലു ഗ്രൂപ്പ് രണ്ട് പുതിയ മാളുകളും രണ്ട് ഹൈപ്പർമാർക്കറ്റുമാ 2024 ല്‍ പുതുതായി തുറന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ ലുലു മാളുകളുടെ എണ്ണം അഞ്ചായി ഉയർന്നു. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലാണ് ലുലു ഗ്രൂപ്പിന് മാളുകളുള്ളത്. സ്വന്തം മാളുകള്‍ക്ക് പുറമെ കൊച്ചി, തൃശൂർ, കൊട്ടിയം എന്നിവിടങ്ങളിലെ മറ്റ് കമ്പനികളുടെ മാളുകളിലും ലുലു ഹൈപ്പർ മാർക്കറ്റുകള്‍ പ്രവർത്തിക്കുന്നു.

കേരളത്തിലെ നാലാമത്തെ ലുലു മാള്‍ കോഴിക്കോട് പ്രവർത്തനം ആരംഭിച്ചത് സെപ്റ്റംബർ എട്ടിനാണ്. മലബാറുകാർക്കുള്ള ഓണ സമ്മാനം എന്ന പ്രഖ്യാപനത്തോടെയാണ് എംഎ യൂസഫലി മാള്‍ നാടിന് സമർപ്പിച്ചത്. മാവൂർ റോഡിന് സമീപം മാങ്കാവിൽ മൂന്നര ലക്ഷം സ്ക്വയർഫീറ്റില്‍ പ്രവർത്തിക്കുന്ന മാള്‍ മൂന്ന് നിലകളിലായി സ്ഥിതി ചെയ്യുന്നു. ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയോടൊപ്പം തന്നെ ഇൻഡോർ ഗെയിമിങ്ങ് കേന്ദ്രമായ ഫൺടൂറയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ലുലു കോട്ടയം

കോട്ടയം നിവാസികള്‍ക്കുള്ള ക്രിസ്മസ്-പുതവത്സര സമ്മാനമെന്ന പ്രഖ്യാനത്തോടെ ഡിസംബർ 14 നാണ് എംസി റോഡിന് സമീപം മണിപ്പുഴയില്‍ നിർമ്മിച്ച മാള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. 2.5 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ രണ്ടുനില കെട്ടിടത്തിൽ താഴത്തെ നിലയില്‍ മുഴുവനായി സ്ഥിതി ചെയ്യുന്ന ലുലു ഹൈപ്പർ മാർക്കറ്റാണ് മാളിന്റെ ഏറ്റവും വലിയ പ്രത്യേക. വിവിധ ബ്രാൻഡുകളുടെയും വസ്ത്രശേഖരവുമായി ലുലു ഫാഷൻ മുകളിലത്തെ നിലയിലും സ്ഥിതി ചെയ്യുന്നു. 450 പേർക്കോളം ഇരിക്കാവുന്ന ഫൂഡ്കോർട്ടും കുട്ടികൾക്കായി ഫൺടൂറയും ഇവിടേയും ഒരുക്കിയിരിക്കുന്നു.

ലുലു ഡെയ്‌ലി - തൃശൂർ

കോട്ടയത്ത് പുതിയ മാള്‍ തുറന്നതിന് പിന്നാലെയാണ് (ഡിസംബർ 19) തൃശൂരില്‍ ലുലു ഗ്രൂപ്പ് പുതിയ സൂപ്പർമാർക്കറ്റും തുറക്കുന്നത്. ലുലു ഡെയ്‌ലിയാണ് തൃശൂരിലെ ഏറ്റവും വലിയ മാളായ ഹൈലൈറ്റ് മാളില്‍ പ്രവർത്തിക്കുന്നത്. 52000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഡെയ്‌ലിയിൽ ദൈനംദിന ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരം ലുലു ഇവിടെ ഉപഭോക്താക്കള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നു. കാര്‍ഷിക മേഖലയില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉല്‍പ്പന്നങ്ങള്‍ , ഇറച്ചി, മീന്‍ സ്റ്റാളുകള്‍ എന്നിവയും ഗ്രോസറി, ബേക്കറി സെക്ഷനുകള്‍ അടക്കം പ്രത്യേകം സജ്ജീകരിച്ചിരിട്ടുണ്ട്.

ലുലു ഡെയ്‌ലി - കൊല്ലം

കൊല്ലം ജില്ലയിലേക്കാണ് ലുലു 2024 ല്‍ ഏറ്റവും അവസാനമായി കാലെടുത്ത് വെച്ചത്. ലുലു ഹൈപ്പർ മാർക്കറ്റിന്റെ ആധുനിക പതിപ്പായ ലുലു ഡെയ്‌ലി കൊല്ലത്തെ ഡ്രീംസ് മാളില്‍ പ്രവർത്തിക്കുന്നു. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റാണ് ഇത്. കൊട്ടിയത്തിന് പിന്നാലെ കൊല്ലത്ത് സ്വന്തമായി ഒരു മാള്‍ നിർമ്മിക്കാനുള്ള പദ്ധതിയും ലുലുവിനുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+