ഗുജറാത്തിൽ വന്നപ്പോഴാണ് അത് മനസ്സിലായത്, യൂസഫലി ദൈവം തിരഞ്ഞെടുത്തയാൾ; മരുമകനും, പുകഴ്ത്തി എലിസബത്ത്
ഗുജറാത്തില്‍ ജീവിക്കുമ്പോഴാണ് മലയാളികളുടെ വില മനസ്സിലായതെന്ന് നടന്‍ ബാലയുടെ മുന്‍ പങ്കാളിയും ഡോക്ടറുമായ എലിസബത്ത് ഉദയന്‍. അഹമ്മദാബാദ് വിമാനദുരന്ത ബാധിതര്‍ക്ക് ഡോ. ഷംസീര്‍ വയലില്‍ സാമ്പത്തിക സഹായം കൈമാറിയതിനെ പ്രശംസിച്ചാണ് എലിസബത്ത് രംഗത്ത് വന്നിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്ന് വീണ ബിജെ മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ത്ഥിനിയാണ് എലിസബത്ത്.
അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമായി 6 കോടി രൂപയാണ് ഷംസീര്‍ വയലില്‍ സഹായം കൈമാറിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ മരുമകന്‍ കൂടിയാണ് ഡോ. ഷംസീര്‍ വയലില്‍. യൂസഫലിയെ പോലെ തന്നെ ഡോ. ഷംസീര്‍ ദൈവം തിരഞ്ഞെടുത്ത ആളാണെന്ന് എലിസബത്ത് പറയുന്നു.

എലിസബത്തിന്റെ വാക്കുകള്‍: '' അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം ടാറ്റ ഗ്രൂപ്പ് മെഡിക്കല്‍ കോളേജിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് കൂടാതെ മലയാളിയായ ഡോ. ഷംസീര്‍ വയലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും പണം നല്‍കുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ആ പണം അദ്ദേഹം കൈമാറി. ഇവിടെ ഉളളവര്‍ക്ക് നേരിട്ട് കൈമാറി. ബാക്കിയുളളവര്‍ക്കുളള പണം സ്റ്റുഡന്റ്‌സ് കൗണ്‍സിലിന് കൈമാറി.
ഷംസീര്‍ സര്‍ വന്നിരുന്നില്ല. അദ്ദേഹത്തിന്റെ പ്രതിനിധിയാണ് വന്നത്. വലിയ മീഡിയ കവറേജ് ഒന്നും ഇല്ലായിരുന്നു. വളരെ സൈലന്റ് ആയിട്ട് നടന്ന പരിപാടി ആയിരുന്നു. ആരെയും അറിയിക്കാതെയുളള ചടങ്ങായിരുന്നു. ഡോ. ഷംസീര്‍ വയലിനെ കുറിച്ച് പറയുന്നതിന് മുന്‍പ് തനിക്ക് പറയാന്‍ ആഗ്രഹമുളള ഒരാളുടെ പേര് യൂസഫലി സാറിനെ കുറിച്ചാണ്.
ചെറുപ്പത്തില്‍, ഒരു 16 വയസ്സൊക്കെ ഉളള പ്രായത്തില്‍ വാര്‍ത്തകളൊക്കെ കാണുമ്പോള്‍ ചില ആളുകളുടെ പ്രശ്‌നത്തില്‍ യൂസഫലി സര്‍ ഇടപെട്ടു എന്ന് കാണുമ്പോള്‍, അവര്‍ക്ക് നീതി കിട്ടും, അവര്‍ക്ക് സഹായം കിട്ടും എന്ന് അറിയാം. ചിലത് കാണുമ്പോള്‍ തോന്നും എങ്ങനെയെങ്കിലും യൂസഫലി സാറിന്റെ കണ്ണില്‍പ്പെട്ടിരുന്നെങ്കില്‍ എന്ന്. ദൈവം തിരഞ്ഞെടുത്ത ഒരാള്‍ എന്നാണ് അദ്ദേഹത്തെക്കുറിച്ച് തോന്നുന്നത്.
അദ്ദേഹത്തിന്റെ മരുമകന്‍ ആണ് ഷംസീര്‍ വയലില്‍. അദ്ദേഹം ഒരു റേഡിയോളജിസ്റ്റാണ്. കുറേ രാജ്യങ്ങളില്‍ അദ്ദേഹത്തിന് ആശുപത്രികള്‍ ഉളളത്. അദ്ദേഹം പണം കൈമാറിയതില്‍ ഭയങ്കര സന്തോഷം തോന്നുന്നു. ഇവിടെ കൂടുതല്‍ പേരെയും മനുഷ്യരായിട്ടേ തോന്നില്ല. ഉപകാരം പോയിട്ട് ഉപദ്രവം ചെയ്യാനാണ് കൂടുതല്‍ പേരും നോക്കുക. ഉപകാരം ചെയ്യുമ്പോള്‍ ചിലര്‍ പലതും തിരിച്ച് പ്രതീക്ഷിക്കും. പക്ഷേ യൂസഫലി സാറിന്റെയോ ഷംസീര്‍ വയലിന്റെയോ കാര്യത്തില്‍ അങ്ങനെ തോന്നിയിട്ടില്ല.
പെട്ടെന്ന് ഒരു വിമാന അപകടം നടക്കുന്നു. ഇവിടെ നിന്ന് ഒരാള്‍ സഹായം ചെയ്യാമെന്ന് പറയുന്നു. പെട്ടെന്ന് തന്നെ അത് ചെയ്യുന്നു.. ഇവരൊക്കെ ദൈവം തിരഞ്ഞെടുത്ത ആളുകളാണ്. ലൈഫില്‍ നമ്മള്‍ വിചാരിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. അതിലൊന്നാണ് വിമാനാപടകം. പക്ഷേ ഇങ്ങനെ ചില നല്ല ആളുകള്‍ സഹായിക്കാനുളളത് കൊണ്ട് ആ ഒരു ബുദ്ധിമുട്ട് നേരിടുക എന്നത് കുറച്ച് ഈസിയാക്കി മാറ്റുന്നു.
സന്തോഷവും സങ്കടവും തോന്നുന്നുണ്ട് ഗുജറാത്തില്‍ വന്നപ്പോഴാണ് മലയാളികളുടെ വില ശരിക്കും മനസ്സിലായത്. ഈ പരിപാടിക്ക് വേണ്ടി ആഭ്യന്തര മന്ത്രിയൊക്കെ വന്നിട്ടുണ്ടായിരുന്നു. അപ്പോഴൊന്നും ഈ പൈസ കൈമാറുന്ന കാര്യം പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഡീനും സ്റ്റുഡന്റ്‌സ് കൗണ്‍സിലിലെ കുറച്ച് പേരും മാത്രമായിരുന്നു പണം കൈമാറുമ്പോള്‍ ഉണ്ടായിരുന്നത്. ഭയങ്കര ബഹുമാനം തോന്നി. യൂസഫലി സാറിനെ ദൈവം തിരഞ്ഞെടുത്ത ആളായി നേരത്തെ തോന്നിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടിയായി. യൂസഫലി സാറിനെ ഒരു തവണ കണ്ടിട്ടുണ്ട്. അന്ന് പേരൊക്കെ പറയാന്‍ പറ്റി. അതില്‍ സന്തോഷമുണ്ട്, എലിസബത്ത് പറയുന്നു.












Click it and Unblock the Notifications