Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഹൈപ്പർമാർക്കറ്റിൽ വൻ ബക്രീദ് ഓഫർ; ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കും കിഴിവ്

പാലക്കാട്: ബക്രീദ് ആഘോഷമാക്കാൻ ലുലുവിൽ ബി​ഗ് ഈദ് സേവേഴ്സ് സെയിലിന് തുടക്കമായി. ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ മികച്ച വിലക്കുറവിൽ ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കും. ബക്രീദ് വിഭവങ്ങളും പെരുന്നാൾ അവശ്യവസ്തുക്കളും ആകർഷകമായ ഓഫറുകളിൽ ഇക്കാലയളവിൽ വാങ്ങാൻ കഴിയും. നിത്യോപയോ​ഗ സാധനങ്ങൾക്കും, പഴം പച്ചക്കറി ഉത്പ്പന്നങ്ങൾക്കും ലുലു ഹൈപ്പർമാർക്കറ്റിൽ മികച്ച വിലക്കുറവുണ്ട്. ലുലു കണക്ട് സ്റ്റോറിൽ സ്മാർട്ട് ഫോണുകൾക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾ, സ്മാർട്ട് ടി.വി എന്നിവയെല്ലാം ഓഫറിൽ സ്വന്തമാക്കാം.ബി​ഗ് ഈദ് സേവേഴ്സ് ഓഫർ സെയിൽ മെയ് 28ന് അവസാനിക്കും.

ലുലു ഹൈപ്പർമാർക്കറ്റിൽ തുടരുന്ന ബാക്ക് ടു സ്‌കൂള്‍ ഓഫറും ഉപഭോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും സ്‌കൂള്‍ ഉത്പ്പന്നങ്ങളുമായി വിൽപ്പന തുടരുകയാണ്. 50 ശതമാനം വരെ വിലക്കുറവിൽ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പഠനോപകരണങ്ങളും സ്കൂൾ ഉത്പ്പന്നങ്ങളും വാങ്ങാം. സകൂള്‍ ബാഗുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, ഷൂസ്, തുടങ്ങിയവ ഓഫര്‍ സെയിലിലൂടെ ലുലുവില്‍ നിന്ന് ‌സ്വന്തമാക്കാം. . പ്രമുഖ ബ്രാന്‍ഡുകളുടെ ഇന്‍സ്ട്രുമെന്റ് ബോക്സുകള്‍, നോട്ട്ബുക്കുകള്‍ , ലാപ്ടോപ്പുകൾ എന്നിവ മികച്ച വിലക്കുറവിൽ ലഭ്യമാണ്. ബാ​ക്ക് ടു സ്കൂൾ ഓഫർ മെയ് 31ന് സമാപിക്കും.

lulu-1

ലുലു സ്റ്റൈൽ ഐക്കൺ പുരസ്കാരം ഏറ്റുവാങ്ങി നസ്ലിൻ;

ലുലു ഫാഷൻ വീക്ക് പത്താം എഡിഷന് സമാപനം
കൊച്ചി: ലുലു ഫാഷൻ വീക്ക് പത്താം എഡിഷന്റെ സ്റ്റൈൽ ഐക്കൺ പുരസ്കാരം ഏറ്റുവാങ്ങി നടൻ നസ്ലിൻ. നാല് ദിവസം നീണ്ട ഫാഷൻ ഷോയ്ക്ക് താരപ്രഭയിൽ സമാപനമായി. സ്പോർട്ട്സ് അവതാരകനായ ഷൈജു ദാമോദറിന്റെ കമൻട്രിയോടെയാണ് നസ്ലിനെ ലുലു ഫാഷൻ വേദി സ്വീകരിച്ചത്. നസ്ലിനെ ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം പൊന്നാട ചാർത്തി. സ്റ്റൈൽ ഐക്കൺ പുരസ്കാരം ഷൈജു ദാമോദരനും ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിലും, ലുലു മീഡിയ ഹെഡ് എൻബി സ്വരാജും ചേർന്ന് സമ്മാനിച്ചു.

ചടങ്ങിൽ വിവിധ റീട്ടെയിൽ ബ്രാൻഡുകൾക്കുള്ള പുരസ്കാരദാനവും അരങ്ങേറി. നാല് ദിവസമായി അരങ്ങേറിയ ഫാഷൻ വേദിയിൽ നടി മോക്ഷ, വിൻസി അലോഷ്യസ്, ​ഗോപിക രമേഷ്, ആൻസൺ പോൾ, സാധിക വേണു​ഗോപാൽ, പ്രാച്ചി തെഹ്ളാൻ, രാജിവ് പിള്ള, അഭിമന്യു ഷമ്മി തിലകൻ, ​ഗോവിന്ദ് പത്മസൂര്യ ,സുഭ്ര അയ്യപ്പ, ​ഗോകുൽ ​ഗണേഷ്, പാരീസ് ലക്ഷ്മി, നടനും മോഡലുമായ ആര്യൻ കദൂര്യ, അരുണിമ ജയൻ, അക്ഷയ് ബാബുരാജ്, ജിബിൻ ജോർജ് തുടങ്ങിയവർ ചുവടുവച്ചു. അന്താരാഷ്ട്ര ബ്രാൻഡുകൾ അണി നിരന്ന ഈ വർഷത്തെ ലുലു ഫാഷൻ വീക്ക് അവതരിപ്പിച്ചത് ബ്ലാക്ക് ബെറീസ് ആണ്. അമുക്തി, കില്ലർ എക്സ് എന്നീവരാണ് പവേർഡ് ബൈ പാർട്ട്ണേഴ്സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+