Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഹൈപ്പർമാർക്കറ്റിൽ 50 ശതമാനം വിലക്കുറവിൽ സ്കൂൾ ബാഗ് വാങ്ങാം; ഷൂസ്, കുട, ലഞ്ച് ബോക്സ് എല്ലാത്തിനും ഓഫർ

കൊച്ചി: ബാക്ക് ടു സ്‌കൂള്‍ ഓഫറുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും സ്‌കൂള്‍ ഉത്പ്പന്നങ്ങളുമായി വിൽപ്പന ആരംഭിച്ചു.

50 ശതമാനം വരെ വിലക്കുറവിൽ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പഠനോപകരണങ്ങളും സ്കൂൾ ഉത്പ്പന്നങ്ങളും വാങ്ങാം. സകൂള്‍ ബാഗുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, സ്‌കൂള്‍ യൂണിഫോം, ഷൂസ്, തുടങ്ങിയവ ഓഫര്‍ സെയിലിലൂടെ ലുലുവില്‍ നിന്ന് ‌സ്വന്തമാക്കാം. സ്‌കൂള്‍ ബാഗുകള്‍, ലഞ്ച് ബോക്സുകള്‍, വാട്ടര്‍ ബോട്ടില്‍, കുടകള്‍ എന്നിവ വിലക്കുറവില്‍ ലഭ്യമാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ , നോട്ട്ബുക്കുകള്‍ എന്നിവ മികച്ച വിലക്കുറവിൽ ലഭ്യമാണ്.

പ്രവേശനോത്സവത്തിന് തയ്യറെടുക്കുന്ന കുരുന്നുകള്‍ക്ക് വര്‍ണ കുടകളും, വര്‍ണപെന്‍സിലും വിലക്കുറവില്‍ ലഭിക്കും. ലാപ്ടോപ്പുകളും ഡിജിറ്റല്‍ ഉപകരണങ്ങളും ബാക് ടു സ്‌കൂള്‍ സെയിലിലൂടെ മികച്ച വിലക്കുറവിൽ ലുലു കണക്ട് സ്റ്റോറിൽ നിന്ന് വാങ്ങാം.

lulu1

ലുലുവിൽ ഡിജിറ്റൽ ഷോപ്പിങ് മേളയ്ക്ക് തുടക്കം; സ്മാർട്ട്ഫോണുകൾ മുതൽ ടിവിവരെ വമ്പൻ ഓഫറുകൾ

പാലക്കാട്: ഉപഭോക്താക്കളെ ആകർഷിക്കുന്ന വമ്പൻ വിലക്കുറവുകളും എക്സ്ചേഞ്ച് ഓഫറുകളുമായി ലുലു കണക്ടിന്റെ ഡിജിറ്റൽ ഷോപ്പിങ് മേളയ്ക്ക് തുടക്കമായി. പാലക്കാട് ലുലു മാളിൽ നടക്കുന്ന മേള മെയ് 17 വരെ തുടരും. സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ഹോം അപ്ലയൻസുകൾ തുടങ്ങി വിവിധ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വലിയ വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്.

ആപ്പിൾ, സാംസങ്, വിവോ, ഒപ്പോ, മോട്ടറോള തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക ഓഫറുകളും ഇഎംഐ സൗകര്യങ്ങളും ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് ഉറപ്പായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാർട്ട് വാച്ചുകൾ, ഹെഡ്‌സെറ്റുകൾ തുടങ്ങിയ ആക്സസറികൾക്കും വലിയ ഡിസ്കൗണ്ടുകളുണ്ട്.

ടിവി വിഭാഗത്തിലും ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. 43 ഇഞ്ച് മുതൽ 75 ഇഞ്ച് വരെയുള്ള സ്മാർട്ട് ടിവികൾ ആകർഷകമായ വിലയിൽ ലഭ്യമാക്കുന്നുണ്ട്. എൽഇഡി, ക്യു.എൽഇഡി, ഒഎൽഇഡി മോഡലുകൾക്ക് പ്രത്യേക വിലക്കുറവും വാർണ്ടി ഓഫറുകളും നൽകുന്നുണ്ട്.

ലാപ്ടോപ്പുകൾക്കും ടാബ്‌ലെറ്റുകൾക്കും ക്യാഷ്ബാക്ക് ഓഫറുകളും ഫ്രീ ഗിഫ്റ്റുകളും ലഭ്യമാണ്. വിദ്യാർത്ഥികൾക്കും ഓഫീസുകളിലെ ഉപയോഗത്തിനും അനുയോജ്യമായ മോഡലുകൾക്ക് കുറഞ്ഞ ഇഎംഐ പദ്ധതികളും ഒരുക്കിയിട്ടുണ്ട്.

വീട്ടുപകരണ വിഭാഗത്തിലും ഓഫറുകൾ ശ്രദ്ധേയമാണ്. ഫ്രണ്ട് ലോഡ്, ടോപ്പ് ലോഡ് വാഷിങ് മെഷീനുകൾ, ഡബിൾ ഡോർ റഫ്രിജറേറ്ററുകൾ, എയർ ഫ്രയറുകൾ, മിക്സറുകൾ, വാട്ടർ പ്യൂരിഫയറുകൾ, വാക്വം ക്ലീനറുകൾ തുടങ്ങിയവക്ക് പ്രത്യേക മേള വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചില ഉൽപ്പന്നങ്ങൾക്കൊപ്പം ഫ്രീ ഡിറ്റർജന്റും മറ്റ് കോമ്പോ ഓഫറുകളും ലഭിക്കും.

പഴയ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവ കൈമാറി പുതിയ മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള എക്സ്ചേഞ്ച് ഓഫറും മേളയുടെ പ്രധാന ആകർഷണമാണ്. വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ഇഎംഐ ആനുകൂല്യങ്ങളും ലഭിക്കും.

ഡിജിറ്റൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ പദ്ധതിയിടുന്നവർക്കായി മികച്ച ഓഫറുകളും പുതുമയാർന്ന ഉൽപ്പന്നങ്ങളും ഒരുമിക്കുന്ന ഷോപ്പിങ് മേളയായിരിക്കുമെന്ന് ലുലു അധികൃതർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+