ലുലു മാളിൽ വമ്പൻ ഓഫറുകളുമായി ആടി സെയിൽ; ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ,വസ്ത്രങ്ങൾ എല്ലാം വിലക്കുറവിൽ
പാലക്കാട്: അതിശയപ്പിക്കുന്ന ഓഫറുകൾ ജനങ്ങളിലേക്ക് എത്തിച്ച് പാലക്കാട് ലുലുമാളിൽ ആടി ഷോപ്പിങ്ങ് മഹോത്സവത്തിന് തുടക്കമായി. ഹൈപ്പർ മാർക്കറ്റ്, കണക്റ്റ്, ഫാഷൻ, സെലിബ്രേറ്റ് തുടങ്ങിയ ലുലു സ്റ്റോറുകളിലാണ് ആടി വിൽപ്പന നടക്കുന്നത്. കസ്റ്റമേഴ്സിന് അതിശയിപ്പിക്കുന്ന വിലക്കുറവിലും, ഓഫറുകളോട് കൂടിയും ഷോപ്പിങ്ങ് ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
നിത്യോപയോഗ സാധനങ്ങൾ, പച്ചക്കറി വിഭവങ്ങൾ, ഗ്രോസറി ഉത്പ്പന്നങ്ങൾ, എന്നിവ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് ഓഫർ വിലയിൽ സ്വന്തമാക്കാം. ലുലു കണക്ടിൽ വിവിധ ബ്രാൻഡുകളുടെ ഗ്രുഹോപകരണങ്ങൾ , ഇലക്ടോണിക് ഉപകരണങ്ങൾ എന്നിവയ്ക്കും വിലക്കുറവ് ലഭ്യമാകും. ലുലു ഫാഷനിൽ കുട്ടികൾ, പുരുഷന്മാൻ, സ്ത്രികൾ എന്നിവരുടെ തുണിത്തരങ്ങൾക്കും ഫാഷൻ ബ്രാൻഡഡ് വസ്ത്രങ്ങൾക്കും വിലക്കുറവുണ്ട്. ആടി വിൽപ്പനയുടെ ഭാഗമായുള്ള ദിവസങ്ങളിൽ വിവിധ വിനോദ പരിപാടികളും മാളിൽ നടത്തപ്പെടും. പാലക്കാടിന് പുതിയ അനുഭവം സമ്മാനിക്കുന്ന ഒരു മഹോത്സാവമായി ലുലു ആടി സെയിൽ മാറുമെന്ന് ലുലു ഗ്രൂപ്പ് പറഞ്ഞു.

ലുലു തായ് ഫിയസ്റ്റയ്ക്ക് തുടക്കമായി
കൊച്ചി: ലുലു തായ് ഫിയസ്റ്റയ്ക്ക് ലുലുമാളിൽ തുടക്കമായി. തായി ഭക്ഷണങ്ങളുടെ വിപുലമായ ശ്രേണിയൊരുക്കുന്ന തായി ഫിയസ്റ്റ വേറിട്ട അനുഭവമാകും ഭക്ഷണപ്രേമികൾക്ക് സമ്മാനിക്കുക. ലുലു ഹൈപ്പർമാർക്കറ്റിലാണ് തായ് ഫെസ്റ്റ് നടക്കുന്നത്. ഇന്ത്യൻ - തായ് ഭക്ഷണ വൈറൈറ്റികളും തായ് ഉത്പ്പന്നങ്ങളും പ്രദർശിപ്പിക്കുന്നപ്പെടുന്ന മേളയിൽ തായ്ലഡിന്റെ തനത് ഭക്ഷണങ്ങൾ രുചിക്കാനുള്ള വേദിയൊരുങ്ങും.
തായ്‌ലാൻഡ് ഉത്പന്നങ്ങളുടെ വ്യത്യസ്ഥമായ പ്രദർശനമൊരുക്കുന്ന സ്പെഷ്യൽ പവലിയനും ഒരുങ്ങും. ഒപ്പം വ്യത്യസ്തമായ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ സ്റ്റാളുകളാൽ സമ്പന്നമാകും മേള. തായ് ഷെഫുകളും, തായ്ലൻഡിൽ നിന്നുള്ള പ്രത്യേക പ്രതിനിധികളും അടക്കം ഫിയസ്റ്റിൽ ഭാഗമാകും. തായ് വിഭവങ്ങളുടെ ലൈവ് ഹോട്ട് ഫുഡ് സെക്ഷനുകളും ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റ് ജൂലൈ 31ന് സമാപിക്കും. ഇന്ത്യൻ-തായ്ലൻഡ് സംസ്കാരിക ഭക്ഷ്യ വൈവിദ്ധ്യത്തിന്റെ വേറിട്ട മാതൃകയായി മേള മാറും.
വമ്പൻ ഹിറ്റായി 50 ശതമാനം ഡിസ്കൗണ്ട് സെയിൽ
ലുലു അവതരിപ്പിച്ച ഫ്ളാറ്റ് 50 സെയിൽ വൻ ഹിറ്റ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് ലുലുമാളുകളിലും തൃപ്രയാർ വൈമാളിലും തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്‌ലി, മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളിലാണ് ഫ്ളാറ്റ് 50 സെയിൽ നടന്നത്. ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഹോം അപ്ലയൻസസ്, ജൂവലറി, കോസ്മെറ്റിക്സ് ആൻഡ് ബ്യൂട്ടി പ്രൊഡക്ടുകൾ, വസ്ത്രങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും വമ്പൻ ഓഫറുകളാണ് ലുലു പ്രഖ്യാപിച്ചത്.
ഓഫർ പ്രഖ്യാപിച്ച ആദ്യ ദിവസം തന്നെ വൻ ജനക്കൂട്ടമാണ് ലുലുവിൽ എത്തിയത്. പാലക്കാട്, കോഴിക്കോട് മാളുകളിലാണ് ഓഫർ സെയിലിന് മികച്ച പ്രതികരണം ലഭിച്ചത്. ഓഫർ അവസാനിക്കും വരെ കാല് കുത്താൻ ഇടയില്ലാത്ത വിധം ജനങ്ങൾ മാളുകിലേക്ക് ഒഴുകിയെത്തി.












Click it and Unblock the Notifications