ലുലുവിൽ വൻ ഓഫർ;എസിക്ക് 50 ശതമാനം വരെ വിലക്കുറവ്..എക്സചേഞ്ച് ഓഫറുകളും
കൊച്ചി: ലുലുവിൽ എസി ഫെസ്റ്റിന് തുടക്കമായി. വിവിധ ബ്രാൻഡഡ് എസികൾ 50 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാം. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ എയർ കണ്ടീഷണറുകൾ ലഭ്യമാക്കിയാണ് ലുലു കണക്ട് എസി ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ച് കുറഞ്ഞ വിലയിലുള്ളതും പ്രീമിയം എസിയും ലുലു എസി ഫെസ്റ്റിലൂടെ ലഭ്യമാകും. കൂടാതെ പഴയ എസികൾ എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങാനും സാധിക്കും.
20 ശതമാനം വരെ ക്രഡിറ്റ് കാർഡ് ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഫ്രി ഇൻസ്റ്റാലേഷനൊപ്പം 2026 സ്റ്റാർ റേറ്റഡ് മോഡലുകളും തിരഞ്ഞെടുക്കാൻ സാധിക്കും. ഈ വേനൽ കാലത്ത് എസി വാങ്ങാൻ ഒരുങ്ങുന്നവർക്ക് ഓഫർ ഉപയോഗപ്പെടുത്താം. സീറോ ഡൗൺ പേയ്മെന്റ് വഴി എ സി വാങ്ങാനും അവസരമുണ്ട്. എൽ.ജി, സാംസങ്ങ്, ഡൈകിൻ, ഗോദറേജ് ഉൾപ്പടെ 12ൽ അധികം എസി ബ്രാൻഡുകൾ ലുലു കണക്റ്റിൽ എസി ഫെസ്റ്റിന്റെ ഭാഗമാകും. നിബന്ധനകൾ ബാധകമാണെന്ന് അധികൃതർ അറിയിച്ചു.

വസന്തത്തെ വരവേറ്റ് ലുലു: ലുലു ഫ്ലവർ ഫെസ്റ്റിന് തുടക്കമായി
കൊച്ചി: പൂക്കളുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ലുലു ഫ്ലവർ ഫെസ്റ്റിന് കൊച്ചി ലുലുമാളിൽ തുടക്കമായി. വീടും ഉദ്യാനങ്ങളും മനോഹരമാക്കാവുന്ന വ്യത്സ്യതതരം പൂക്കളാൽ ലുലു ഫ്ലവർ ഫെസ്റ്റ് ശ്രദ്ധേയമാണ്. പ്രകൃതിസംരക്ഷണത്തിന്റെ അവബോധത്തിനൊപ്പം അലങ്കാര ചെടികളുടെ കമനീയ ശേഖരവുമായിട്ടാണ് ഫ്ലവർ ഫെസ്റ്റ് ആരംഭിച്ചിരിക്കുന്നത്.
ബോഗെയിന്‍വില്ല, വ്യത്യസ്തതരം ഓര്‍ക്കിഡുകള്‍, കുറഞ്ഞ പ്രായത്തില്‍ തന്നെ കായ്ഫലം നല്‍കുന്ന ഫല സസ്യങ്ങള്‍ എന്നിവയ്ക്കു പുറമേ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പുഷ്പ സസ്യങ്ങളും മേളയില്‍ പ്രദര്‍ശനത്തിനുണ്ട്. ഇൻഡോർ ഔട്ട്ഡോർ സസ്യങ്ങളാലും പൂച്ചെടികളാലും ഫെസ്റ്റ് ശ്രദ്ധേയമാണ്. ഫ്ലവർ ഫെസ്റ്റിന്റെ ഭാഗമായി പുഷ്പങ്ങളാൽ മാൾ അലങ്കരിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള ലിറ്റിൽ പ്രിൻസ് ആൻഡ് പ്രിൻസസ് മത്സരവും. ലുലു ഫൺട്യൂറ ഒരുക്കുന്ന ലിറ്റിൽ ഷെഫ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയും അരങ്ങേറും. ഫെസ്റ്റ് 18ന് സമാപിക്കും.
71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ ; 2025 സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് മികച്ച നേട്ടം
അബുദാബി : 2025ലെ സാമ്പത്തിക വർഷത്തിൽ 71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പകുതിയിൽ 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ 2025ലെ നിക്ഷേപകർക്കുള്ള ആകെ ലാഭവിഹിതം 1785 കോടി രൂപയായി ഉയർന്നു. ഇതേ വർഷത്തെ അറ്റാദായം 1856 കോടി രൂപയായി ഉയർന്നു.
വിപുലമായ വികസന പദ്ധതികളും ഇ കൊമേഴ്സ് രംഗത്തെ മികച്ച വളർച്ചയും നേട്ടത്തിന് കരുത്തേകി. മികച്ച വളർച്ചാനിരക്കാണ് ലുലു രേഖപ്പെടുത്തുന്നത്.2025ൽ മാത്രം 20 പുതിയ സ്റ്റോറുകൾ ലുലു തുറന്നു. 2026 -2028 വർഷത്തിൽ 50 പുതിയ സ്റ്റോറുകൾ കൂടി ലുലു തുറക്കും.
വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. സുസ്ഥിരമായ വളർച്ചയിലൂടെ ദീർഘകാലാടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് ലുലു നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിചേർത്തു.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നല്ല വളർച്ചയാണ് ലുലു രേഖപ്പെടുത്തിയത്. ഇ കൊമേഴ്സ് വിൽപ്പനയിൽ മാത്രം 38.6 ശതമാനം അധിക വളർച്ചയോടെ ആകെ 51.8 ശതമാനത്തിന് അധിക വളർച്ച നേടി. 7.3 ശതമാനം അധിക ഓൺലൈൻ ഉപഭോക്താക്കളുടെ സാന്നിദ്ധ്യം പ്രകടമായി. 29.8 ശതമാനത്തിന്റെ വളർച്ച പ്രൈവറ്റ് ലേബൽ രേഖപ്പെടുത്തി. ലുലുവിന്റെ ഹാപ്പിനെസ് ലോയൽറ്റി മെമ്പർഷിപ്പിച്ചിൽ അംഗങ്ങളാകുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും മികച്ച വർധനവ് രേഖപ്പെടുത്തി. 8.4 മില്യൺ പേർ ലോയൽറ്റി പ്രോഗ്രാം അംഗങ്ങളാണ്.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!











Click it and Unblock the Notifications