Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു മാളിൽ വാർഷിക ഓഫറും 20,000 രൂപ സമ്മാനവുമോ? തട്ടിപ്പിൽ വീഴല്ലേയെന്ന് അധികൃതർ

കൊച്ചി: ലുലുവിൽ വാർഷിക ഓഫറെന്ന പേരിലും ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റ് സമ്മാനം നൽകുന്നു പേരിലും വ്യാജ പ്രചരണം. ഓൺലൈൻ ലിങ്കുകൾ കേന്ദ്രീകരിച്ച് തുടരുന്ന വ്യാജ പ്രവർത്തനങ്ങളിൽ ജാ​ഗ്രത പുലർത്തണമെന്ന് ലുലു അധികൃതർ അറിയിച്ചു. ലുലു വാർഷികത്തിന്റെ ഭാ​ഗമായി സമ്മാനം നൽകുന്നു എന്ന പേരിലാണ് വാട്സ് ആപ്പിൽ ഓൺലൈൻ ലിങ്കുകൾ പ്രചരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ കന്നട, തെലുങ്ക് ഭാഷകളിലുള്ള തട്ടിപ്പ് ലിങ്കിലേക്കാണ് എത്തുന്നത്. സമ്മാനം കിട്ടുമെന്നു കരുതി ക്ലിക്ക് ചെയ്യുന്നവർ ജാ​ഗ്രത പുലർത്തണമെന്നും ലുലു അധികൃതർ അറിയിച്ചു.

lulu1-

ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലുലുവിന്‍റെ ലോഗോയോട് കൂടിയ പേജിലാണ് എത്തുക. ലുലു മാളിന്‍റെയും ചെയർമാൻ എം എ യൂസഫലിയുടെയും ചിത്രങ്ങളും ഇത്തരം തട്ടിപ്പ് ലിങ്കുകളിൽ ദുരുപയോഗം നടത്തിയിട്ടുണ്ട്. ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഇരുപതിനായിരം രൂപ സമ്മാനം നേടാൻ അവസരം ലഭിക്കും എന്നാണ് പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പേജിന് താഴെയായി സമ്മാനം ലഭിച്ചവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതായും കാണാം. പ്രായം, സ്ത്രീയോ/പുരുഷനോ എന്നതുൾപ്പടെ നാല് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ സമ്മാനാർഹനായി എന്ന സന്ദേശം വരും. പിന്നീട് സമ്മാനം തിരഞ്ഞെടുക്കാനുള്ള അവസരമാണ്. ഇരുപതിനായിരം രൂപ ലഭിച്ചതായും കാണിക്കും, ഇനി ഇത് ലഭിക്കുന്നതിനായി ഇതേ സന്ദേശം അവർ പറയുന്ന ആപ്പുകളിലെ 5 ഗ്രൂപ്പുകളിൽ 20 പേർക്ക് പങ്കിടണം എന്നാണ് പിന്നീട് അവശ്യപ്പെടുക. അതിന് ശേഷം മാത്രമേ സമ്മാനം ക്ലെയിം ചെയ്യാൻ സാധിക്കൂകയുള്ളൂ. ഇത്തരം വ്യാജ ലിങ്കുകൾക്കും സൈബർ തട്ടിപ്പുകൾക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ജാ​ഗ്രത പുലർത്തണമെന്നും ഇത്തരത്തിൽ യാതൊരു വിധ ഓഫറും പ്രഖ്യാപിച്ചിട്ടില്ലെന്നു ലുലു മാനേജ്മെന്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+