ലുലുവിൽ വമ്പൻ ഓഫർ..ഹൈപ്പർമാർക്കറ്റിലും ഫാഷനിലും ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കും വിലക്കുറവ്
കൊച്ചി: ലുലുവിൽ ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾക്ക് തുടക്കമായി.കുട്ടികൾക്കായി ഒരുക്കിയ ലെഗോ സാന്റാ ബിഗ് ഫാക്ടറി ബാലതാരം നന്ദുട്ടി ഉദ്ഘാടനം ചെയ്താണ് ഈ വർഷത്തെ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ലുലു സീസൺ ഓഫ് സ്മൈലിലൂടെ നിരവധി മത്സരങ്ങളിൽ കുട്ടികൾക്ക് പങ്കാളികളാകാം. വരും ദിവസങ്ങളിൽ വിവിധ പരിപാടികൾ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി മാളിൽ അരങ്ങേറും.31ന് രാത്രി താമരശ്ശേരി ചുരം ബാൻഡ് അവതരിപ്പിക്കുന്ന സംഗീത നിശയും ഫയർ വർക്ക്സും നടക്കും.
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളെ വരവേൽക്കാൻ മികച്ച വിലയിൽ ഷോപ്പിങ്ങും കൈനിറയെ സമ്മാനങ്ങളും ഒരുക്കിയാണ് ലുലുവിന്റെ ക്രിസ്തുമസ് പുതുവത്സര സെയിൽ നടക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ, ക്രിസ്തുമസ് പ്രൊഡക്ടുകൾ, വിവിധ ഫ്ളേവറിലുള്ള പ്ലം കേക്കുകൾ, ക്രിസ്തുമസ് അലങ്കാരങ്ങൾ എന്നിവയും ലുലു ഹൈപ്പർ മാർക്കറ്റിൽ മികച്ച വിലക്കുറവിൽ ലഭ്യമാണ്. കൂടാതെ ലുലു ഫാഷനിലും ഓഫർ വിൽപ്പന തുടരുകയാണ്. ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈഡ് ഉപകരണങ്ങൾക്ക് ലുലു കണക്ടിലും ഓഫറുണ്ട്. ഡിസംബർ 24ന് ക്രിസ്തുമസ് സെയിൽ പ്രമാണിച്ച് ലുലു ഹൈപ്പർമാർക്കറ്റും ലുലു മാളും രാത്രി 12 മണി വരെ തുറന്ന് പ്രവർത്തിക്കും.

ലുലു ഫൺട്യൂറയിൽ 3 എക്സ് ഓഫർ, മൂന്നിരട്ടി ലാഭം
ക്രിസ്തുമസ് ദിനത്തിൽ 3 എക്സ് ഓഫറുമായി ലുലു ഫൺട്യൂറ. 2000 രൂപ മുതൽ പർച്ചേഴ്സ് ചെയ്യുന്ന ഓരോ കാർഡിനും മൂന്നിരട്ടി വാല്യു നേടാം. 2000 രൂപയുടെ കാർഡിന് 6,000 പ്ലേ വാല്യു ലഭിക്കും, 3,000ത്തിന് 9,000 പ്ലേ വാല്യു, 5000 രൂപയുടെ കാർഡ് പർച്ചേഴ്സ് ചെയ്താൽ 15,000, 10,000 രൂപയ്ക്ക് 30,000, 15,000 രൂപയുടെ കാർഡ് പർച്ചേഴ്സിന് 45,000 മൂല്യമുള്ള പ്ലേ കാർഡ് എന്നിങ്ങനെ സ്വന്തമാക്കാം ക്രിസ്തുമസ് ദിനമായി ഡിസബംർ 25ന് രാവിലെ 10 മുതൽ രാത്രി 11 മണിവരെ ഓഫർ ലഭ്യമാണ്.
ന്യൂയർ ആഘോഷമാക്കാൻ ഹരിശങ്കറും ഡി.ജെ സനയും അവതരിപ്പിക്കുന്ന മ്യൂസിക്ക് നൈറ്റും
കോഴിക്കോട്: ലുലുവിൽ ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾക്ക് തുടക്കമായി. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ട്രി ലൈറ്റിങ്ങ് നടി റബേക്ക സന്തോഷ് ഉദ്ഘാടനം ചെയ്തു. മികച്ച വിലയിൽ ഷോപ്പിങ്ങും കൈനിറയെ സമ്മാനങ്ങളും ഒരുക്കിയാണ് ഇത്തവണത്തെ ലുലുവിന്റെ ക്രിസ്തുമസ് ന്യൂയർ ആഘോഷം. 2500ന് മുകളിൽ പർച്ചേഴ്സ് ചെയ്യുന്ന ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് ഷോപ്പ് ആൻഡ് വിന്നിൽ പങ്കാളികളാകാൻ സാധിക്കും. വിജയികൾക്ക് ബംമ്പർ സമ്മാനമായി കിയ സിറോസ് കാറും, മെഗാ പ്രൈസായി സുസൂക്കി ജിക്സറും, ഗ്രാൻഡ് പ്രൈസായി ഡയമണ്ട് റിങ്ങും സമ്മാനിക്കും. കൂടാതെ ഓരോ ആഴ്ചകളിലും നറുക്കെടുക്കുന്ന വിജയികൾക്ക് ലുലു ഗിഫ്റ്റ് കാർഡുകളും സമ്മാനിക്കും. ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ലുലു ടോയ് ഫെസ്റ്റിനൊപ്പം 22ന് ഗെയിമിങ്ങ് എക്സ്പീരിയൻസ് സോൺ, 23ന് അഡൾട്ട് കേക്ക് ബേക്കിങ്ങ് കോമ്പറ്റീഷൻ, 24ന് കിഡ്സ് കേക്ക് ബേക്കിങ്ങ് കോമ്പറ്റീഷൻ, 25ന് ക്രിസ്തുമസ് ദിനത്തിൽ ബാൻഡ് ഷോ, 27ന് ഗെയിമിങ്ങ് കോമ്പറ്റീഷൻ. കൂടാതെ ഗായകൻ ഹരിശങ്കറും ഡി.ജെ. സനയും ചേർന്ന് അവതരിപ്പിക്കുന്ന ന്യൂയർ സെലിബ്രേഷനും ഇതോടൊപ്പം നടക്കും. പരിപാടിയുടെ ടിക്കറ്റിനായി ഈ നമ്പറിൽ 8714448836, 8714988854 മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾക്ക് തുടക്കമിട്ട് ലുലു സ്റ്റോറുകളിൽ ക്രിസ്തുമസ് വിപണി സജീവമാണ്. കോഴിക്കോട് ലുലു റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, റീജണൽ മാനേജർ ഷെരീഫ് സെയ്ദു, മാൾ മാനേജർ അരുൺദാസ് എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications