ലുലു ഗ്രൂപ്പിന്റെ ബ്യൂട്ടി ഫെസ്റ്റ് കൊച്ചിയില്‍, സൗന്ദര്യറാണിയും രാജകുമാരനുമാകാം; പങ്കെടുക്കാന്‍ ചെയ്യേണ്ടത്..
എറണാകുളം: കൊച്ചി ലുലു മാളില്‍ 'ലുലു ബ്യൂട്ടി ഫെസ്റ്റ്' ഒരുക്കുന്നു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ നേതൃത്വത്തില്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 8 വരെയാണ് പരിപാടി. 18 നും 30 നും ഇടയില്‍ പ്രായമുള്ള യുവതീ - യുവാക്കള്‍ക്ക് ബ്യൂട്ടി ഫെസ്റ്റില്‍ പങ്കെടുക്കാം. ബ്യൂട്ടി ഫെസ്റ്റിനു തിരഞ്ഞെടുക്കുന്ന മത്സരാര്‍ത്ഥികളുടെ ലൈവ് ഗ്രൂമിങ് സെഷനും ലൈവ് മേക്കോവറും, സ്‌റ്റൈലിംഗും നടത്തും.
ഇതില്‍ നിന്ന് അര്‍ഹരായവരെ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും. ഫൈനലിലെ പ്രകടനത്തിന് ശേഷം ഇതേ വേദിയില്‍ വെച്ച് തന്നെ ലുലു ബ്യൂട്ടീ ക്വീന്‍, ലുലു ബ്യൂട്ടി മാന്‍ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്യും. ലൈവ് ഗ്രൂമിങും മേക്കോവറും തല്‍സമയം കാണുന്ന വിധത്തിലാണ് ബ്യൂട്ടി ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു. ബ്യൂട്ടി ഫെസ്റ്റില്‍ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

കൊച്ചി ലുലു മാളിലെത്തി നേരിട്ടെത്തിയോ www.lulubeautyfest.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ മത്സരാര്‍ത്ഥികള്‍ക്ക് ബ്യൂട്ടി ഫെസ്റ്റില്‍ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്യാം. 8848001379 എന്ന നമ്പറിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നവംബര്‍ 28 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. നാല് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്. ലുലു നിവിയ ബ്യൂട്ടി ക്വീന്‍, ലുലു റോയല്‍ മിറാജ് മാന്‍ ഓഫ് ദി ഇയര്‍ എന്നിങ്ങനെയായിരിക്കും കിരീട ജേതാക്കളെ വിശേഷിപ്പിക്കുക.
അതേസമയം ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നടി അപര്‍ണ ദാസ് നിര്‍വഹിച്ചു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, ലുലു സെന്‍ട്രല്‍ ബയ്യിങ് റഫീഖ് അബ്ദുല്‍ കരീം, കൊച്ചി ലുലു മാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ് എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
പോന്‍ഡ്‌സ്, ട്രെസ്സമെ എന്നീ പ്രമുഖ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് 2024 എഡിഷന്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഫിയാമ, യാര്‍ഡ്ലി, എന്‍ചാന്റ്റര്‍, ഡര്‍മാഫിക് എന്നീ സൗന്ദര്‍ വര്‍ധക ഉല്‍പ്പന്ന ബ്രാന്‍ഡുകളാണ്. മികച്ച ബ്യൂട്ടി പ്രോഡക്ടുകള്‍ക്ക് ലുലു ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ 50% വരെ ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട്. മത്സരം നടക്കുന്ന ദിവസങ്ങളില്‍ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ ഡിസ്‌കൗണ്ട്ഡ് തുകയ്ക്കു ലഭിക്കും












Click it and Unblock the Notifications