ലുലുവില്‍ പോയാല്‍ കാണാം പൂക്കളുടെ ഉത്സവം; പുഷ്പമേളയ്ക്ക് തുടക്കം
കൊച്ചി: വിവിധങ്ങളായ പൂക്കളെ പരിചയപ്പെടുത്തുന്ന പുഷ്പമേളയ്ക്ക് തുടക്കമിട്ട് ലുലു മാള്‍. ലുലുവിന്റെ കൊച്ചിയിലെ മാളിലാണ് പുഷ്പമേള ആരംഭിച്ചിരിക്കുന്നത്. മാളിന്റെ ഏട്രിയത്തിലും ഒന്നാം നിലയിലുമായിട്ടാണ് വ്യത്യസ്ത തരം പുഷ്പ സസ്യങ്ങളുടെ ശേഖരവുമായി പുഷ്പമേള ആരംഭിച്ചിരിക്കുന്നത്. കൊച്ചിയില്‍ നടി ശ്രിന്ദയാണ് പുഷ്പമേള ഉദ്ഘാടനം ചെയ്തത്.
ഫല സസ്യങ്ങളും വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന പുഷ്പങ്ങളും മേളയില്‍ പ്രദര്‍ശനത്തിനുണ്ട്. ബോഗെയിന്‍വില്ല, വ്യത്യസ്തതരം ഓര്‍ക്കിഡുകള്‍, കുറഞ്ഞ പ്രായത്തില്‍ തന്നെ കായ്ഫലം നല്‍കുന്ന ഫല സസ്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഹാംഗിങ് ഫ്ളവേഴേസ്, ബഡ്സ് ഫ്ളവേഴ്സ് തുടങ്ങി പൂക്കളിലെ വ്യത്യസ്തതകള്‍ നേരിട്ട് കണ്ട് മനസിലാക്കാനും വാങ്ങുവാനും പുഷ്പമേളയിലൂടെ സാധിക്കും.

വിവിധ തരം ഓര്‍ക്കിഡുകളെ കൂടാതെ പ്രാദേശിക ഇനങ്ങളായ റോസ്, തെച്ചി, ചെമ്പരത്തി തുടങ്ങി കടലാസ് ചെടിയും വരെ മേളയില്‍ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ ചിലവില്‍ വീടിന്റെ ഉദ്യാനം അലങ്കരിക്കാന്‍ പാകത്തിലുള്ള പുഷ്പ സസ്യങ്ങളാണ് മേളയിലെ പ്രധാന ആകര്‍ഷണം. രണ്ടായിരത്തിലേറെ അലങ്കാര ചെടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 16 നാണ് പുഷ്പമേള അവസാനിക്കുക.
ലുലു ലിറ്റില്‍ പ്രിന്‍സ്, ലിറ്റില്‍ പ്രിന്‍സസ് മത്സരത്തിന്റെ റാംപ് വാക്കും 16 ന് നടക്കും. വിജയികള്‍ക്ക് 10000 രൂപയാണ് സമ്മാനമായി നല്‍കുക. കൊച്ചിയിലെ ഉദ്ഘാടന ചടങ്ങില്‍ ലുലു മാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, ലുലു ഹൈപ്പര്‍ ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, മാള്‍ മാനേജര്‍ റിജേഷ് ചാലുപ്പറമ്പില്‍, സെക്യൂരിറ്റി മാനേജര്‍ കെ.ആര്‍.ബിജു, മാര്‍ക്കറ്റിങ്ങ് മാനേജര്‍ എസ്.സനു. എസ്.ഒ.എച്ച് മാനേജര്‍ ടിറ്റി തോമസ്, ലുലു റീട്ടയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജയേഷ് തുടങ്ങിയവരും പങ്കെടുക്കും.












Click it and Unblock the Notifications