ലുലുവില്‍ വമ്പന്‍ വിലക്കുറവ് മേള; പകുതി വിലയ്ക്ക് സാധനങ്ങള്‍, മിഡ്‌നൈറ്റ് സെയ്‌ലും മെഗാ സമ്മാനങ്ങളും
തിരുവനന്തപുരം/കൊല്ലം/കൊച്ചി: തലസ്ഥാനത്തും കൊല്ലത്തും കൊച്ചിയിലും വമ്പിച്ച വിലക്കുറവുമായി ലുലു. ജൂലൈ 3 മുതല്‍ 6 വരെ തിരുവനന്തപുരം ലുലുമാളിലും കൊട്ടിയം ഡ്രീംസ് മാളിലെ ലുലു ഡെയ്ലിയിലും കണക്ടിലും വമ്പന്‍ വിലക്കുറവോടെ ഷോപ്പിങ് നടത്താം. അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ വിവിധ ഉല്‍പ്പന്നങ്ങള്‍ പകുതി വിലക്ക് വാങ്ങാന്‍ സാധിക്കും. എല്ലാ വിഭാഗത്തിലും പെട്ട മറ്റു നിരവധി ഉത്പന്നങ്ങള്‍ക്കും വ്യത്യസ്തങ്ങളായ ഓഫറുകള്‍ ലഭ്യമാണ്.
ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും ഓഫറുകളോടെ പര്‍ച്ചേയ്‌സ് സാധ്യമാണ്. തിരുവനന്തപുരം ലുലുമാളിലെ മറ്റു ഷോപ്പുകളും ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, ലാപ്‌ടോപ്, മൊബൈല്‍, ടി വി, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങള്‍ക്കും വിലക്കിഴിവ് ലഭ്യമാണ്.

ഷോപ്പിങ് പ്രേമികളുടെ സൗകര്യാര്‍ത്ഥം മിഡ്‌നൈറ്റ് സെയിലും സജ്ജീകരിച്ചിട്ടുണ്ട്. ഓഫര്‍ സെയില്‍ ദിവസങ്ങളില്‍ രാത്രി രണ്ടുമണി വരെ ഷോപ്പുകള്‍ പ്രവര്‍ത്തിക്കും. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം ലുലുമാളിലെ ഫുഡ് കോര്‍ട്ടുകളും വിനോദ കേന്ദ്രമായ ഫണ്‍ട്യൂറയും പുലര്‍ച്ചെ രണ്ടുമണിവരെയുണ്ടാകും. ഉപഭോക്താക്കള്‍ക്ക് ഷോപ്പിങ് അനുഭവം ആസ്വാദ്യകരമാക്കുന്നതിന് വിവിധ ബാന്റുകളുടെ കലാപരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്.
ഓഫര്‍ സെയിലിന്റെ ഭാഗമായി ഷോപ്പ് ആന്റ് വിന്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികള്‍ക്ക് കാറും ബൈക്കും ഉള്‍പ്പെടെ മെഗാ സമ്മാനങ്ങളാണ് ലഭിക്കുക. ജൂലൈ മൂന്നുമുതല്‍ ആറുവരെയുളള ദിവസങ്ങളില്‍ ബില്ലിങിനായി പ്രത്യേക കൗണ്ടറുകളും പാര്‍ക്കിങിന് പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കും.
ഫ്‌ളാറ്റ് 50 സെയില്‍ ജൂലൈ 3ന്
കൊച്ചി: 50 ശതമാനം കിഴിവുമായി ലുലു ഫ്‌ളാറ്റ് 50 സെയിലിന് ജൂലൈ 3ന് തുടക്കമാകും. നാല് ദിവസങ്ങളിലായിട്ടാണ് ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലും ലുലുമാളിലെ വിവിധ ഷോപ്പുകള്‍ അണിനിരക്കുന്ന ലുലു ഓണ്‍ സെയിലും നടക്കുക. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടത്തിവരുന്ന എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി തുടരുന്ന കിഴിവിവ് വില്‍പ്പനയും ഇതോടൊപ്പം ഉണ്ടാകും.
ലുലു ഓണ്‍ സെയിലിന്റെ ലോഗോ പ്രകാശനം സിനിമാ താരങ്ങളായ ശ്രുതി രാമചന്ദ്രനും മാധവ് സുരേഷ് ഗോപിയും ചേര്‍ന്ന് നിര്‍വഹിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച എന്‍ഡ് ഓഫ്‌സീസണ്‍ സെയില്‍ ജൂലൈ 20 വരെ തുടരും. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകള്‍ ഓഫര്‍ വില്‍പ്പനയുടെ ഭാഗമാകും.

ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറില്‍ നിന്ന് റീട്ടെയില്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും 50 ശതമാനം കിഴിവില്‍ ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങാന്‍ സാധിക്കും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ് അടക്കമുള്ള എല്ലാ ഷോപ്പുകളിലും വിലക്കിഴിവിലുടെ ഷോപ്പിങ് നടത്താന്‍ ഓഫറിലുടെ സാധിക്കും.
ലുലു ഫാഷനിലും മികച്ച ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാന്‍ഡുകള്‍ക്ക് പുറമേ അന്താരാഷ്ട്ര ബ്രാന്‍ഡുകളടക്കം അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. ജുവലറി, സെപ്ക്‌സ്, കോസ്‌മെറ്റിക്‌സ് ആന്‍ഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാം.
ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദ കേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകി ഫ്‌ളാറ്റ് 50 തുടരുന്ന ജൂലൈ 3 മുതല്‍ 6 വരെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. ജൂലൈ 5ന് ആരംഭിക്കുന്ന ഇടതടവില്ലാത്ത 41 മണിക്കൂര്‍ സെയില്‍ ജൂണ്‍ 7 പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കും. ഇതേ ദിവസങ്ങലില്‍ ലുലു ഓണ്‍ സെയിലിലൂടെ ലുലുമാളിലെ വിവിധ ഷോപ്പുകളില്‍ നിന്ന് 50 ശതമാനം വരെ വിലക്കിഴിവില്‍ ഷോപ്പിങ്ങ് നടത്താനുള്ള അവസരവും ഒരുങ്ങും.
Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ ഷോപ്പിങ് നടത്താൻ സാധിക്കും. ലുലു ഹാപ്പിനസ് ലോയലിറ്റി അംഗങ്ങൾക്ക് ജൂലൈ 2 മുതൽ ഓഫർ ഉപയോഗപ്പെടുത്താൻ അവസരമൊരുക്കിയിട്ടുണ്ട്. ലുലു ഓൺ സെയിലിന്റെ ലോഗോ പ്രകാശന ചടങ്ങിൽ കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, മാൾ മാനേജർ റിചേഷ് ചാലുമ്പറമ്പിൽ, ലുലു ഫാഷൻ സ്റ്റോർ മാനേജർ വിജയ് ജയിംസ് എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications